അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
11 SHARES
135 VIEWS

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Sarath Appus

കഥാപ്രസംഗവും നാടകവും ഒക്കെ ബൈ പറഞ്ഞ് പോയ കാലത്ത് ഉത്സവപറമ്പുകൾക്ക് മിമിക്രിയും, ബ്രേക്ക്‌ ഡാൻസും ആവേശമായി മാറി. കൊച്ചിൻ കലാഭവനിൽ മിമിക്രിപഠിക്കാൻ എറണാകുളത്തേക്ക് വണ്ടി കേറുന്നുവരുടെ അളവും കൂടി.പേരിനൊപ്പം കലാഭവൻ എന്നൊരു വാല് വെക്കുന്നത് അഭിമാനമായി മാറി. മിമിക്രികാരൻ ആവുക എന്നതിന്റെ പ്രധാനഉദ്ദേശം സിനിമയിൽ എത്തുക എന്നുള്ളതാണ്. സിദ്ധിക്ക് ലാലും, ജയറാമും മുതൽ ഇന്ന് രമേശ്‌ പിഷാരടി വരെ ഒരു വലിയ നിരയാണ് മിമിക്രിയുടെ പാരമ്പര്യവുമായി സിനിമയിൽ എത്തിയത്.മിമിക്രിക്കാരെ മലയാള സിനിമ ഒരു കാലത്ത് കോമെഡിയൻ മാരായി മാത്രം തളച്ചിട്ടിരുന്നു. ചില തട്ടുപൊളിപ്പൻ നമ്പറുകൾ കാണിക്കുന്നവരായി കാറ്റഗറൈസ് ചെയ്യാൻ തുടങ്ങി.

നാടകത്തിന്റെ പാരമ്പര്യവുമായി വന്നവരാണ് കൂടുതൽ സീരിയസ് റോളുകൾ ചെയ്ത് പോന്നത്.മിമിക്രി ബാക്ക്ഗ്രൗണ്ട് ഉള്ളവർക്ക് സീരിയസ് റോൾ പറ്റില്ല എന്ന ധാരണയെ ആദ്യം പൊളിച്ചു കളഞ്ഞത് എൻ എഫ് വർഗീസ് ആണ്. തമാശയുടെ ഒരു കണികപോലുമില്ലാത്ത വില്ലൻ വേഷങ്ങളിൽ അയാൾ നിറഞ്ഞാടി. ആ പാതയിൽ പിന്നീട് കലാഭവൻ മണി മുതൽ സുരാജ് വെഞ്ഞാറമൂട് വരെ കോമഡി റോളുകളിൽ നിന്ന് സീരിയസ് റോളുകളിലേക്ക് ഷിഫ്റ്റ്‌ ആയി. മിമിക്രിക്കാരായ സലിം കുമാറും സുരാജ് വെഞ്ഞാറമൂടും ഇന്ത്യയിലെ ഏറ്റവും മികച്ച നടമാരായി.

ഇതൊക്ക ഇപ്പോൾ പറഞ്ഞത് എന്താണെന്ന് വെച്ചാൽ. ഈശോ എന്ന ചിത്രം അടിമുടി മിമിക്രിക്കാരുടെ ചിത്രമാണ്.സിനിമയിൽ ക്യാരക്ടർ റോളിൽ അഭിനയിക്കുന്നവരും സംവിധായകനും മിമിക്രിയുടെ അങ്കത്തട്ടിൽ നിന്നും വന്നവരാണ്. ജാഫർ ഇടുക്കി, ജയസൂര്യ, കോട്ടയം നസിർ, തുടങ്ങിവരൊക്കെ ഒരു കാലത്തെ മിമിക്രി വേദികളിലെ സ്ഥിരസാന്നിധ്യമായവർ. ഇവരെല്ലാം സീരിയസ് റോളുകളിൽ മിമിക്രിയുടെ ചട്ടക്കൂടുകളിൽ മാത്രം ഒതുങ്ങാതെ തകർത്ത് അഭിനയിക്കുന്നു.

ഇവയൊക്കെ മിമിക്രിക്കാരുടെ റേഞ്ച് കാണിച്ചു തരുന്നുണ്ട്.സ്റ്റേജിൽ മനുഷ്യനെ ചിരിപ്പിച്ചു നിർത്താൻ അറിയുന്നവർക്ക് ക്യാരക്ടർ റോളുകൾ എളുപ്പം പിടിച്ച പണിയായിരിക്കാം.ഈശോ നാദിർഷാ എന്ന കോമഡി സംവിധായകനിൽ നിന്നും ഒരു ത്രില്ലർ സിനിമയുടെ മേക്കറിലേക്കുള്ള ഷിഫ്റ്റ്‌ ആണ്. ഒരു തരത്തിൽ പറഞ്ഞാൽ ഒരു കൂട്ടം മിമിക്രിക്കാരുടെ സംരഭമാണ് ഈശോ!! പ്രിയപെട്ട മിമിക്രിക്കാരെ നിങ്ങൾ വാഴ്ക❤️

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ