observation
സ്ത്രീകൾ ഇല്ലാത്തതാണ് അവരുടെ ശക്തി, സ്ത്രീകൾ ഇല്ലാത്തതാണ് അവരുടെ ദുർബലത
“സ്ത്രീകൾ ഇല്ലാത്തതാണ് അവരുടെ ശക്തി.” – ആനപ്പാറയിൽ അച്ചാമ്മ
ശരിക്കും അത് ശരിയാണോ? ഇനി ആണെങ്കിൽ തന്നെ അവരുടെയാ
157 total views

Sarath Sarathlal Lal
“സ്ത്രീകൾ ഇല്ലാത്തതാണ് അവരുടെ ശക്തി.” – ആനപ്പാറയിൽ അച്ചാമ്മ
ശരിക്കും അത് ശരിയാണോ? ഇനി ആണെങ്കിൽ തന്നെ അവരുടെയാ ബലത്തെ അവർ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഉള്ളതൊക്കെ പുറത്ത് നിന്നു നോക്കുമ്പോൾ അടിപൊളി ആയിരിക്കും, ശക്തനായ പ്രതാപമുള്ള അച്ഛനും നാലു മക്കളും അടങ്ങുന്ന വീട്! എന്നാൽ ആ വീട്ടിലുള്ളവരിലേക്ക് നോക്കിയാൽ അവർ സന്തുഷ്ടരാണോ? കാരണം സ്വാമിനാഥനെ തല്ലുന്നതിനിടയ്ക്ക് രാമനാഥൻ അച്ഛന്റെ കയ്യിൽ കയറി പിടിച്ചു ചോദിക്കുന്നുണ്ട് അച്ഛന് ഞങ്ങൾ വാടക ഗുണ്ടകൾ പോലെ അല്ലെ എന്ന്. അതല്ലേ സത്യം! പ്രണയിക്കാനോ സ്ത്രീകളുമായി ഇടപഴകാനോ ആഗ്രഹമുണ്ടായാൽ പോലും അനുവാദമില്ലാത്ത ജീവിതം, അച്ഛന്റെ പ്രതികാരത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു കൊടുക്കേണ്ടി വന്ന നാലു പേർ. പുറത്തു നിന്ന് കാണുന്ന ആ ശക്തി അടിമത്വത്തിന്റെ രൂപമാണെന്ന് മനസ്സിലായത് കൊണ്ടാകണം സ്വാമിനാഥൻ ആരുമറിയാതെ കല്ല്യാണം കഴിച്ചത്. ബാക്കിയുള്ളവർ അച്ഛനെ പേടിച്ചും പാലിച്ചും ജീവിച്ചു. ഒരുപക്ഷെ അവരുടെ അമ്മ മരിച്ചില്ലായിരുന്നെങ്കിൽ സ്ഥിതിഗതികൾ പൂർണ്ണമായി മാറിയേനെ. രാമനാഥൻ ഒരിക്കലെങ്കിലും അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരിക്കണം.
അമ്മ ഇല്ലാത്ത ആ വീട്ടിലെ അവരുടെ മാനസിക സംഘർഷം നേരെ കാണിച്ച സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. അമ്മയില്ലാത്ത വീട്ടിലെ സംഘർഷാവസ്ഥ ആ വീട്ടിലെ ആദ്യ സീനിൽ തന്നെ വ്യക്തമാണ്. നാലു മക്കളും നാലു വഴിക്കാണ്; ഒരുമിച്ച് കൊണ്ടുപോകാൻ ആരും ഇല്ലാത്തപ്പോൾ പിന്നെ എങ്ങനാ സ്വസ്ഥത ഉണ്ടാകുക!മാലുവിന്റെ പ്രണയം അവരുടെ ഒരുമയെ തകർക്കുകയല്ല ചെയ്യുന്നത് പകരം വർഷങ്ങളായി അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന സംഘർഷങ്ങൾ പുറത്ത് കൊണ്ടുവരുകയും, അവരുടെ അഭിപ്രായം തുറന്നു പറയാൻ പാകത്തിൽ അവരെ നിർത്തുകയുമാണ്. ഒരുതരത്തിൽ ഒരു തിരിച്ചറിവ് കൊടുക്കുകയാണ്; കുറച്ചു വൈകിയാണെങ്കിലും ഒരുപാട് പ്രശ്നങ്ങൾക്ക് ശേഷം അവരാ തിരിച്ചറിവിന്റെ ഒരുമയിൽ യഥാർത്ഥ സന്തോഷം കണ്ടെത്തി. അമ്മയില്ലാത്തതിന്റെ ബുദ്ധിമുട്ട് കുമ്പളങ്ങിയിലെ ഇളയസഹോദരന് അറിയാം. വീട് തേച്ചു പിടിപ്പിച്ചത് കൊണ്ട് മാത്രം ആ പഞ്ചായത്തിലെ ഏറ്റവും മോശം വീട് നന്നാകാൻ പോകുന്നില്ലെന്ന് അവനറിയാം. സ്ത്രീകൾ പ്രണയമായും അമ്മയായും വരാൻ തുടങ്ങിയപ്പോൾ ആണ് യാതൊരു ലക്ഷ്യവും ചിന്തകളും ഇല്ലാതെ നടന്ന നെപ്പോളിയന്റെ മക്കൾ ശരിക്കും ജീവിക്കാനും പരസ്പരം മനസ്സിലാക്കാനും തുടങ്ങിയത്; കലഹങ്ങളും അസ്വസ്ഥതകളും മാത്രം നിറഞ്ഞു നിന്ന വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ തുടങ്ങിയത്.
158 total views, 1 views today