Sarath Sasi

മാമോദീസ മുക്കപ്പെടുന്ന പ്രേതങ്ങൾ

കാലാനുസൃതമായി സ്വയം അപ്‌ഗ്രേഡ് ചെയ്തില്ലെങ്കിൽ അധിക കാലം ഫീൽഡിൽ തുടരാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ പ്രേതങ്ങൾ അതിനുള്ള ആത്മാർഥമായ ശ്രമം തുടങ്ങിക്കഴിഞ്ഞു എന്നാണ് അടുത്ത കാലത്ത് കണ്ട സിനിമകൾ പറയുന്നത്.

  1. “പോക മാട്ടെ, പോക മാട്ടെ, നീ എന്നാ പണ്ണുവെ” എന്ന് ചോദിച്ചു മന്ത്രവാദിയെ വെല്ലുവിളിച്ചിരുന്ന പ്രേതങ്ങൾ, തങ്ങളെ ഒഴിപ്പിക്കാൻ വരുന്നവരുമായി ഇപ്പോൾ ഊഷ്മളമായ ബന്ധം സൂക്ഷിക്കാൻ ശ്രദ്ധിക്കുന്നു. ചില പ്രേതങ്ങളൊക്കെ ഒഴിപ്പിക്കൽകാരെ അങ്ങോട്ട് അപ്പ്രോച് ചെയ്യാൻ വരെ ധൈര്യം കാണിക്കുന്നു.
  2. അക്രമം വെടിഞ്ഞു തങ്ങളെ കൊലപ്പെടുത്തിയവരെ പോലീസിൽ ഏൽപ്പിക്കുക, അവരെ കൊണ്ട് കുറ്റസമ്മതം നടത്തിക്കുക തുടങ്ങിയ അഹിംസാ മാർഗങ്ങളിലൂടെ പ്രതികാരം ചെയ്യാനുള്ള ചില പ്രേതങ്ങളുടെ തീരുമാനം പ്രോത്സാഹനം അർഹിക്കുന്നു.

  3. ജീവിച്ചിരുന്നപ്പോൾ തങ്ങളെ ഉപദ്രവിച്ചയാളുടെ കുടുംബക്കാരെ മുഴുവൻ വക വരുത്തുന്ന ക്രൂരനടപടി വേണ്ടെന്ന് വെച്ചു ഉപദ്രവിച്ചയാളെ മാത്രം ഫോക്കസ് ചെയ്യുന്ന പ്രേതങ്ങൾ മാറ്ററിൽ നിന്ന് വിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുന്നു.

  4. കൊടുങ്കാറ്റ് വരുത്തി ആളുകളെ മുഴുവൻ പറപ്പിക്കുക, ആളുകളെ പൊക്കി എയറിൽ നിർത്തുക തുടങ്ങിയ പരിപാടികൾ ഉപേക്ഷിച്ചു കണ്ണാടി നോക്കുമ്പോൾ പുറകിലൂടെ വന്നു ജസ്റ്റ് മുഖം കാണിക്കുക, വായു ഗുളിക വാങ്ങാൻ പോകുന്ന വേഗത്തിൽ പിന്നിലൂടെ ജീവനും കൊണ്ട് ഓടുക തുടങ്ങിയ പ്രവൃത്തികൾ ചെയ്ത് പ്രേതങ്ങൾ സായൂജ്യമടയാൻ തുടങ്ങി.

  5. ശത്രുക്കളെ വശീകരിച്ച് കൊല്ലുന്നതിലെ പൊളിറ്റിക്കൽ കറക്ടൻസ് ഇല്ലായ്മ തിരിച്ചറിഞ്ഞു അത്തരം കുത്സിത പ്രവർത്തനങ്ങൾ പാടെ ഉപേക്ഷിക്കുന്ന പ്രേതങ്ങളുടെ എത്തിക്കൽ സൈഡ് ശ്ലാഘനീയമാണ്. എങ്കിലും ചില പ്രേതങ്ങൾ ആത്മാർത്ഥ പ്രണയങ്ങളിലൊക്കെ ചെന്നു ചാടി തേപ്പ് വാങ്ങുന്നുണ്ട്.

  6. പാട്ടിന്റെ ലിറിക്‌സ്‌ എഴുതാനും, അത് കമ്പോസ് ചെയ്തു ശ്രുതി തെറ്റാതെ പാടാനുമൊക്കെ ശ്രദ്ധിക്കുമ്പോൾ ശത്രുക്കളെ ഉപദ്രവിക്കാനുള്ള സമയം ആവശ്യത്തിന് കിട്ടില്ല എന്ന് തിരിച്ചറിഞ്ഞു മ്യൂസിക്കിന്റെ പരിപാടി പ്രേതങ്ങൾ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്.

  7. പാതി രാത്രി പബ്ലിക്കായി പൊട്ടിച്ചിരിച്ചു ആളുകളുടെ ഉറക്കം കളയുന്ന പരിപാടി പ്രേതങ്ങൾ നിർത്തിയത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അല്ലെങ്കിലും ഒരാളെ കൊല്ലുമ്പോൾ ചിരിച്ചു നാട്ടുകാരെ വിളിച്ചു കൂട്ടി പണി വാങ്ങേണ്ടല്ലോ എന്ന തിരിച്ചറിവ് അഭിനന്ദനം അർഹിക്കുന്നു.

  8. മിക്കവാറും ആശുപത്രികളിൽ ആന്റിവെനം ലഭ്യമായതിനാൽ പാമ്പുകളെ വിട്ട് ആളെ കടിപ്പിച്ചു വക വരുത്താൻ ഉള്ള ശ്രമങ്ങൾ പ്രേതങ്ങൾ പൂർണമായി ഉപേക്ഷിച്ചു.

  9. അഭ്യസ്തവിദ്യരായ പ്രേതങ്ങൾ കമ്പ്യൂട്ടർ പരിജ്ഞാനവും, ടെക്നൊളജിയും ആളുകൾക്ക് ക്ലൂ കൊടുക്കാനും, ഉപദ്രവിക്കാനും ഉപയോഗിക്കുന്നത് പോസിറ്റീവായ മാറ്റമാണ്.

  10. മൊബൈൽ ഫോണ് ക്യാമറകളും, ആളുകളുടെ സെൽഫി അഡിക്ഷനും കാരണം പ്രേതങ്ങൾക്ക് ഒന്ന് ശ്വാസം വിടാൻ പോലും വയ്യാത്ത ഒരു സാഹചര്യം വന്നു ചേർന്നിട്ടുണ്ട്. ക്യാമറക്ക് മുന്നിൽ ഒന്ന് അനങ്ങിയാൽ പിന്നെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ഇൻസ്റ്റിയിലും ശിഷ്ടകാലം ജീവിക്കേണ്ട അവസ്ഥയാണ്.

അടിക്കുറിപ്പ്: ക്രിസ്ത്യാനികളും, ജൂതന്മാരുമായ പ്രേതങ്ങളുടെയും, ഒഴിപ്പിക്കൽ ജോലിക്കാരുടെയും ഈ മേഖയിലെ അതിപ്രസരം ലെഗസി പ്രേതങ്ങളും മന്ത്രവാദികളും ആശങ്കയോടെയാണ് നോക്കി കാണുന്നത്. ഇനി മുസ്‌ലീം, ബുദ്ധ ജൈനമത, മതേതര പ്രേതങ്ങൾ ഫീൽഡിലേക്ക് കടന്ന് വന്നു കോമ്പട്ടീഷൻ കൂടുകയാണെങ്കിൽ പരമ്പരാഗത തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകേണ്ടതുണ്ട്.

You May Also Like

ഓരോ തവണ കാണുമ്പോഴും റേറ്റിങ് കൂടുതൽ കൊടുക്കാൻ തോന്നുന്ന സിനിമ

മാതംഗ “ലീല”. അനീഷ് നിർമലന്റെ പോസ്റ്റ് ഉണ്ണി ആറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചെറുകഥകളിൽ ഒന്നാണ് ലീല.…

പോലീസ് യൂണിഫോം, അധികാര ചിഹ്നങ്ങൾ… ഉപയോഗിക്കുമ്പോൾ മലയാള സിനിമകളിൽ കാണാറുള്ള അശ്രദ്ധ അത്ഭുതകരമാണ്

പോലീസ് യൂണിഫോം, അധികാര ചിഹ്നങ്ങൾ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ മലയാള സിനിമകളിൽ കാണാറുള്ള അശ്രദ്ധ അത്ഭുതകരമാണ്. ഇന്ന് റിലീസ് ആയ കോൾഡ് കേസ് എന്ന സിനിമയിൽനിന്നുള്ള

ജീവിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്, സംഘടിത ആക്രമണം എന്തിന് ?

കഴിഞ്ഞ ദിവസം മിഷൻ സി എന്ന ചിത്രത്തിലെ പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ടായി. കൈലാഷിന്റെ ഫോട്ടോ ആണ് അതിൽ ഉണ്ടായിരുന്നത്. വിഷമത്തോടെ

പാട്ടജന്മങ്ങള്‍

യാചകനോ ഭ്രാന്തനോ എന്ന് തിരിച്ചറിയുവാന്‍ കഴിയാത്ത രൂപത്തില്‍ അലയുന്ന മനുഷ്യ ജന്മങ്ങള്‍ നമുക്കഭിമുഖമായി നിത്യേന കടന്നു പോകുന്നു . അവരെ സമൂഹം ഭയക്കുന്നു അല്ലെങ്കില്‍ വെറുക്കുന്നു .ഒരു നിമിഷം അവനെ തടഞ്ഞു നിര്‍ത്തി എന്താണ് നിനക്ക് സംഭവിച്ചതെന്ന് ഒരല്‍പം കാരുണ്യത്തോടെ,സഹാനുഭൂതിയോടെ ചോദിച്ചാല്‍ …അവരില്‍ ഓരോരുത്തര്‍ക്കും പറയുവാന്‍ ഒരു കഥ കാണും .ഇന്നോളം ആരും എഴുതാത്തത്രയും വികാരപരമായ ഒരു കഥ .