Connect with us

Movie Reviews

കോവിഡ് മഹാമാരിയിലും നല്ല വൃത്തിക്ക് ചെയ്തെടുത്ത ചെറിയ വലിയ പടം

ഏകദേശം അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ജൂഡ് എന്ന സംവിധായകൻ തന്റെ മൂന്നാമത്തെ ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുന്നത്.തന്റെ മുൻകാല ചിത്രങ്ങളെക്കാൾ ഒരുപടി മുകളിലേക്ക് ഉയരുവാനും

 63 total views

Published

on

ഏകദേശം അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ജൂഡ് എന്ന സംവിധായകൻ തന്റെ മൂന്നാമത്തെ ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുന്നത്.തന്റെ മുൻകാല ചിത്രങ്ങളെക്കാൾ ഒരുപടി മുകളിലേക്ക് ഉയരുവാനും നല്ലൊരു വിഷയത്തെ ശ്രദ്ധേയമായി കൈകാര്യം ചെയ്യാനും Sara’s കഴിഞ്ഞിട്ടുണ്ട്. പാട്ടുകളിലൂടെയും വിഷ്വൽസിലും പിൻതുടർന്നുവന്ന കളർഫുൾ അന്തരീക്ഷം സിനിമയുടെ ആസ്വാദനത്തെ കൂടുതൽ മനോഹരമാക്കുന്നത് ചിത്രത്തിലുടനീളം കാണാൻ സാധിച്ചിട്ടുണ്ട്.

Sara'S Malayalam Movie Watch Online Free HD Print on Amazon OTT Reviewകെട്ടുറപ്പുള്ള ഒരു തിരക്കഥയും കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന അഭിനേതാക്കളും ഒത്തിണങ്ങിയപ്പോൾ നല്ലൊരു ഫാമിലിറ്റി ഫീൽഗുഡ് സമ്മാനിക്കാൻ Sara’s ന് സാധിച്ചു.സിനിമ ചർച്ച ചെയ്യുന്ന വിഷയത്തിന് ഒരു പക്ഷേ രണ്ട് അഭിപ്രായങ്ങൾ ഉണ്ടായേക്കാം എന്നാലും ഈ ചിത്രം കണ്ട് തീരുമ്പോൾ സിനിമയെക്കുറിച്ച് ഒരഭിപ്രായമേ ഉണ്ടാവൂ അത് പ്രേക്ഷകന്റെ മുഖത്തെ ചെറുപുഞ്ചിരിയാണ്…

മലയാളത്തിൽ കാലങ്ങളായി ഫീൽ ഗുഡ് സിനിമകൾ വാർത്തെടുക്കുന്ന ഒരു ഫ്രെയിം ഉണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് അതിന്റെ എൻഡിങ്, പ്രേക്ഷകരിൽ ഒരു കൺഫ്യൂഷൻ create ചെയ്തെടുക്കുക.
ഒടുവിൽ ആർക്കും കുഴപ്പമില്ലാത്ത രീതിയിൽ I repeat, അതിലെ കഥാപാത്രങ്ങളിൽ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു എൻഡിങ്.. അത് വഴി സ്വഭാവികമായും പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുക എന്ന കോംപ്രമൈസിന്റെ അവസാനമാണ് Sara’s.

Anna Ben and Sunny Wayne's Sara's to release on Amazon Prime Video on July  5 - Movies Newsഫീൽഗുഡ് സിനിമകളുടെ അവസാനമെന്നാൽ എല്ലാ ക്യാരക്ട്ടേഴ്സിന്റെയും സന്തോഷം എന്നതിലുപരി ആ സന്തോഷത്തിലേക്ക് എത്തുമ്പോഴും അതിൽ ശരിയായ പക്ഷത്തുള്ള, Ultimately നീതി അർഹിക്കുന്നവരുടെ കൂടെ മാത്രം നിൽക്കുന്നത് ആവണം എന്നൊരു രാഷ്ട്രീയം കൂടി മുന്നോട്ടു വയ്ക്കുന്നിടത്താണ്, കണ്ട പ്രേക്ഷകരിൽ ഇനിയുമാ നിലപാടുമായി യോജിക്കാൻ കഴിയാത്തവർ ഉണ്ടായിരിക്കുകയും അവരെയും ചിന്തിപ്പിക്കാൻ ശ്രമിക്കുന്നിടത്താണ് Sara’s വീണ്ടും വിജയിക്കുന്നത്. And Definitely, സിനിമയുടെ കോർ ആയ അക്ഷയ് ഹരീഷിന്റെ സ്ക്രിപ്റ്റിനൊപ്പം മുൻ ജൂഡ് സിനിമയെ അപേക്ഷിച്ചു മേക്കിങ്ങിൽ പുലർത്തിയ Care & Exploration, elevated Sara’s step to a higher degree..!!

ഭയങ്കര ലൈഫുള്ള ഒരു ചെറിയ വലിയ സിനിമയാണ്‌ സാറാ’സ്‌. കണ്ടന്റാണ്‌ സിനിമയെ ഡ്രൈവ്‌ ചെയ്യുന്നത്‌. ഇതിനു മുൻപ്‌ അങ്ങനെ ആരും പറഞ്ഞിട്ടില്ലാത്ത സബ്ജക്റ്റ്‌ ആണ്‌. വൃത്തിക്ക്‌ എടുത്ത്‌ വച്ചിട്ടുമുണ്ട്‌.!
ആദ്യാവസാനം ഒരേ ഫ്ലോയിലാണ്‌ സിനിമ പോകുന്നത്‌. റിയാലിറ്റിയോട്‌ ചേർന്ന് നിൽക്കുന്ന സീൻസ്‌ ആണ്‌ സിനിമയിലധികവും. ജൂഡിന്റെ മുൻ സിനിമകളെ അപേക്ഷിച്ച്‌ ഫിലിം മേക്കിംഗ്‌ ടാക്റ്റിക്സ്‌ കുറച്ച്‌ നന്നായി യൂസ്‌ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. ആദ്യ സൈക്കിൾ ഷോട്ട്‌ തൊട്ട്‌ അത്‌ പ്രകടവുമാണ്‌.

Meet The Female Cast Of Sara's, The Anna Ben Starrer Filmചെറിയൊരു സിനിമ ആയതുകൊണ്ട്‌ തന്നെ അത്‌ പ്രേക്ഷകനു തോന്നിക്കാതിരിക്കാൻ മിക്ക സീൻസിലും നന്നായി വർക്ക്‌ ചെയ്തിട്ടുണ്ടെന്ന് കണ്ടാൽ മനസിലാവും. തിരക്കഥയുടെ അതേ ക്വാളിറ്റി തന്നെ ഡയറക്ഷനിലും കാണാനുണ്ട്‌. വരും ദിവസങ്ങളിൽ (ഇന്ന് രാവിലെ തൊട്ട്‌) സിനിമ ഇവിടെ കൂടുതൽ ചർച്ചയാകുമെന്ന് ഉറപ്പുണ്ട്‌.! ശരിക്കും സാറാ’സ്‌ ചർച്ച ചെയ്യപ്പെടണ്ടൊരു സിനിമ തന്നെയാണ്‌. ഫാമിലിയോടൊപ്പം കാണാൻ പറ്റുന്നവരൊക്കെ അങ്ങനെ തന്നെ കാണാൻ ശ്രമിക്കുക.! ❤

BETTER NOT BE A PARENT THAN BE A BAD PARENT…!
സിനിമയിലെ വളരെ ഇഷ്ടപ്പെട്ട ഡയലോഗിൽ ഒന്നാണ് ഇത്..പാരൻ്റിങ് എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള പണി തന്നെയാണ്..കുട്ടികളെ കളിപ്പിക്കാൻ ഒക്കെ ഒട്ടുമിക്ക പേർക്കും ഇഷ്ടമാണെങ്കിലും അവരെ നല്ല രീതിക്ക് നോക്കി നടക്കാൻ പലർക്കും മടിയാണ്..,അല്ലെങ്കിൽ അവർക്ക് അത് അറിയില്ല.. സിനിമ പറഞ്ഞ് വെക്കുന്നത് പോലെ തന്നെ, അതിനു പറ്റാത്തവർ പാരൻ്റ് ആകാതിരിക്കുന്നത് തന്നെയാണ് സമൂഹത്തിന് നല്ലത്..നല്ല പാരൻ്റിംഗ് കിട്ടാത്ത കുട്ടി സമൂഹത്തിനെ ഏത് രീതിയിൽ ആണ് ബാധിക്കുക എന്ന് പറയാൻ കഴിയില്ല..ഒരുപക്ഷേ,അത് സമൂഹത്തിന് വലിയൊരു ഭീഷണി ആയി മാറിയേക്കാം….!
വരും ദിവസങ്ങളിൽ ഈ സിനിമ ഒരുപാട് ചർച്ച ചെയ്യപ്പെടട്ടെ.. ❤️

കോവിഡ് മഹാമാരിയിലും നല്ല വൃത്തിക്ക് ചെയ്തെടുത്ത ചെറിയ വലിയ പടം 👌
നർമത്തിലൂടെ കടന്നുപോകുമ്പോഴും പടം കൈകാര്യം ചെയ്യുന്ന വിഷയം അതേ വലിപ്പത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.എന്റെ പ്ലസ്ടൂ പഠനത്തിന് ശേഷം പലപ്പോഴും പല പെൺസുഹൃത്തുക്കളെയും വല്ലയിടത്തുംവച്ച് കാണുമ്പോൾ ശരിക്കും ഞെട്ടിപ്പോയിട്ടുണ്ട്. നല്ല ചുറുചുറുക്കോടെ ക്ലാസ്സിൽ ഓടിനടന്നിരുന്നവർ, ഒരുപാട് സ്വപ്നങ്ങളെപ്പറ്റിയും യാത്രകളെപ്പറ്റിയും പറഞ്ഞിട്ടുള്ളവർ കുട്ടികളെയും തോളിലേന്തി നമ്മുടെ മുന്നിൽ നിന്ന് ജീവിതം ഇപ്പോൾ ഇങ്ങനെയാണ് എന്ന് നിരാശയോടെ പറയുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്. (കല്യാണം കഴിക്കണം, വീട് നിറയെ കുട്ടികൾ വേണം എന്ന് പറഞ്ഞിരുന്നവരെ ഭയങ്കരമായ സന്തോഷത്തോടെയും കണ്ടുമുട്ടിയിട്ടുണ്ട്.) പക്ഷെ ആദ്യം പറഞ്ഞ കാറ്റഗറിയാണ് കൂടുതൽപേരും.

വീട്ടുകാരുടെ നിർബന്ധത്തിൽ 18 വയസ്സ് കഴിയുമ്പോഴേ കല്യാണം കഴിക്കും. അടിച്ചുപൊളിക്കേണ്ട പ്രായത്തിൽ പക്വതയില്ലാത്ത രക്ഷിതാവാകും. പിന്നീട് അത് അഡ്ജസ്റ്റ് ചെയ്ത് ശീലമാക്കി ജീവിക്കും. ഈയൊരു വിഷയം തീർച്ചയായും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട സീരിയസ് വിഷയമാണ്. ചിത്രത്തിൽ സാറ എന്ന 25 വയസ്സുകാരി പെൺകുട്ടിയിലൂടെ തിരക്കഥാകൃത്തും സംവിധായകനും അത് ഭംഗിയാക്കി അവതരിപ്പിച്ചിട്ടുമുണ്ട്. അന്ന ബെൻ, സണ്ണി വെയ്ൻ ബാക്കിയുള്ള വലുതും ചെറുതുമായ കഥാപാത്രങ്ങൾ… എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു. സിനിമയെപ്പറ്റി കൂടുതൽ പറഞ്ഞാൽ സ്പോയിലർ ആവുന്നതിനാൽ വിശദമായി പറയുന്നില്ല. പിന്നെ എടുത്ത് പറയേണ്ടത് സിനിമയുടെ bgm,ആർട്ട് വർക്ക്, ക്യാമറ ഇതെല്ലാമാണ്. എല്ലാം ഒന്നിനൊന്ന് മെച്ചം 👌🏼

 64 total views,  1 views today

Advertisement
Advertisement
Entertainment2 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment23 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement