Sara Puthenveettil.
ഒരിക്കൽ ഒരു കലാകാരൻ അവന്റെ / അവളുടെ വേഷം അണിഞ്ഞു കഴിഞ്ഞാൽ അയാൾ ചെയ്യുന്ന ആ കഥാപാത്രം അയാളുടേത് മാത്രമായി മാറുന്നു. പിന്നീട് ആരു ചെയ്താലും ആദ്യം ചെയ്ത ആളുടെ പെർഫോമൻസിനോളം നമ്മളെ തൃപ്തിപ്പെടുത്താൻ ഭൂരിഭാഗം സമയങ്ങളിലും സാധിച്ചിട്ടില്ല. കാരണം അതിനകം തന്നെ ആ വേഷം നമ്മുടെ മനസ്സിൽ അത്രയും ആഴത്തിൽ പതിഞ്ഞു ചേർന്നിട്ടുണ്ടാകും എന്നതാണ്. അതാണ് ദൃശ്യമാധ്യമത്തിന്റെ ശക്തി. എന്നാൽ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു ചേർന്ന അത്തരം ചില കഥാപാത്രങ്ങൾ ആദ്യം തീരുമാനിച്ചിരുന്നത് മറ്റു കലാകാരന്മാരെ /കലാകാരികളെ ആയിരുന്നു എന്ന് അറിയുമ്പോളോ..? നമ്മൾക്ക് ഒരിക്കലും ചിന്തിക്കാൻ പോലും ആകില്ല അത്. ഒട്ടും തൃപ്തിയും നൽകാൻ തരമില്ല. അത്തരം ചില നഷ്ടങ്ങളുടെ വിശേഷം ആണ് ഇന്ന് പങ്കുവെക്കുന്നത്.
1. ആശ ശരത്.
പാർവ്വതി, മോനീഷ എന്നീ മലയാളം കണ്ട എക്കാലത്തെയും മികച്ച നടിമാരുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് പുറത്തെടുത്ത ചിത്രം ആയിരുന്നു സിബിമലയിൽ സംവിധാനം നിർവ്വഹിച്ച ക്‌ളാസ്സിക് ഹിറ്റ് ചിത്രം ‘കമലദളം’ അതിലെ മോനീഷ അവതരിപ്പിച്ച ‘മാളവിക നങ്യാർ’ എന്ന കഥാപാത്രത്തെ മറ്റൊരാളായി ചിന്തിക്കുക എന്നത് തന്നെ പ്രയാസമാണ്. പക്ഷെ യഥാർത്ഥത്തിൽ ആ റോളിലേക്ക് ആദ്യം തിര
ഞ്ഞെടുത്തത് കുങ്കുമപ്പൂവ് എന്ന സീരിയലിൽ തിളങ്ങി ഇന്ന് മലയാളത്തിലെ സജീവ സാന്നിദ്ധ്യമായി മാറിയ ശ്രീമതി “ആശ ശരത്തിനെ” ആണ്. വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടിയാണ്, വേഷം വേണ്ടെന്ന് വെച്ചത് എന്നും, ആ തീരുമാനത്തിൽ തെല്ലുപോലും വിഷമം പിന്നീട് തോന്നിയിട്ടില്ല എന്നും പിൻകാലത്തു അവർ പറയുകയുണ്ടായി.
2.കമൽഹാസ്സൻ.
2010 ൽ സാക്ഷാൽ രജനികാന്ത് ഐശ്വര്യ റായി ജോഡികളെ അണിനിരത്തി ശങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ആയിരുന്നു എന്തിരൻ. എന്നാൽ 1998 ൽ ഉലകനായകൻ കമലഹാസ്സനെയും, പ്രീതി സിന്റയെയും കൂട്ടിയോജിപ്പിച്ചു മനസ്സിൽ കണ്ടചിത്രമായിരുന്നു അത് എന്ന് പിൻകാലത്ത് അറിയാൻ കഴിഞ്ഞു. ചില ഫോട്ടോകളും ഇന്റർനെറ്റിൽ ലഭ്യമാണ്.
3. അപ്പാഹാജ.
1990 പുറത്തിറങ്ങി ജനഹൃദയങ്ങൾ കീഴടക്കിയ മുഴുനീള കോമഡി ചിത്രം ആയിരുന്നു “ഇൻ ഹരിഹർ നഗർ” സിദ്ദിഖ്, മുകേഷ്, അശോകൻ, ജഗദീഷ് എന്നിവർ തകർത്താടിയ ചിത്രം. എല്ലാ സിനിമയിലെയും പോലെ ഈ നാൽവർ സംഘത്തിലെ ഒരാളെ പോലും പകരം മറ്റൊരാളുമായി ചിന്തിക്കാൻ ആകില്ല. എന്നാൽ ‘ഗോവിന്ദൻകുട്ടി’ ആയി സിദ്ധിക്കിന് പകരം അപ്പാഹാജക്ക് ആണ് നറുക്ക് വീണിരുന്നത് പക്ഷെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് സിദ്ധിക്കിലേക്ക് എത്തപ്പെട്ടു അപ്പഹാജക്ക് ആ സിനിമയിൽ വണ്ടിയിൽ കാറ്റ് ഊതുന്ന വേഷവും കിട്ടി.
4. നീനാക്കുറുപ്പ്.
കരിയറിന്റെ ആദ്യ നാളുകളിൽ വന്ന മികച്ചൊരു ഓഫർ തട്ടികളഞ്ഞ ഹത ഭാഗ്യ ചിലപ്പോൾ അവരുടെ കരിയർ തന്നെ മാറി പ്പോകുമായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത “അമൃതം ഗമയ” എന്ന ക്ലാസ്സ് പടത്തിലേക്ക് പാർവ്വതി ചെയ്ത ആ റോൾ ലേക്ക് നീനയെ ആയിരുന്നു വിളിച്ചിരുന്നത്. എന്നാൽ മെലിഞ്ഞിരുന്നിരുന്ന അവർ ശരീര ഭാരം കൂട്ടാൻ തയ്യാറല്ല എന്ന കാരണത്താൽ ആ വേഷം പാർവ്വതിയിലേക്ക് മാറ്റപ്പെട്ടു.
5. ആൻഡ്രിയ ജെർമിയ.
അതീവ മികച്ച വേഷം ഒന്നുമല്ലെങ്കിലും ” നീന ” എന്ന ലാൽജോസ് ചത്രത്തിലേക്ക് പരിഗണി
ച്ചിരുന്നത് ആൻഡ്രിയയെ ആയിരുന്നു. എന്നാൽ ചിത്രത്തിൽ അവർ ആവശ്യപ്പെട്ട ഭീമമായ പ്രതിഫലവും, ക്യാരക്ടർ ആവശ്യപ്പെടുന്ന രീതിയിൽ മുടിമുറിക്കാൻ തയ്യാറാകാതിരുന്നതും ദീപ്തി സതിയിലേക്ക് നീനയേ മാറ്റുവാൻ ലാൽജോസ് നിർബന്ധിതനായി.
6. മോഹൻലാൽ.
കെ രവികുമാർ സംവിധാനം നിർവ്വഹിച്ചു ഉലകനായകൻ കമലഹാസനും ജനപ്രിയ നായകൻ ജയറാമും ഒന്നിച്ച ചിത്രം ആയിരുന്നു. ‘തെന്നാലി’. ചിത്രത്തിലേക്ക് ജയറാമിന്റെ വേഷത്തിന് ആദ്യം പരിഗണിച്ചിരുന്നത്
മോഹൻലാൽനെ ആയിരുന്നു. പക്ഷെ അദ്ദേഹം ആ ഓഫർ നിരസിച്ചു. വേഷം ജയറാമിലേക്ക് എത്തിച്ചേർന്നു. അദ്ദേഹത്തിന് ആ വർഷത്തെ തമിൾനാട് സ്റ്റേറ്റ് അവാർഡ് ആ വേഷത്തിന് വേണ്ടി ലഭിക്കുക ഉണ്ടായി.
7. സുരേഷ് ഗോപി.
ഹരിഹരൻ വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചരിത്ര സിനിമ ആയിരുന്നു മമ്മൂട്ടി നായകനായ പഴശ്ശിരാജ. ചിത്രത്തിലെ വളരെ ശക്തവും പ്രാധാന്യവുമുള്ള ഇടച്ചേന കുങ്കൻ എന്ന പഴശ്ശി പടത്തലവൻ തമിഴ്നാട് ഹീറോ ‘ശരത്കുമാർ’ ആയിരുന്നു ഭംഗിയാക്കിയത്. ആ വേഷംചെയ്യാൻ ആദ്യം സമീപിച്ചത് മലയാളികളുടെ കമ്മീ
ഷ്ണർ ശ്രീ സുരേഷ് ഗോപിയെ ആയിരുന്നു. അദ്ദേഹം എന്തോ കാരണങ്ങൾകൊണ്ട് ആ ഓഫർ നിരസിച്ചു.
8. ദിലീപ്.
ലാൽ ഒരുക്കിയ ചതിക്കാത്ത ചന്തു ദിലീപിനെ മനസ്സിൽ കണ്ടുകൊണ്ടു ആണ് അദ്ദേഹം അത് തയ്യാറാക്കിയത്. എന്നാൽ ഡേറ്റ് സംബന്ധിച്ച ഇഷ്യൂ മൂലം അത് ജയസൂര്യയിലേക്ക് എത്തിച്ചേർന്നു. വളരെ നന്നായി തന്നെ ജയസൂര്യ ആ വേഷം ചെയ്തു. നല്ലൊരു ഔട്ട്പുട്ട് ജയസൂര്യക്ക് ആ വേഷം സമ്മാനിച്ചിരുന്നു.
ഇനിയും ഉണ്ട് ഒരുപാട്…..
സൂര്യയുടെ നഷ്ടം(നൻ പൻ ),
വിക്രമിന്റെ (ബോംബെയ് , കാക്ക കാക്ക),
രജനികാന്ത് (മുതൽവൻ, പാപനാശം ),
മമ്മൂട്ടി (ദൃശ്യം ),
വിജയ് (പരുത്തിവീരൻ ),
ചാക്കോച്ചൻ (ക്‌ളാസ്സ്‌മേറ്റ്സ് )
സെയ്ഫ് അലിഖാൻ (ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ)
അജയ് ദേവ്ഗൺ (കരൺ അർജുൻ )
ഹൃതിക് റോഷൻ (ദിൽ ചാഹ്താ ഹേ )
ഷാരൂഖ് ഖാൻ (ലഗാൻ, മുന്നാഭായ് സീരീസ് ) etc….
(പലയിടങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ തന്നെ ആണ്. തെറ്റുകൾ ഉണ്ടെങ്കിൽ തിരു ത്തി തരിക…. ഒപ്പം നിങ്ങളുടെ അറിവുകളും പങ്കുവെക്കാം.)