Sarath Kannan

“ ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാണ് സാറെ ഇത് “ഈയൊരു ഡയലോഗ് തീർത്ത impact തന്നെയാണ് ജനഗണമന എന്ന ചിത്രത്തിന് മേൽ ഇത്രയേറെ ആവേശത്തിനും ആകാംക്ഷക്കും തുടക്കം കുറിച്ചതെന്ന് കരുതാം. Driving licence എന്ന ചിത്രത്തിന് ശേഷം സുരാജും പൃഥ്വിരാജും വീണ്ടുമൊരു മികച്ചൊരു സിനിമയുടെ ഭാഗമാവാൻ പോവുന്നു എന്ന ചിന്തയും , ക്വീൻ ചിത്രത്തിന് ശേഷം Dijo Jose ജനഗണമനയുടെ കപ്പിത്താൻ ആവുന്നതും പുത്തൻ പ്രതീക്ഷകളായിരുന്നു

സിനിമയുടെ പ്രോമോഷന്റെ ഭാഗമായി നടക്കുന്ന ഇന്റർവ്യൂകളിൽ നിന്നും Movie Anthem ന്റെ കടന്നുവരവും ഇന്ത്യക്കുള്ളിലെ രാഷ്ട്രീയത്തിലേക്കാവാം ഈ ചിത്രം വിരൽ ചൂണ്ടുന്നത് എന്നത് വ്യക്തമാക്കി. എന്നാലും എന്തായിരിക്കാം ഇവർ പറയാൻ പോകുന്നത് എന്ന സസ്പെൻസ് തന്നെയാണ് ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിക്കുന്ന മുഖ്യ ആകർഷണവും തൊട്ടും തലോടിയും രാഷ്ട്രീയത്തെ പ്രമേയമാക്കി വെളളിത്തിരിയിൽ മിന്നിമറഞ്ഞ ഒരുപിടി ചിത്രങ്ങൾ കാണാമെങ്കിലും മുഴുനീള രാഷ്ട്രീയത്തിലൂടെ ഒരു ചിത്രം സഞ്ചരിക്കുമ്പോൾ തനിമ ഒട്ടും ചോരാതെ അത് എത്രകണ്ട് പ്രേക്ഷകരെ തൃപതിപ്പെടുത്താൻ കഴിയുമെന്ന വലിയൊരു ചോദ്യം ഉയരുന്നതാണ്.

എന്നാൽ അത്തരം വെല്ലുവിളികൾ ഏതുമില്ലാതെ മികച്ച തിരക്കഥയും , ആവേശം ഉണർത്തുന്ന Background music ഈ ചിത്രത്തിന് കരുത്തുപകരാൻ സാധിച്ചിട്ടുണ്ട്. കലാലയ രാഷ്ട്രീയത്തിൽ തുടങ്ങി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വിരൽ ചൂണ്ടുമ്പോൾ നാം കണ്ടതും കേട്ടതുമായ പലവിധ വിഷയങ്ങളും ഈ ചിത്രം കൈകാര്യം ചെയ്യുന്നത് കാണാം. അത്തരം കൂട്ടി ചേർക്കലുകളെ കൃത്യമായ സമയത്തും പാകമായ അളവിലും ഉപയോഗിക്കുമ്പോൾ എഡിറ്റിങ്ങ് വിഭാഗം കൈയ്യടിക്ക് അർഹരാവുകയാണ്.

പൊതുസമൂഹത്തിന്റെ ജനരോക്ഷവും ആവേശവും ആദ്യം ചർച്ച ചെയ്യുമ്പോൾ യഥാർത്ഥങ്ങളും പച്ചയായ രാഷ്ട്രീയവും രണ്ടാം ഭാഗത്തിന് മാറ്റ് കൂട്ടുന്നുത് കാണാം.കൂടുതലായി ചിത്രത്തെ കുറിച്ച് എന്തെങ്കിലും പറയാൻ ആഗ്രഹിച്ചാലും അത്തരം ശ്രമങ്ങൾ Spoiler ആവാൻ ഇടയാക്കുന്നതിനാൽ ആ ശ്രമത്തെ ഇവിടെ ഉപേക്ഷിക്കുന്നതാവും നല്ലത്

അഭിനയ പ്രകടനങ്ങളിലേക്ക് കടക്കുമ്പോൾ ആദ്യമായി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത് വിൻസിയുടെ പേരാണ് ഓരോ ചിത്രം കഴിയുമ്പോഴും കാമ്പുള്ള കഥാപാത്രങ്ങളിലൂടെ കരുത്താർജിക്കുകയാണ് ആ അഭിനയത്രി. പൃഥ്വിരാജിന്റെ കോടതിമുറി രംഗങ്ങൾ കാണുമ്പോൾ പഴയകാല രജിപണിക്കർ ചിത്രത്തിലെ ഡയലോഗുകൾ തന്നിരുന്ന ആ ഒരു ഗാംഭീരവും ആവേശവും ഇവിടെയും കാണാൻ കഴിഞ്ഞു എന്നതാണ്. അതോടൊപ്പം പൃഥ്വിയുടെ മുഖത്ത് നിന്ന് വിട്ട് മാറില്ല എന്ന് പറഞ്ഞിരുന്ന കീഷേ മാനറിസത്തിൽ നിന്നെല്ലാം തൻമയത്തോടും സൂക്ഷ്മമായ നിരീക്ഷത്താലും അദ്ദേഹം ആ കഥാപാത്ര മികവുറ്റത്താക്കിയിട്ടുണ്ട് . മറ്റൊന്ന് സുരാജാണ് വീണ്ടും വീണ്ടും അതിശയിപ്പിക്കുകയാണ് ആ നടൻ. ആദ്യ ഭാഗം അദ്ദേഹം കൈയ്യടക്കുമ്പോൾ ആടിതിമർക്കുകയാണ് പൃഥ്വിരാജ് രണ്ടാം ഭാഗവും കോടതി രംഗങ്ങളിലെ ആദ്യ കുറച്ച് നിമിഷങ്ങളും.

സിനിമയുടെ അവസാന ഭാഗങ്ങളിലെ നായക കഥാപാത്ര വികസനത്തിൽ Flashback രംഗങ്ങൾ തെല്ല് മടുപ്പ് സമ്മാനിച്ചില്ലേ എന്നതൊഴിച്ചാൽ ജന ഗണ മന തീയാണ്. തൊട്ടാൽ കൈ പൊളളുന്ന തീ .മികച്ച ഒരുപിടി അഭിനേതാകളും കാമ്പുള്ള തിരക്കഥയും കാതിലേക് ഇരമ്പി കയറുന്ന Bgm കണ്ണിമവെട്ടാതെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന വിഷ്യൽസും എഡിറ്റിങ്ങുമായി ജന ഗണ മന ഇന്ത്യൻ സിനിമയുടെ പുതിയ ഉയരങ്ങൾ കീഴടക്കാൻ ശ്രമിക്കുകയാണ്. ആവേശം കൊളളാനും , ആർപ്പുവിളിക്കാനും , നിരൂപണത്തിലൂടെ വാചാലരാവാനും ആളുകൾ കൂടുന്ന ഇനിയുള്ള കാലഘട്ടത്തിൽ മലയാളിത്തിനും സ്വന്തമായി ഒരു K G F , ബാഹുബലിയും മോഡൽ സിനിമ പിറക്കുന്ന കാലം വിദൂരമല്ല . ആ സ്വപ്നത്തിലേക്കുള്ള ചെറു ചവിട്ടു പടികളാണ് ഇത്തരം സിനിമകളുടെ കടന്ന് വരവുകൾ എന്ന് അടിവരയിട്ട് പറയാം…

***

Leave a Reply
You May Also Like

മൊത്തത്തി കൊഴപ്പാ” എന്ന ചിത്രത്തിന്റെ ടൈട്ടിൽ ലോഞ്ച് ജഗതി ശ്രീകുമാർ നിർവഹിച്ചു

“മൊത്തത്തി കൊഴപ്പാ” എന്ന ചിത്രത്തിന്റെ ടൈട്ടിൽ ലോഞ്ച് ജഗതി ശ്രീകുമാർ നിർവഹിച്ചു… പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി…

ഭൂമികുലുക്കി നെഞ്ചിൽ പെരുമ്പറ കൊട്ടുമാറുള്ള താളത്തിൽ വാലിബൻ നടന്നടുക്കുന്നത് നമ്മുടെ ഹൃദയത്തിലെ മയൂര സിംഹാസനത്തിലേക്കാണ്

വാലിബൻ ഒരു അസാധാരണ ചിത്രം Sanitha Anoop ഭൂമികുലുക്കി നെഞ്ചിൽ പെരുമ്പറ കൊട്ടുമാറുള്ള താളത്തിൽ വാലിബൻ…

3 സിനിമകൾ മാത്രമേ ഇനി രജനിയുടേതായി ഉണ്ടാകൂ എന്നുള്ള ഒരു ഘടകം കൂടിയുണ്ട് അതിൽ …

Vani Jayate ജയിലർ ഒരു ഒരു പ്രമേയ പ്രാധ്യാന്യമുള്ള സിനിമകളുടെ ഗണത്തിൽ വരുന്ന സിനിമയല്ല. അതൊരു…

നായകൻ അവസാനം പ്രേക്ഷകരോട് പറയുന്നു “തീർക്കാമെങ്കിൽ തീർക്കടാ”, ഒടുവിൽ പ്രേക്ഷകർ തീർത്തു, കഷ്ടപ്പെട്ട് കണ്ടു തീർത്തു – ട്രോൾ റിവ്യൂ

Movie Review:King Of Kotha (2023) B.M.K തിയേറ്ററിൽ ഇറങ്ങിയപ്പോൾ പരക്കെ”ഗംഭീര” അഭിപ്രായം വന്നതു കൊണ്ട്…