Entertainment
നമ്പി നാരായണന്റെ ജീവിതം തിരശ്ശീലയിൽ കാണാനെത്തിയത് വെറും 6 പേർ, കുറിപ്പ്

Sarath Kannan
രാജ്യം സ്വർണ്ണ ലിപികളാൽ എഴുതിചേർക്കേണ്ട പേരുകളിലൊന്നായ നമ്പി നാരായണന്റെ ജീവിതം തിരശ്ശീലക്ക് മുന്നിലേക്ക് തെളിയുമ്പോൾ ആ ദൃശ്യവിസ്മയം ആസ്വദിക്കാനായി എത്തിയവരാവട്ടെ വെറും 6 പേർ മാത്രം. റിലീസ് ഡേയുടെ ആദ്യഷോയായ 3:30 pm ന് ഷോ നടത്താനായിട്ട് ബഹളം കൂട്ടേണ്ടി വന്നതും ഈ സിനിമയുടെ മാർക്കറ്റിന്റെ പോരായ്മയുടെ ഒരു വശമാണ്. വിരലിലെളാവുന്ന തിയേറ്ററുകളും അതിന്റെ പകുതി ഷോകളുമാണ് ഇവിടെയുള്ളത് അതും ഒട്ടുമിക്കയിടത്തും മലയാളത്തിൽ മാത്രം. റിയൽ ലൈഫ് സ്റ്റോറികൾ മുൻപ് പലതും നാം വെള്ളിത്തിരയിൽ കണ്ടിട്ടുണ്ടെങ്കിലും റോക്കട്രി എന്ന ചിത്രത്തിലേക്ക് കടക്കുമ്പോൾ ചിലയിടങ്ങളിൽ ഡോക്കുമെന്ററി സ്വഭാവം നിഴലിക്കുന്നുണ്ട്.
നമ്പി നാരായണനായി മാധവൻ നടത്തിയ പ്രകടനം ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസറ്റീവുകളായി കണകാക്കാം. അതോടൊപ്പം ബാക്ഗ്രൗണ്ട് മ്യൂസിക് തരുന്ന ഇമ്പാക്ട് ചിത്രത്തെ വളരെയധികം മനോഹരമാക്കുന്നുണ്ട്. എന്നിരുന്നാലും മലയാളം ഡബ്ബിങ് വലിയൊരു കല്ലുകടിയായിട്ടാണ് അനുഭവപ്പെട്ടതെന്ന് പറയാതിരിക്കാൻ പറ്റില്ല.റോക്കട്രിഎന്ന ചിത്രത്തിലൂടെ ചടുതമായ രംഗങ്ങളും മാസ് ഹീറോയിസവുമാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തും എന്നുറപ്പാണ്. അതിനുമപ്പുറം നമ്പി നാരായണൻ എന്ന വ്യക്തിയുടെ ജീവിതത്തിന്റെ നേർകാഴ്ചയും അദ്ദേഹം നാടിന് സമർപ്പിച്ച അംഗീകാരങ്ങളേയും കുറിച്ച് ആറിയാൻ ആഗ്രഹിക്കുന്നവർക്ക് കയറാം. ഒരു നാട് മുഴുവൻ രാജ്യദോഹി എന്ന് കുറ്റപ്പെടുത്തിയ ഒരാളുടെ ജീവിതവും ,അതേ നാട് തന്നെ 2019 ജനുവരി 26 ന് പത്മഭൂഷൺ നൽകി ആദരിച്ചതും വേറിട്ട കാഴ്ചകളിലൊന്നാണ്.
1,088 total views, 4 views today