ചെകുത്താന്‍റെ മുഖമുള്ള ജീവിയെന്ന’ വിളിപ്പേരുള്ള മത്സ്യം ഏത് ?

അറിവ് തേടുന്ന പാവം പ്രവാസി

ചെകുത്താനുണ്ടോയെന്നോ അതിന്റെ മുഖം എങ്ങനെയിരിക്കുമെന്നോ ആര്‍ക്കുമറിയില്ല. എന്നാൽ ചെകുത്താന്‍റെ രൂപവും, മുഖവുമെല്ലാം സ്വാഭാവികമായും ഭയപ്പെടുത്തുന്നതായിരിക്കുമെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടു തന്നെയാണ് പസിഫിക് സമുദ്രത്തിലുള്ള സര്‍ക്കാസ്റ്റിക് ഫ്രിഞ്ച്ഹെഡ് എന്ന ജീവിക്ക് ചെകുത്താന്‍റെ മുഖമുള്ള ജീവിയെന്ന വിളിപ്പേരു ലഭിച്ചത് .പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പേടിപ്പെടുത്തുന്ന ഒരു രൂപമാണ് ഈ വിചിത്ര ജീവിക്ക്.ഒറ്റ നോട്ടത്തില്‍ ഒരു നാണം കുണുങ്ങി സാധാരണ മത്സ്യമാണന്നേ സര്‍ക്കാസ്റ്റിക് ഫ്രിഞ്ച് ഹെഡിനെ കണ്ടാല്‍ തോന്നൂ.

സമുദ്രത്തിനടിയിലെ പറക്കെട്ടുകള്‍ ക്കിടയില്‍ ഒളിച്ചു കഴിയുന്നതാണ് ഇവയുടെ രീതി. പക്ഷെ തങ്ങളുടെ നിശ്ചിത പരിധിക്കുള്ളില്‍ ഏതു ജീവിയെത്തിയാലും ഇവ ചാടിവീണ് ആക്രമിക്കും. മികച്ച വേട്ടക്കാര്‍ കൂടിയായ ഇവയ്ക്ക് തങ്ങള്‍ ആക്രമിക്കുന്ന വസ്തുവിന്‍റെയോ, ജീവിയുടെയോ വലുപ്പമൊന്നും ഒരു വിഷയമല്ല. അതുകൊണ്ട് തന്നെ ആഴക്കടലില്‍ ഡൈവിങ്ങിനിറങ്ങുന്നവര്‍ പോലും പലപ്പോഴും ഇവയുടെ ആക്രമത്തിന് ഇരയാകാറുണ്ട്.

സാധാരണ മത്സ്യത്തിന്‍റെ രൂപത്തില്‍ നിന്ന് അക്രമകാരികളാകുമ്പോള്‍ ഇവയ്ക്കുണ്ടാകുന്ന രൂപമാറ്റം ആരെയും ഒന്നു പേടിപ്പിക്കും. പ്രിഡേറ്റര്‍ സിനിമയിലെ അന്യഗ്രഹ ജീവിയെ ഓര്‍മ്മിപ്പിക്കും വിധം വായയുടെ ഇരു വശവും വിടരുകയും, കൂര്‍ത്ത പല്ലുകളും പേടിപ്പെടുത്തുന്ന മുഖവുമുള്ള മറ്റൊരു ജീവിയായി ഇവ മാറുകയും ചെയ്യും. ഈ രൂപം തന്നെയാണ് ചെകുത്താന്‍റെ മുഖമുള്ള ജീവി എന്ന പേര് ഇവയ്ക്ക് നേടിക്കൊടുത്തതും. ഇങ്ങനെ പേടിപ്പിക്കുക മാത്രമല്ല കൂര്‍ത്ത പല്ലുകള്‍ ഉപയോഗിച്ച് ശത്രുവിന്‍റെ ശരീരത്തില്‍ ആഞ്ഞു കടിക്കുന്ന ഇവ ഈ പിടി അത്ര എളുപ്പത്തിലൊന്നും വിടാനും തയ്യാറാകില്ല.

ആണുങ്ങളായ സര്‍ക്കാസ്റ്റിക് ഫ്രിഞ്ച് ഹെഡുകാളാണ് ഏറ്റവും അക്രമകാരികള്‍. മറ്റു ജീവികളോട് പോരടിക്കുമ്പോള്‍ മാത്രമല്ല സ്വന്തം വർഗത്തിലെ ജീവികളുമായി ഏറ്റുമുട്ടുമ്പോഴും ഇവ ഇത്തരത്തില്‍ പേടിപ്പിക്കുന്ന രൂപത്തിലേക്കു മാറുന്നത് കാണാം. ഒഴിഞ്ഞ ചിപ്പികളിലും, ശംഖുകളിലും മറ്റുമാണ് സാധാരണയായി ഇവ വസിക്കുന്നത്. യുഎസിലെ സാന്‍ഫ്രാന്‍സിസ്കോ മുതല്‍ മെക്സികോയിലെ ബെജാകലിഫോര്‍ണിയ വരെയുള്ള പ്രദേശത്ത് തീരത്തു നിന്ന് അധികം അകലയല്ലാതെയാണ് ഇവ കാണപ്പെടുന്നത്.

You May Also Like

കൃത്രിമ ഇറച്ചി നിർമ്മിക്കാൻ പറ്റുമോ ?

പറ്റും.മൃഗങ്ങളെ ഉപദ്രവിക്കാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സ്പേസ് ബീഫ് 3ഡി ബയോപ്രിന്റ് സാങ്കേതികവിദ്യയിലൂടെ Artificial Meat നിർമ്മിച്ചിട്ടുണ്ട് .

2023-ൽ അധിക പണം സമ്പാദിക്കുന്നതിനുള്ള 13 മികച്ച ഓൺലൈൻ ജോലികൾ

  2023-ൽ നിങ്ങൾ കുറച്ച് അധിക വരുമാനം ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ അതിനു പറ്റിയ ചില മാർഗ്ഗങ്ങളാണ്…

അപകട സ്ഥലത്ത് ഫയർ ഫോഴ്സ് വളരെ താമസിച്ച് ആണോ എത്തുന്നത് ?

അപകട സ്ഥലത്ത് ഫയർ ഫോഴ്സ് വളരെ താമസിച്ച് ആണോ എത്തുന്നത്? അറിവ് തേടുന്ന പാവം പ്രവാസി…

പോർച്ചുഗീസ് മാൻ ഓഫ് വാർ അഥവാ പോർച്ചുഗീസ് പടയാളി എന്നാൽ എന്താണ് ?

എണ്ണിയാലും തീരാത്തത്രയും ജീവിജാലങ്ങളുണ്ട് നമുക്ക് ചുറ്റും ഉണ്ട്. പല വലുപ്പത്തിലുള്ളത്, പല രൂപത്തിലുള്ളത്, വ്യത്യസ്ത സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നത്… ഇക്കൂട്ടത്തിൽ നമ്മൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജീവികളുമുണ്ടാകും.