Sarath Appus

“ശിലകൾക്കുള്ളിൽ നീരുറവ കണ്ടു…”

“ശിലകൾക്കുള്ളിൽ നീരുറവ കണ്ടു…”

അതെ ഭ്രാന്തൻ തമ്പുരാൻ്റെ ഉള്ളിൽ കുമാരി സ്നേഹത്തിൻ്റെ കണികകൾ കണ്ടു. അത് അവളിൽ ഉണ്ടാക്കിയ സന്തോഷം എല്ലാം ഐശ്വര്യയുടെ കയ്യിൽ ഭദ്രമായിരുന്നു. അന്ധവിശ്വാസത്തിന്റെയും ദുരാചാരത്തിന്റെയും പാതയിലൂടെ പോകുന്ന ഒരുകൂട്ടം ജനതയെ കൈപിടിച്ച് നേർവഴിക്ക് നടത്തുന്ന കുമാരിയെ ഓരോ സ്ത്രീക്കും വളരെ നന്നായി റിലേറ്റ് ചെയ്യാൻ സാധിക്കുമെന്ന കാര്യം 100% ഉറപ്പാണ്. പലതും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന അല്ലെങ്കിൽ വാ മൂടപ്പെട്ട ഒരു സമൂഹത്തെയും ചിത്രത്തിലുടനീളം കാണിക്കുന്നുണ്ട്. അതിനെതിരെ പൊരുതാൻ ഇറങ്ങുന്നവർക്കൊപ്പം ഒരു നാടും കൂടെയുണ്ടാകും എന്നും ചിത്രം പറയുന്നുണ്ട്.

മനോഹരമായ ഒരു മുത്തശ്ശിക്കഥയുടെ രൂപത്തിലാണ് കുമാരി എന്ന ചിത്രം ആരംഭിക്കുന്നത്. ഇല്ലിമല ചാത്തന്റെ ശാപം കിട്ടിയ നാടിന്റെ കഥ…ആ നാട് ഭരിക്കുന്ന കാഞ്ഞിരംകാട്ടുകാരുടെ കഥ….ഐതിഹ്യമാലയെ ഓർമിപ്പിക്കുന്ന തരത്തിൽ ചിത്രത്തിലെ കഥ പറഞ്ഞു തുടങ്ങുമ്പോൾ, അതിൽ ഇല്ലിക്കൽ എന്ന ഗ്രാമവും അവിടുത്തെ നാട്ടുകാരെയും ആ നാട്ടുകാർ അനുഭവിച്ച ദുരന്തങ്ങളേയും എല്ലാം പ്രേക്ഷകരിലേക്ക് കൈമാറുകയാണ്.കാഞ്ഞിരംകാട്ടെ ഇളയതമ്പുരാൻ വേളി കഴിച്ചുകൊണ്ടുവരുന്നതാണ് കുമാരിയെ. സ്വന്തം വീട്ടിലും നാട്ടിലും പക്ഷിയെ പോലെ പാറിപറന്നു നടന്നിരുന്ന അവൾ അവിടെ ഒറ്റപ്പെടുകയാണ്. ഒരു ഭ്രാന്തൻ തമ്പുരാനെ വേളി കഴിച്ചതിന്റെ പേരിൽ കുടുംബത്തിൽ നിന്നു പോലും അവൾക്ക് ഒറ്റപ്പെടലുകൾ അനുഭവിക്കേണ്ടി വരുന്നു.

എന്നാൽ ഏതൊരു ശിലയേയും അലിയിപ്പിക്കാനുള്ള മന്ത്രംഅവൾക്ക് കൈവശമാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ആ ഭ്രാന്തൻ തമ്പുരാനെ അവൾ, അവളോട് ചേർത്തുനിർത്തുന്നു. വളരെ വൈകാതെ അവൾ അതുവരെ ആ നാട്ടിൽ കാണാത്ത ഒരു ലോകത്തേക്ക് എത്തിപ്പെടുന്നു. കാഞ്ഞിരംകാട്ട് തറവാട്ടിലെ രഹസ്യങ്ങൾ തിരിച്ചറിയുന്ന നിമിഷം മുതൽ കുമാരി തന്റെ സ്വത്വവും തിരിച്ചറിയുന്നു.അധികാരമോഹവും അഹങ്കാരവും കൊണ്ട് പലതും വെട്ടിപ്പിടിക്കാൻ കാടുകയറി ചെയ്യുന്ന പ്രവർത്തികൾക്കുള്ള മറുപടി നൽകാൻ ഒരുപക്ഷേ ഒരു പുൽനാമ്പിനു പോലും സാധിക്കുമെന്ന് കുമാരി തെളിയിക്കുന്നു.

കഥയ്ക്കുള്ളിലെ കഥകളായി കുറേയധികം കാര്യങ്ങൾ പറയുമ്പോൾ അതിന് ആ സംവിധായകൻ എടുത്ത എഫർട്ട് വളരെ വലുതാണ്. അതിനൊപ്പം കൂടെ നിന്ന് ഒരു പ്രൊഡക്ഷൻ സൈഡും നിറഞ്ഞ കയ്യടി അർഹിക്കുന്നു. പുസ്തകത്തിൽ ഒതുങ്ങി പോകേണ്ട ഒരു കുഞ്ഞു കഥയെ അല്ലെങ്കിൽ ഒരു ഐതിഹ്യത്തെ വളരെ വിശാലമായ ഒരു ക്യാൻവാസിലേക്ക് ഒരുക്കിയ കുമാരിയുടെ ടീം കേരളത്തിൻ്റെ ഗ്രാമീണ പശ്ചാത്തലത്തെ അതിൻ്റെ മികച്ച രീതിയിൽ ലോകത്തിനുമുന്നിൽ തുറന്നു കാണിച്ചിരിക്കുകയാണ് കുമാരിയിൽ. ഭാഷയ്ക്ക് അപ്പുറമാണ് സിനിമ എന്ന മാധ്യമം. മികച്ച കണ്ടന്റ് ഉള്ള ഒരു സിനിമ കൂടി മലയാളത്തിലേക്ക് എത്തിയിരിക്കുന്നു..

 

Leave a Reply
You May Also Like

ടൂറിസ്റ്റുകൾക്ക് ഭീഷണിയയായി 25 അടി നീളമുള്ള ഭയങ്കരം മുതല !

???? Dark Age (1987) Adventure /Horror Duration : ഒന്നരമണിക്കൂർ IMDb : 6.1…

“ഭർത്താവ് വരുത്തി വച്ച 85 ലക്ഷം രൂപയുടെ കടം, ഒരു മനുഷ്യായുസിന് താങ്ങാനാകാത്ത കടം വീട്ടിയ ലളിതാമ്മ “

മലയാളത്തിന്റെ സ്വന്തം ലളിതാമ്മ വിടവാങ്ങിയിട്ടു ദിവസങ്ങൾ കഴിയുന്നതേയുള്ളൂ. ലളിതാമ്മയുടെ ജന്മദിനത്തിന് നടി ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ എഴുതിയ…

മമ്മൂട്ടി നായകനായെത്തുന്ന ഹൊറർ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ അതിഗംഭീര പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു

മമ്മൂട്ടി നായകനായെത്തുന്ന ഹൊറർ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ അതിഗംഭീര പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. പുതുവർഷത്തിലും ഞെട്ടിക്കുകയാണ് മെഗാസ്റ്റാർ…

“ഇടം തോളൊന്നു മെല്ലെ ചെരിച്ച് അന്നുതൊട്ട് ഇന്നുവരെ നമ്മുടെ മനസ്സാകെ കവർന്നെടുത്ത ലാലേട്ടാ ഒരായിരം ജന്മദിനാശംസകൾ”

നാളെ മോഹൻലാലിൻറെ ജന്മദിനം രാഗീത് ആർ ബാലൻ ഇതു ആദ്യമായിട്ടു ഒന്നുമല്ലല്ലോ ലോകത്ത് ഒരു സൂപ്പർ…