ഇങ്ങനെയും സാരി ഉടുക്കാം അല്ലെ ? വൈറൽ ഫോട്ടോ ഷൂട്ട്

189

സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടുകളുടെ വസന്തമാണിപ്പോൾ. വെറൈറ്റി ഫോട്ടോഷൂട്ടുകളുടെ തരംഗവുമാണ്. ഓരോന്നും പുതുമയും മികച്ചതും ആക്കാൻ വേണ്ടി ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഫോട്ടോ ഷൂട്ട്‌ എന്ന് കേൾക്കുമ്പോൾ ആദ്യം ഓടി എത്തുന്നത് സദാചാരകമ്മറ്റിക്കാർ ആയിരിക്കും. പ്രേക്ഷകരുടെ ഇഷ്ട്ടം നേടി മുന്നേറുന്ന ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ഉണ്ട്, പക്ഷെ കൂടുതൽ തരംഗം ആകുന്നത് പലപ്പോഴും സദാചാരതയുടെ അതിർവരമ്പുകൾ ഭേധിക്കുന്ന ഫോട്ടോ ഷൂട്ടുകൾ ആണ്. പലപ്പോഴും വിമർശനം നിറഞ്ഞ കമന്റുകളിൽ കൂടി ആണ് പല മോഡൽമാരും പ്രശസ്തർ ആയത് തന്നെ.ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആയി മുന്നേറുക ആണ് ഒരു ഫോട്ടോഷൂട്ട്‌. സദാചാര വാദികളുടെ വിമർശനം ഏറ്റുവാങ്ങാൻ തയ്യാറായി എത്തിയ ഫോട്ടോ ഷൂട്ട്‌ ചിത്രം ആണ് ഇത്.ലോക വനിതാ ദിനത്തിന്റെ ഭാഗം ആയി പ്രചരിച്ച ഫോട്ടോഷൂട്ടാണ് ഇത്. വെറുതെ ഒരു ഫോട്ടോ ഷൂട്ട്‌ എന്ന രീതിയിൽ പ്രചരിച്ച ഫോട്ടോ ഷൂട്ട്‌ അല്ല ഇത്. ഒരു സന്ദേശം ആളുകളിൽ എത്തിക്കുക എന്നത് ആണ് ഫോട്ടോയിലൂടെ ലക്ഷ്യം ഇടുന്നത്. നിങ്ങളുടെ ചട്ടക്കൂടിൽ നിന്ന് പുറത്ത് വരുക. ലോക വനിതാ ദിന ആശംസകൾ.”എന്ന ക്യാപഷ്നോട് ആണ് ഈ ഫോട്ടോഷൂട്ട്‌ പുറത്ത് വരുന്നത്..കേരളത്തിന്റെ തനത് വേഷം ആയ സാരിയെ കത്രിക കൊണ്ട് പകുതിയിൽ വെച്ച് മുറിച്ച് ആ കത്രിക കൈയ്യിൽ ഉയർത്തിപിടിച്ചു ഷോർട്ട് ഡ്രസ്സ് രീതിയിൽ കാലുകൾ വ്യക്തമായി കാണാവുന്ന സംവിധാനത്തിൽ ആണ് ഫോട്ടോഷൂട്ട് പ്രേമേയം. സ്ത്രീകളുടെ അവകാശം ഉയർത്തി കാണിക്കാൻ എത്തിയ ചിത്രത്തിൽ ഏറ്റവും കൂടുതൽ വിമർശന കമന്റ് ഇട്ടത് സ്ത്രീകൾ തന്നെ ആണ്. കഴിഞ്ഞ ദിവസങ്ങളിൽ ബ്ലൗസും ജീൻസും ഫോട്ടോഷോട്ടും വൈറലായിരുന്നു

*