Sarath Appus

സാൾട്ട് ആൻഡ് പെപ്പർ ഒരു ദോശ ഉണ്ടാക്കിയ കഥയാണെങ്കിൽ ശ്രീ ധന്യ കാറ്ററിങ് സർവീസ് ഒരു ബിരിയാണി ഉണ്ടാക്കിയ കഥയാണ്! സ്വാഭാവിക തമാശകളുടെ കളിയരങ്ങാണ് ഈ ചിത്രം. നമ്മുടെയൊക്കെ നാട്ടിൻ പുറങ്ങളിലെ ആൺ കൂട്ടങ്ങളുടെ തനി പകർപ്പാണ് ചിത്രത്തിലേത്… ഈ ആൺ കൂട്ടങ്ങൾക്കിടയിൽ ചില പൊളിറ്റിക്കൽ ചിന്തകൾ കൂടി ചേർക്കുമ്പോൾ അത് ശ്രീധന്യ കാറ്ററിങ് സർവീസ് ആയി.തന്റെ മകളുടെ പിറന്നാളിന് ചിക്കൻ ബിരിയാണി വെക്കാൻ പുറപ്പെടുന്ന ഷിനോ. അതിന് സുഹൃത്തുക്കളുമായി ഒരു നാടൻ വൈബിൽ മദ്യത്തിന്റെ അകമ്പടിയോടെ സിബിയുടെ വീട്ടിൽ ഒത്തു ചേരുന്നു. അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.നമ്മുടെ ഇടയിൽ ഒക്കെ കാണുന്ന മനുഷ്യരുടെ പത്തരമാറ്റ് കോപ്പികളാണ് ഓരോകഥാപാത്രവും.ദിവസ പണിക്ക് പോകുന്ന കിട്ടുന്ന കാശ് മദ്യത്തിന് ചിലവാക്കുന്ന ഇലക്ട്രീഷ്യനും, സുഡോ പുരോഗമനം പറയുന്ന ബുദ്ധി ജീവിയും. തെക്കും വടക്കും പറഞ്ഞു തല്ലു കൂടുന്നവരും. ഒരണ്ണം അടിച്ചാൽ മാത്രം എനർജി വരുന്നവനും ഒക്കെ നമ്മുടെയൊക്കെ സമൂഹത്തിലെ ആൺ ജീവിതങ്ങളാണ്. ഈ ആഘോഷങ്ങൾക്കിടയിൽ പെടാപ്പാട് പെടുന്ന പെണ്ണുങ്ങളും കുട്ടികളും.. മൊത്തത്തിൽ ചിത്രം നമ്മുടെ സമൂഹത്തിന്റെ ഒരു കമന്ററി കൂടിയാണ്.സിനിമയുടെ കാര്യമെടുത്താൽ കാസ്റ്റിംഗ് ഏറ്റവും പ്രധാന ഘടകമാണ്. കണ്ടു പരിചയം പോലുമില്ലാത്ത നടന്മാരെ കഥാപാത്രത്തോട് പൂർണമായി നീതിപുലർത്തി അവതരിപ്പിക്കുന്നുണ്ട് ജിയോ ബേബി ഉൾപ്പടെ പലരും നമ്മളെ അത്ഭുതപെടുത്തുന്നുണ്ട്. നിങ്ങളെ ചിരിപ്പിക്കാൻ കഴിയുന്ന വിഭാവങ്ങളാണ് ശ്രീധന്യ കാറ്ററിംഗ് സർവീസ് വിളമ്പുന്നത്.

Leave a Reply
You May Also Like

തുപ്പൽ നാറുന്ന വിവാഹ ഫോട്ടോഷോട്ടുകളെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോ, ചിരിച്ചു മരിക്കും

നമ്മുടെ നാട്ടിലെ വിവാഹ ഫോട്ടോഷൂട്ടുകൾ പലപ്പോഴും വൈറൽ ആകാനുള്ള കാട്ടിക്കൂട്ടലുകൾ ആണ്. അതിൽ പലതും അരോചകം…

യുദ്ധത്തിന്റെ മുറിപ്പാടുകൾ പേറുന്ന കൊസോവോയിൽ നിന്നും ഗംഭീരവും ഹൃദയസ്പർശിയുമായ ഒരു സിനിമ

‘Zana’ (Albanian, Kosovo, 2019) Jaseem Jazi ഗംഭീരവും ഹൃദയസ്പർശിയുമായ സിനിമ. ആദ്യമായാണ് ‘കൊസോവോ’ എന്ന…

പ്രണയം രണ്ട് തുടകൾക്കിടയിൽ വീർപ്പുമുട്ടി മരിക്കുന്ന ഒന്നല്ല

ആയിരം കണ്ണുമായി കാത്തിരുന്നവൾ പ്രണയ നഷ്ട്ടം കാരണമുണ്ടായ കൊലപാതകങ്ങൾ അമേരിക്ക യൂറോപ്പ് എന്ന വികസിത നാടുകളിൽ…

ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്ന ഫൈറ്ററിൽ സെൻസർ ബോർഡിന്റെ ‘കത്രിക’

ബോളിവുഡിന്‍റെ മിന്നും താരങ്ങളായ ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഫൈറ്റർ’ .…