Sarath Cl

Malena (2000)
മലേന (2000)
ഭാഷ: ഇറ്റാലിയൻ
സംവിധാനം: ജുസെപ്പെ ടൊർനാട്ടോറെ

“മലേന” മോണിക്ക ബലൂചി അഭിനയിച്ചു അവിസ്‌മരണീയമാക്കിയ കഥാപാത്രം. ഒരു സ്ത്രീ കേന്ദ്ര കഥാപാത്രം ആയിട്ടുള്ള സിനിയാണെങ്കിലും ചിത്രം കടന്നു പോകുന്നത് 12 വയസുകാരനായ റെനാറ്റോയുടെ സെക്ഷ്വൽ ഫാന്റസികളിലൂടെയും അവനു മേലനയോടു തോന്നുന്ന ഒബ്സെക്‌ഷനുകളിൽലൂടെയുമാണ്. 1940-കളിലെ രണ്ടാം ലോക മഹായുദ്ധകാലഘട്ടത്തിലെ ഇറ്റാലിയൻ നഗരമായ സിസിലയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആ നഗരത്തിൽ എല്ല ആണുങ്ങളുടെ മനസു കീഴടക്കിയവളും ആ നഗരത്തിലെ പെണ്ണുങ്ങൾ അസൂയയോടെയും വെറുപ്പോടെയും കാണുന്ന ഒരു കഥാപാത്രമാണ് മലേന.വിധവയായ അവളെക്കുറിച്ചു പല കഥകളും അവിടെ ആ നഗരത്തിൽ 4 പേര് കൂടുന്ന സ്‌ഥലങ്ങളിൽ അരങ്ങേരുന്നുണ്ട്.

അങ്ങനെ റെനാറ്റോ കൂട്ടുകാരോട് കൂടെ ഇരിക്കുന്ന സമയത്താണ് കൂട്ടത്തിൽ ഉള്ള അവന്റെ സുഹൃത്തു മലേനയുടെ കാര്യം പറയുന്നത്.ഭർത്താവ് മരിച്ച അവൾ ഇപ്പൊ മറ്റു പലരുടെയും കൂടെ ആണെന്നും കഴിഞ്ഞ ദിവസം സിഗരറ്റ് വാങ്ങാനായി എന്നെ വിളിപ്പിച്ചെന്നും അതു കഴിഞ്ഞു ഞങ്ങൾ സെക്സിൽ ഏർപ്പെട്ടുവെന്നും അവൻ പറയുന്നു. അതു റെനോട്ടോയുടെ മനസിൽ ആഴത്തിൽ ചെന്നു പതിക്കുകയും പിന്നീട് അവന്റെ സ്വപ്നങ്ങളിലും സെക്ഷ്വൽ ഫാന്റസികളിലും പിന്നെ മലേനയെ അവൻ പ്രതിഷ്ഠിക്കുന്നു.1940 കളിൽ ചിത്രത്തിന്റെ കഥ നടക്കുമ്പോളും ഇന്നും റീലേറ്റ് ചെയ്യാൻ പറ്റുന്ന സംഭവമായിട്ടു സമൂഹത്തിൽ നിലനിൽക്കുന്നു. ഒരുപാട് പ്രവാസികളുടെ ഭാര്യമാരും, യുദ്ധത്തിന് പോയ പുരുഷന്മാരുടെ ഒറ്റയ്ക്ക് താമസിക്കുന്ന ഭാര്യമാരും, ഒരു ഡിവോഴ്സ് കഴിഞ്ഞു നിൽക്കുന്നവരും ഇന്നും 4 സുഹൃത്തകൾ ചേരുന്ന സമയങ്ങളിൽ വാക്കുകൾ കൊണ്ട് വ്യഭിച്ചരിക്കപ്പെടുന്നുണ്ട് . പിന്നീട് റെനോട്ടോ അവളെ പിന്തുടരുന്നു.

അവളെ മറ്റാരേക്കാളും കൂടുതൽ അവൻ സ്നേഹിക്കുന്നു. അവളുടെ മുന്നിൽ താൻ ഒരു പുരുഷനായി കയറിച്ചെല്ലാനുള്ള സമയവും കാത്തു നടക്കുന്നു.പിന്നീട് അവളുടെ ഭർത്താവ് മരിക്കുമ്പോൾ പല പകൽ മാന്യന്മാരും രാത്രിയിൽ മലേനയുടെ വാതിലിൽ മുട്ടുന്നുണ്ട്. ചിലർ ചവിട്ടു തുറന്നു അകത്തു കടക്കുന്നുണ്ട്. ആരും കാണാത്ത ഈ സംഭവങ്ങൾക്കു ഒരു ദൃക്‌സാക്ഷി മാത്രമേ ഉള്ളു അതു റെനോട്ട ആണ്. അപ്പോളും താൻ ഒരു പുരുഷനായി മാറുന്ന സമയത്തു അവളെ തന്റേതാക്കി മാറ്റി അവളെ സംരക്ഷിക്കുമെന്നും സ്വപ്നത്തിൽ വരുന്ന മലേനയോട് അവൻ പറഞ്ഞു വയ്ക്കുന്നു. നിസ്സഹയായനായി നിൽക്കുന്ന അവൻ ആദ്യമായി പള്ളിയിൽ പോയി അപേക്ഷിക്കുന്നതും പ്രാര്ഥിക്കുന്നതും അവൾക്കുവേണ്ടിയാണ്. എന്നാൽ പിന്നീടും അവൾ പീഡനത്തിൽ ഇരയാകുമ്പോൾ അവൻ പ്രാർത്ഥിച്ച വിശുദ്ധന്റെ പ്രതിമയെ തകർത്തെറിഞ്ഞു പള്ളിയിൽ നിന്നും ഇറങ്ങി പോകുന്നു.

പിന്നീട് നഗരത്തിലെ ഒരു ബോംബാക്രമണത്തിൽ അവളുടെ അച്ഛനും മരിക്കുന്നു. പിന്നീട പട്ടിണിയിലേക്കു വീഴുന്ന അവൾ വേശ്യാവൃത്തിയിലേക്കു വലിച്ചിഴക്കപ്പെടുന്നു. അവസാനം അമേരിക്കൻ സൈന്യം ഇറ്റലി കീഴടക്കുമ്പോൾ ആ നഗരത്തിലെ സ്ത്രീകൾ മലേനയെ അവളുടെ വീട്ടിൽ നിന്നും വലിച്ചിറക്കി തെരുവിലിട്ട് മർദ്ധിക്കുകയും നാട് കടത്തുകയും ചെയ്യുമ്പോൾ. അവളുടെ മുന്നിൽ രാത്രിയിലും പകലും പോയി കിടക്ക പങ്കിടുന്ന സ്വന്തം ഭർത്താക്കന്മാരെയോ പുരുഷന്മാരെയോ അവർ കുറ്റപ്പെടുത്തുന്നില്ല. അവരോടൊപ്പം നിന്നു അവൾ നടന്നു നീങ്ങുന്ന കാഴ്ച്ച കണ്ടു അവർ ഒരുമിച്ചു ചിരിക്കുകയും, അവളെ ശപിക്കുകയും ചെയ്യുന്നു.

റെനോട്ട അവളിൽ കൂടുതൽ ആകൃഷ്ട്ടനാവുകയും മനോനില താളം തെറ്റുന്ന അവസ്ഥിലേക്കു എത്തിപ്പെടുകയും ചെയ്യുന്നു. അപ്പോൾ അവന്റെ അമ്മ അവനെ കൊണ്ടു പോകുന്നത് പള്ളിയിലേക്കും , പുരോഹിതന്മാരുടെ അടുത്തേക്കുമാണ്. എന്നിട്ടും അവന്റെ അവസ്‌ഥയിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. പിന്നീട് അവന്റെ അച്ചൻ അവനെ കൊണ്ടു പോകുന്നത് ഒരു വേശ്യലയത്തിലേക്കാണ്. അവനു വേണ്ടിയിരുന്നതും അതു തന്നെയാണ്. സെക്സ് എന്നത് ഏതൊരു ജീവിയെയും പോലെ മനുഷ്യനിലും ഉണ്ടാകുന്ന സ്വാഭാവികത യാണെന്നു മനസിലാക്കുന്ന നിമിഷം. ഇന്നും നമ്മുടെ സമൂഹത്തിൽ തീണ്ടപാടകലെ നിർത്തിയിരിക്കുന്ന ഒന്ന്.

തുണികൾ അഴിച്ചു മാറ്റുന്നതിനടയിൽ അവനുമായി സെക്സിൽ ഏർപ്പെടുന്ന സ്ത്രീ ചോദിക്കുന്നുണ്ട്.ഇതു നിന്റെ ആദ്യത്തെ അനുഭവമാണോ എന്നു. അപ്പോൾ റെനോട്ട തിരിച്ചു പറയുന്നുണ്ട് , ഇല്ല ഇതു എന്റെ ഭാവനയിൽ സ്വപ്നങ്ങളിൽ എപ്പോളും അരങ്ങേറാറുള്ള ഒന്നാണെന്ന്.റെനോട്ട എന്ന കഥാപത്രം പറഞ്ഞു വയ്ക്കുന്ന കാര്യങ്ങളുണ്ട്. സെക്സ് എഡ്യൂക്കേഷൻ എന്നുമുള്ളത് അസ്വാഭാവികമായി കരുതുന്നവരും. ഫോണിൽ porn വീഡിയോസ് കാണുന്നവരെ പാപിയായി കാണുന്നവരും, സ്വയംഭോഗം ഒരു അസ്വാഭാവികമാണെന്നു കാണുന്നവരും. എന്നാൽ രഹസ്യമായി അതു ചെയ്യുന്നവരോടും , ഏതൊരു ജീവിക്കും ഉള്ളതെന്നുപോലെ സ്വാഭാവികമായ ഒരു മാറ്റം മാത്രമാണിതെന്ന്. ലജോസ് കോൾട്ടയി എന്ന ക്യാമറാമാൻ ഇറ്റലിയുടെ എല്ല സൗന്ദര്യവും ആവാഹിച്ചെടുത്തു പ്രേക്ഷകനെ വേറൊരു ലോകത്തേക്ക് എത്തിക്കുന്നു. കൂടെ എനിയോ മാറിക്കോണിന്റെ പശ്ചാത്തലത്തല സംഗീതവും ചിത്രത്തിന്റെ ആസ്വാദനത്തിന്റെ മാറ്റു കൂട്ടുന്നു.

Leave a Reply
You May Also Like

മാര്‍ക്കറ്റിനുള്ളിലൂടെ തീവണ്ടി കയറിയാല്‍ ?

മാര്‍ക്കറ്റിനുള്ളിലൂടെ തീവണ്ടി കയറിയാല്‍?⭐ അറിവ് തേടുന്ന പാവം പ്രവാസി തായ്‌ലന്‍ഡ് കാഴ്ചകളില്‍ ഏറെ അത്ഭുത പ്പെടുത്തുന്ന…

ഗൂഗിള്‍ സെര്‍ച്ച് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?

ഗൂഗിള്‍ സെര്‍ച്ച് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കയ്യില്‍…

ഇന്ത്യൻ സിനിമയിലെ രാജകുമാരി മൃണാൾ താക്കൂറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്

മൃണാൽ ഠാക്കൂർ , തെലുങ്ക് , മറാഠി സിനിമകൾക്ക് പുറമേ ഹിന്ദി സിനിമകളിലും പ്രധാനമായും അഭിനയിക്കുന്നു…

സാരിയുടുത്തു കീർത്തിയെ കാണാൻ പ്രത്യേക അഴകാണ്

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ്. 2000-ൽ ബാലതാരമായി…