ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ ത്തിന്റെ ട്രെയിലർ ലോഞ്ച് ഷക്കീല പങ്കെടുക്കുന്നത് കാരണം കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ റദ്ദാക്കിയത് ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. നിരവധി പേരാണ് ഷക്കീലയെ അനുകൂലിച്ച് കൊണ്ട് രം​ഗത്തെത്തിയത്. മലയാളികളുടെ കപട സദാചാരബോധത്തെ തന്നെയാണ് ഏവരും വിമർശിക്കുന്നത്. സണ്ണി ലിയോണിനെ കാണാൻ ജനം തടിച്ചുകൂടി ട്രാഫിക് ബ്ളോക് ഉണ്ടായ കേരളത്തിൽ തന്നെയാണ് ശാക്തേകേല അവഹേളിക്കപ്പെട്ടതെന്നു പലരും ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദകുട്ടി. സിനിമാ വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ലെന്ന് ശാരദക്കുട്ടി പറയുന്നു. സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേയെന്നും അവർ കുറിക്കുന്നു.

ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട് , ഷക്കീലയായതു കൊണ്ട് Programme നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാൾ അധികൃതർ അറിയിച്ചതായി വാർത്ത കണ്ടു. ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവർ പറഞ്ഞു. ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ. പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല. അവർ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും. ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവർക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവർക്കൊപ്പം നിൽക്കാനും ആരുമുണ്ടാവില്ല. സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ ?.

Leave a Reply
You May Also Like

ഈ ടിവി റിപ്പോര്‍ട്ടര്‍മാര്‍ക്കെന്തു പറ്റിയെന്ന് കണ്ടു നോക്കൂ [വീഡിയോ]

ടി വി റിപ്പോര്‍ട്ടര്‍മാരുടെ ജോലി എപ്പോഴും ടെന്‍ഷന്‍ നിറഞ്ഞതായിരിക്കും. എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് പണി കിട്ടിയേക്കാം, പ്രത്യേകിച്ച് ലൈവ് റിപ്പോര്‍ട്ടിംഗ് കൂടിയാകുമ്പോള്‍ .

 12 അടി ഉയരമുള്ള വിശ്വരൂപ ശിൽപം ഇനി മോഹൻലാലിൻറെ വീടിനു അലങ്കാരമാകും

വിശ്വരൂപ ശിൽപം ഇനി മോഹൻലാലിൻറെ വീടിനു അലങ്കാരമാകും. മൂന്നര വർഷം കൊണ്ട് പണിത 12 അടി…

നാസയെയും അമേരിക്കയേയും ഒക്കെ കളഞ്ഞിട്ടാണ് ഭൂമി നാഥൻ വിള സംരക്ഷിക്കാൻ ഇറങ്ങിയത്, വേറെവിടെയെങ്കിലും നടക്കുമോ ?

നാസയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞൻ ആണ് ഭൂമി നാഥൻ. കുട്ടികളൊക്കെ A for apple എന്ന് പഠിച്ചപ്പോൾ പുള്ളി പഠിച്ചത് A for aperture of radar എന്നായിരുന്നു മാത്രമല്ല പതിനാറാം വയസ്സിൽ

ട്വന്റി 20 യെ പേടിക്കുന്നത് എന്തിനാണ് ?

നമ്മുടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ചർച്ചാവിഷയമായ പുതിയൊരു രാഷ്ട്രീയ സെറ്റപ്പാണ് ട്വന്റി 20 . അതൊരു അരാഷ്ട്രീയ കൂട്ടായ്മയാണ് എന്ന മട്ടിലാണ് ഇടതുപക്ഷത്തിന്റേതുൾപ്പെടെയുള്ള