Muhd Raziq
ഏകദേശം രണ്ടര വർഷങ്ങൾക്ക് ശേഷമാണ് ഒരു മഹേഷ് ബാബു സിനിമ റിലീസ് ആകുന്നത്. ഗീതാ ഗോവിന്ദം എന്ന ബ്ലോക് ബസ്റ്ററിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് അർത്ഥമാക്കുന്നത് സർക്കാർ വക ലേലം എന്നതാണ്. സിനിമ ഇറങ്ങുന്നതിന് മുൻപ് വന്ന പാട്ടുകളും ട്രെയിലറും ഒക്കെ പ്രതീക്ഷ നൽകിയിരുന്നു എങ്കിലും tier 2 director ൽ ഒരാളായ പരശുറാം എങ്ങനെയാണ് ഒരു സൂപ്പർസ്റ്റാർനെ തന്റെ പടത്തിൽ യൂസ് ചെയ്യുക എന്നത് ചെറിയ സംശയത്തോട് കൂടി നോക്കിയിരുന്ന കാര്യമാണ്.
സിനിമയിലേക്ക് വന്നാൽ ഒരു കാലത്തു തെലുങ്ക് എന്തായിരുന്നോ അത് പക്കാ ആയിട്ട് റീ പ്രൊഡ്യൂസ് ചെയ്തു വെച്ചിരിക്കുകയാണ് എന്നാണ് തോന്നിയത്. നായകന്റെ മാസ്സ് ഇൻട്രോ അത് കഴിഞ്ഞൊരു പാട്ട് പിന്നെ ഒരു ലൗ ട്രാക്ക് പിന്നീട് നായകൻ രക്ഷകൻ ആകുന്ന സ്ഥിരം ഫോർമാറ്റ് ഇതൊക്കെ തന്നെയാണ് ഈ സിനിമയും. എന്നിരുന്നാലും ലാസ്റ്റ് വന്ന മഹേഷ് സിനിമ വെച്ചു നോക്കുമ്പോൾ വളരെ എൻജോയ് ചെയ്തു കണ്ട സിനിമ കൂടിയാണ് SVP.
സിനിമയുടെ ഇന്റർവെൽ ബ്ലോക് ഒക്കെ നന്നായിരുന്നു. നായികയായി വന്ന കീർത്തി സുരേഷ് ഈ സിനിമയിൽ കാണാൻ വളരെ നന്നായിരുന്നു. പ്രത്യേകിച്ച് പാട്ടുകളിൽ ഒക്കെ മഹേഷും കീർത്തിയും തമ്മിലുള്ള കോംബോ കാണാൻ നല്ല രസമായിരുന്നു. ഒരു മഹേഷ് ബാബു ഫാൻ എന്ന നിലയിൽ അദ്ദേഹത്തെ വളരെ എനർജറ്റിക് ആയി ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് തോന്നിയത്. ആക്ഷൻ സീനുകളിൽ ക്ലൈമാക്സ് ഫൈറ്റ് കൊള്ളാമായിരുന്നു… മൊത്തത്തിൽ പറയുകയാണെങ്കിൽ കുറച്ചു കാലം മുൻപ് വരെ ഉണ്ടായിരുന്ന തെലുങ്ക് എന്റർടൈനർ സിനിമകൾ ഇഷ്ടമാകുന്നവർക്ക് ഈ സിനിമ ഇഷ്ടമാകും. Still മഹേഷിന്റെ ലാസ്റ്റ് വന്ന സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മഹർഷിയും ഭരത് അനേ നേനുവും ആണ്. Svp അതിനോടൊപ്പം എത്തിയിട്ടില്ല
Rating 2.5/5