Sarath Kannan
മാറ്റമില്ലാതെ തുടരുന്ന സിനിമാ ചേരുവകളിൽ പേരിൽ മാത്രം മാറ്റം കൊണ്ടുവന്ന ഏറ്റവും പുതിയ വിജയ് ചിത്രം വാരിസ്. പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കി പാസവും, ഒരുപിടിപാട്ടും ,ഡാൻസും , ഒറ്റയാൾ രക്ഷകൻ അവതാരവും, ക്യൂട്ട്നസ് വാരിവിതറുന്ന നായികയുമായി മുന്നേറുകയാണ് ഈ ചിത്രവും. ട്രെയ്ലർ കണ്ടതിനു ശേഷം മനസ്സിലായ കഥയിൽ നിന്ന് യാതൊരു ഭാവ വ്യത്യാസവും ചിത്രം തന്നില്ല എന്നതും പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം മുൻകാല ചിത്രങ്ങളുടെ ബിജിഎം , ഡയലോഗുകളും പിന്നെ ഒത്തിരികാലങ്ങളായി പിൻതുടരുന്ന മാനറിസങ്ങളുമായി മാസ് മസാല കോബോയാണ് വാരിസ്.
ഒന്നുകിൽ പറഞ്ഞു പഴകിയ കഥയെ സംവിധായകർ മാറ്റി പിടിക്കണം അല്ലെങ്കിൽ അത്തരം തനിയാവർത്തനങ്ങളിൽ നിന്ന് നായകൻ മാറി നിൽക്കണം ഇവയൊന്നും മാറാത്ത കാലത്തോളം വിജയ് ചിത്രവും മാറാൻ പോകുന്നില്ല. തമിഴ് പ്രേക്ഷകർ ഇതേ ശൈലിയാണ് സ്വീകരിക്കുക എന്ന തെറ്റായ ചിന്തയാവാം വീണ്ടും വീണ്ടും ഇത്തരം പ്രമേയങ്ങൾക്ക് തലവെയ്ക്കുന്നത്. അതുമല്ലെങ്കിൽ വിജയേയും വിജയ് ചിത്രങ്ങളേയും ചുറ്റുപറ്റി നടക്കുന്ന സാമ്പത്തിക ലാഭവും രാഷ്ട്രീയ താൽപര്യങ്ങളുമാവാം ഇവ ഏതു തന്നെയാണെങ്കിലും ആർപ്പുവിളിക്കാനും കൈയ്യടിക്കാനും ഇത്തരം പ്രേക്ഷകർ അണിനിരക്കുന്ന കാലമത്രയും ഇതേ ശൈലി വീണ്ടും ആവർത്തിക്കപ്പെടും എന്നിട്ട് അടുത്ത പടത്തിൽ ശരിയാവും എന്ന് പറഞ്ഞ് സമാധാനിക്കാം..