Connect with us

Featured

ശങ്കറിനൊത്തുള്ള അംബികയുടെ പ്രണയകഥകൾ വായിക്കുമ്പോൾ സുകുമാരൻ അംബികയെ തട്ടിക്കൊണ്ടുപോയിരുന്നെങ്കിൽ എന്ന് ചിന്തിച്ചിരുന്നു

സിനിമാക്കാർ സിനിമാക്കാരെത്തന്നെ പ്രേമിക്കുന്നതും കല്യാണം കഴിക്കുന്നതും പണ്ടേ വലിയ ഇഷ്ടമായിരുന്നു. അവർ പിന്നീടു ബന്ധം വേർപെടുത്തിയാലും എന്റെ മനസ്സിൽ അവർ പിരിഞ്ഞു മാറില്ല.

 83 total views

Published

on

Saradakutty Bharathikutty

സിനിമാക്കാർ സിനിമാക്കാരെത്തന്നെ പ്രേമിക്കുന്നതും കല്യാണം കഴിക്കുന്നതും പണ്ടേ വലിയ ഇഷ്ടമായിരുന്നു. അവർ പിന്നീടു ബന്ധം വേർപെടുത്തിയാലും എന്റെ മനസ്സിൽ അവർ പിരിഞ്ഞു മാറില്ല. അവരെക്കുറിച്ചൊന്നും ഗോസിപ് പറയാനെനിക്ക് തോന്നില്ല. അത്രമാത്രം എന്റേതായി, ഞാൻ തന്നെയായി മാറിക്കഴിഞ്ഞവരാണവർ.

സുകുമാരൻ ഒരു ബിരുദധാരിണിയായ നടിയുമായി പ്രണയത്തിലാണെന്നു സിനിമാ വാരികകൾ പാടി നടന്നപ്പോഴൊക്കെ അത് വിധുബാലയായിരിക്കണേ എന്ന് ആഗ്രഹിച്ചു.അന്ന് ബിരുദധാരിണികളായ നടികൾ തീരെയില്ലായിരുന്നു. അങ്ങനെ തന്നെ ആയിരിക്കുമെന്ന് ഊഹിച്ച് അവരെ രണ്ടാളെയും മനസ്സിലൊറ്റപ്പടത്തിലങ്ങു ചേർത്തുവെച്ചു.എന്റെ വെറും ഊഹമായിരുന്നു ആ ബന്ധം. അത് മല്ലികയാണെന്നറിഞ്ഞപ്പോൾ ഇപ്പുറത്ത് മല്ലികയുമായുള്ള ചിത്രവും ഒട്ടിച്ചു. സുകുമാരൻ എന്റെ പ്രിയനടൻ.രണ്ടു പ്രിയ നടിമാർ സുകുമാരന്റെ കൂടെ ഇരിക്കുന്നത് എനിക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. ആരും പിരിഞ്ഞു പോകാൻ ഞാനനുവദിച്ചില്ല.

ജയഭാരതി, നസീറ എന്നു പേരു മാറ്റിയെന്നും സത്താറുമായി വിവാഹിതയായി എന്നും കേട്ടപ്പോൾ, മാതൃഭൂമിപത്രത്തിൽ പ്രിയനടി ഇസ്ലാം മതാചാരപ്രകാരമുള്ള വേഷത്തിൽ സത്താറിനൊപ്പം നിൽക്കുന്ന പടം കണ്ടപ്പോൾ എന്തൊരു ആനന്ദമായിരുന്നു. നമ്മുടെ നടി സന്തോഷത്തിലാണല്ലോ എന്നത് ചെറിയ ആനന്ദമല്ല ഉണ്ടാക്കുന്നത്. പിന്നീടവവർ വേർപിരിഞ്ഞാലും എന്റെയുള്ളിലവർ ഒരുമിച്ചാണ്. പ്രണയത്തിലായാലും വിവാഹത്തിലായാലും ഹരി പോത്തനും സത്താറും വിൻസെന്റുമൊക്കെ ജയഭാരതിക്ക് സന്തോഷം കൊടുത്തെങ്കിൽ എനിക്കത് സന്തോഷമാണ്. കാരണം സിനിമയിൽ പല കഥാപാത്രങ്ങളിലും ജയഭാരതി ഞാൻ തന്നെയാണല്ലോ. സന്തോഷങ്ങൾ ആഗ്രഹിക്കുന്ന കുസൃതിപ്പെണ്ണല്ലേ നമ്മുടെ ജയഭാരതി.

സോമൻ ഭാര്യ സുജാതയുമായി അഗാധ പ്രണയത്തിലായിരുന്നു ജീവിതാന്ത്യം വരെ എന്ന് വായിച്ചിട്ടുണ്ട്. സുജാതയുടെ സാരിത്തുമ്പിൽ മുഖം തുടച്ച് കണ്ണിലേക്ക് പ്രേമപുരസ്സരം നോക്കി നിൽക്കുന്ന സോമന്റെ ചിത്രം ഇൻഡ്യൻ എക്സ്പ്രസിൽ വരുന്ന കാലത്ത് സോമനോടെനിക്ക് പ്രണയമുണ്ടായിരുന്നു. മറ്റൊരു നടിയുമായി ബന്ധപ്പെട്ട് സോമന്റെ പ്രണയകഥ കേട്ടിട്ടില്ല. അതിനെന്താ? സോമനൊപ്പം എനിക്ക് മനസ്സിൽ ചേർത്തുവെക്കാനായി സീമയെ ഞാൻ തെരഞ്ഞെടുത്തു. വിലാസിനിയുടെ ഇണങ്ങാത്ത കണ്ണികൾ വായിച്ചപ്പോൾ എനിക്കു വേണ്ടി ഉമയും രാജേട്ടനുമായി സോമനും സീമയും . അവകാശികളിലെ രാജിയും കൃഷ്ണനുണ്ണിയും അവർ തന്നെയായി. സീമ ഐ വി ശശിയെ പ്രണയിച്ച് വിവാഹം കഴിച്ച് പ്രണയത്തിൽ തന്നെ വർഷങ്ങളോളം ജീവിച്ചത് സന്തോഷത്തോടെ കാണുമ്പോഴും സീമക്കൊപ്പം ഞാൻ സോമനെ കൂടി ചേർത്തു നിർത്തി. നമ്മുടെ മനസ്സിൽ സീമ തുള്ളിച്ചാടി നടന്നതത്രയും സോമന്റെ കൂടെയല്ലേ? ഒറ്റപ്പൂമേലും ഞാൻ ശരിക്കുമിരുന്നില്ല, മറ്റേ പൂവിന്റെ വിചാരം മൂലം.

ശങ്കറിനൊത്തുള്ള അംബികയുടെ പ്രണയ കഥകൾ വായിക്കുമ്പോൾ സുകുമാരൻ വന്ന് അംബികയെ തട്ടിക്കൊണ്ടുപോയി ശങ്കറിൽ നിന്നു രക്ഷിക്കുമെന്നും അത്തരം വാർത്തകൾ വാരികകളിൽ വരുമെന്നും ഞാനാഗ്രഹിച്ചെങ്കിൽ അതിനു കാരണക്കാരൻ ബാലചന്ദ്രമേനോൻ എന്ന ഒറ്റയാളാണ്. അണിയാത്ത വളകൾ എന്ന ഒറ്റച്ചിത്രമാണ്. മല്ലികക്കും വിധുബാലക്കും ഒപ്പം സുകുമാരന് അംബികയെക്കൂടി കൊടുത്തു.

ലെനിൻ രാജേന്ദ്രനും മോഹനുമൊക്കെ വിചാരിച്ചിട്ടും വേണു നാഗവള്ളിയുടെ കൂടെ ശോഭയോ ജലജയോ ജീവിക്കുവാൻ ഞാനാഗ്രഹിച്ചില്ല, കാരണം അവരുടെയൊക്കെ കൂടെ ചുണക്കുട്ടന്മാർ, പ്രസാദവാന്മാരെ മാത്രമേ ആഗ്രഹിക്കാൻ എനിക്കാകുമായിരുന്നുള്ളു. വേണു നാഗവള്ളിക്കു പറ്റിയ പെൺകുട്ടിയെ കണ്ടെത്താൻ എന്റെ മാട്രിമോണിക്കു പറ്റിയില്ല. കാരണം സിനിമയിലെ പെൺകുട്ടികളെല്ലാം ഊർജ്ജവതികളായിരുന്നു. അവരെല്ലാം ഞാൻ തന്നെയായിരുന്നു. പാവം ജലജ പോലും തുള്ളിച്ചാടണമെന്നേ ഞാനാഗ്രഹിക്കുന്നുള്ളു.

‘നാശം പിടിക്കാൻ ഇനി ഡിവോഴ്സുകൾ ഉണ്ടാവില്ല, കീലിൽ തൂവലുകൾ പിടിക്കുന്നതു പോലെ ഞങ്ങൾ ഒന്നായി കഴിഞ്ഞു, ഈ സ്നേഹം അവസാനം വരെ തുടരു’മെന്ന് ഓരോ ബന്ധത്തിനുമൊടുവിൽ എലിസബത്ത് ടെയ്ലർ തീരുമാനിക്കുമായിരുന്നു. അദ്ദേഹത്തോടൊപ്പം ജീവിക്കണം, ഒപ്പം മരിക്കുകയും വേണമെന്നു കരുതിയാണ് അവർ ഓരോ ബന്ധത്തിലും ചെന്നുപെടുന്നത്. പക്ഷേ, ഈ നടികൾ സന്തോഷമായിരിക്കേണ്ടത് നമ്മുടെ ആവശ്യമല്ലേ? അവർ നമ്മൾ തന്നെയല്ലേ?

Advertisement

പൊള്ളുന്ന തകരപ്പാട്ടയുടെ മുകളിലൂടെ പരക്കം പായുന്ന പൂച്ചയെന്നതു പോലെയാണ് എന്റെ പ്രിയ നടികൾ ജീവിച്ചതെന്നു കേൾക്കാൻ എനിക്കിഷ്ടമില്ലാത്തതു കൊണ്ട് ഞാൻ അവരെയെല്ലാം എനിക്കു വിശ്വാസമുള്ള എനിക്കു കൂടി പ്രണയം തോന്നിയവർക്കൊപ്പം ചേർത്ത് പടം പിടിച്ചു വെച്ചു. ആ നടിമാരുടെ കണ്ണിലെ നമ്മളാരാധിച്ച തിളക്കം മായാൻ ഞാൻ അനുവദിക്കില്ല. അതാണ് ഉർവ്വശിക്കും ശോഭനക്കുമൊപ്പം ജയറാമും 80 കളിലെ മോഹൻലാലും മതിയെന്നും സുമലതയ്ക്കും സുഹാസിനിക്കും ഒപ്പം അക്കാലത്തെ മമ്മൂട്ടി മതിയെന്നും ഞാൻ തീരുമാനിച്ചത്. സിൽക് സ്മിതക്കൊപ്പം സ്നേഹവാനായ, നിത്യകാമുകൻ പ്രേംനസീറോ പരീക്കുട്ടിയായി വന്ന മധുവോ മതിയെന്നു ഞാൻ തീരുമാനിച്ചു.. അത്രയ്ക്ക് സൗമ്യത വേണം എന്റെ സിൽക്കിന്. കാലം മാറിയതനുസരിച്ച് ചിലരെ ചിലരിൽ നിന്ന് എന്റെ സ്വാതന്ത്ര്യവും സ്നേഹാധികാരങ്ങളുമുപയോഗിച്ച് ഞാൻ തിരിച്ചെടുക്കുകയും മാറ്റിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും സന്തോഷത്തിലും പുതിയ പുതിയ തുടക്കങ്ങളിലുമായിരുന്നു എപ്പോഴും.

ജീവിതത്തെ അതിന്റെ മുഴുവൻ തിളക്കത്തോടെയും കാന്തിയോടെയും എത്തിപ്പിടിക്കുവാൻ എന്റെ പ്രിയ നടിമാരെ ഞാനിങ്ങനെയൊക്കെ എല്ലാക്കാലത്തും സഹായിച്ചു പോരുന്നത് എന്ന് അവർ അറിയുന്നുണ്ടോ?

എസ്.ശാരദക്കുട്ടി

 84 total views,  1 views today

Advertisement
cinema12 hours ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment13 hours ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment2 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized7 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Advertisement