Movie Reviews
സാർപ്പട്ട പരമ്പരൈ, ബ്രഹ്മാണ്ഡം എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ കഴിയില്ല
ബ്രഹ്മാണ്ഡം എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ കഴിയില്ല..!ആടുകളവും സുബ്രഹ്മണ്യപുരവും വടചെന്നൈയും തന്നത് പോലെയൊരു തീയറ്റർ അനുഭവം നഷ്ടപ്പെട്ടതിലുള്ള
245 total views

സാർപ്പട്ട പരമ്പരൈ.. !!
പോസിറ്റിവ്
ബ്രഹ്മാണ്ഡം എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ കഴിയില്ല..!ആടുകളവും സുബ്രഹ്മണ്യപുരവും വടചെന്നൈയും തന്നത് പോലെയൊരു തീയറ്റർ അനുഭവം നഷ്ടപ്പെട്ടതിലുള്ള ദുഃഖം മാത്രം രേഖപ്പെടുത്തുന്നു. PES 6 ഗെയിമിൻ്റെ ബാക്ഗ്രൗണ്ട് ഇട്ട് നാല്പതു സ്പോർട്സ് സിനിമ യുടെ കഥകൾ ഒരുമിച്ചു ഷൂട്ട് ചെയ്തു പേസ്റ്റ് ചെയ്തു 180 കോടി ചിലവഴിച്ചു സ്പോർട്സ് മൂവി എടുത്ത നൻപൻ്റെ ഫാൻസ് തീർച്ചയായും കാണുക.കിട്ടാവുന്നതിൽ ഏറ്റവും വലിയ സ്ക്രീനിൽ തന്നെ കാണാൻ ശ്രമിക്കുക..!
സ്പോർട്സ് ബേസ്ഡ് സിനിമകളിലെ നായകന്റെ ഉയർച്ച താഴ്ചകളെ വിടാതെ പിന്തുടരുന്നുണ്ട് പാ രഞ്ജിത്തിന്റെ ഈ പരമ്പരയും.പക്ഷെ അതുക്കും മേലെ നിൽക്കുന്ന കഥാഗതിയും അമ്പരപ്പിക്കുന്ന മേക്കിങ്ങും അഭിനേതാക്കളുടെ മുഴുവൻ കാലിബറും വെളിയിലെടുത്ത പെർഫോമൻസ് കൂടെയാവുമ്പോ സമീപകാലത്ത് ഇറങ്ങിയതിലെ എണ്ണം പറഞ്ഞൊരു ദൃശ്യവിഷ്കാരം കൂടെയാവുന്നുണ്ട് സർപ്പട്ട പരമ്പര.
ആ കാലഘട്ടത്തിന്റെ ജീവിതവും ആര്യയുടെ കബിലന്റെ ജീവിതവുമായി തന്നെ ചേർത്ത് കാണിക്കുന്നുമുണ്ട് പാ രഞ്ജിത്.ഡിഎംകെ യും പിന്നാലെ അണ്ണാ ഡിഎംകെയുടെ ഉദയവും കൂടെ കാബിലനിലുടെയും വെട്രിയിലൂടെയും അതേപേരിൽ തന്നെ അവതരിപ്പിക്കാനുള്ള മിടുക്കും സംവിധായകൻ കാണിച്ചിട്ടുണ്ട്.തന്റെ ദളിത് രാഷ്ട്രീയവും മുന്നോട്ട് വെക്കുന്നതിൽ ഒട്ടും മടിക്കുന്നില്ല സംവിധായകൻ…
“ഇത് നമ്മുടെ കാല”മെന്ന് ആ തുറയിലെ ജനങ്ങളെക്കൊണ്ടു അടിക്കടി പറയിക്കുന്നുമുണ്ട് സംവിധായകൻ..
കേവലമൊരു സ്പോർട്സ് ഡ്രാമയെന്നോ അതിനും മുകളിലൊരു കാലഘട്ടത്തിന്റെ അടയാളപ്പെടുതലെന്നോ വിശേഷിപ്പിച്ചു കണ്ടാലും ആദ്യാവസാനം അടിമുടി ത്രില്ലടിപ്പിക്കുന്ന, കണ്ണ് ചിമ്മാതെ പിടിച്ചിരുത്തുന്ന ഒരു പെര്ഫെക്ട് സിനിമയാണ് സർപ്പട്ട പരമ്പരയ്.
ആര്യ, പശുപതി, കലൈയരസൻ, സന്തോഷ്, ജോണ് തുടങ്ങി അഭിനയിച്ച എല്ലാവരുടെയും വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് എന്ന് നിസംശയം പറയാവുന്ന ഔട്പുട്ട്.ഇവർക്കൊപ്പം കഥാപാത്രങ്ങളാവുന്ന വേളാങ്കണ്ണി മാതാവും ഇന്ദിരാഗാന്ധിയും കരുണാനിധിയും എംജിആറും.കൂടെ സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും പാ രഞ്ജിത്തിന്റെ സംവിധാന മികവും.ഈ കോവിഡ് കാലത്ത് ott യിൽ ഏറെ നല്ല ചിത്രങ്ങൾ എത്തി.അവയിൽ പലതും തിയേറ്ററിൽ കണ്ടാലും തെറ്റില്ലെന്ന് തോന്നുകയും ചെയ്തു.പക്ഷെ തിയേറ്റർ കാഴ്ച്ച നഷ്ടപ്പെട്ടതിൽ വിഷമം തോന്നിയ ഒരേയൊരു ചിത്രം ഇതാണ്.കോവിഡ് എന്ന മഹാമാരി സൃഷ്ടിച്ച ഒരു വലിയ നഷ്ടം…!!!
നെഗറ്റിവ്
സാധാരണ ഒരു സ്പോർട്സ് സിനിമ ക്ലിഷേയിൽ നിന്നു വ്യതിചലിച്ചു തമിഴ് രാഷ്ട്രീയ, ജാതീയ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടേണ്ടിയിരുന്ന സിനിമ പക്ഷേ എവിടെയോ വെച്ച് സംവിധയകന് തന്റെ കൈടക്കം നഷ്ട്ടപ്പെട്ടു.ക്ലൈമാക്സിൽ ക്ലിഷേയിൽ പടം പറഞ്ഞു അവസാനിപ്പിക്കുമ്പോൾ എഴുതി കാണിക്കുന്ന A film by Pa. Ranjith എന്നാ ടൈറ്റിലിനോട് അദ്ദേഹം നീതി കാണിച്ചില്ല എന്നാ തോന്നലുണ്ടായി….
(മുൻപുള്ള സിനിമകളിൽ അദ്ദേഹം നൽകിയ പ്രതീക്ഷകളാകാം കാരണം)
ചിത്രത്തിന്റെ പേരിനോട് ചിത്രം പൂർണമായും നീതി പുലർത്തുന്നു.പക്ഷേ ഒരു Pa. Ranjith ചിത്രത്തിൽ നിന്നു കിട്ടേണ്ട എന്തോ ഒന്ന് ഇതിൽ മിസ്സ് ആയിരുന്നു എന്നാണ് എനിക്ക് തോന്നിയത്.പീരീഡ് മൂവി ആയത് കൊണ്ട് ആർട്ട് വർക്ക് ടീം നന്നായി പണിയെടുത്തിട്ടുണ്ട് അവർക്ക് പ്രത്യേകം കൈയടി കൊടുക്കണം…. ആര്യയുടെ കപിലനെക്കാളും മനസ്സിൽ തങ്ങി നിൽക്കുന്നത് പശുപതിയുടെ രംഗൻ വാദ്യാർ ആണെന്നതാണ് വാസ്തവം….
സാധരണ Pa. രഞ്ജിത്ത് ചിത്രങ്ങളിലേതു പോലെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം എടുത്ത് പറയേണ്ടതാണ്. അനുപമ കുമാറിന്റെ ഭാഗ്യവും ദുഷാരയുടെ മാരിയമ്മയും ചിത്രത്തിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്.
3 മണിക്കൂർ കൊണ്ട് പറഞ്ഞു തീർക്കേണ്ട കഥാഗതിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നു തന്നെ പറയേണ്ടി വരും. സ്പോർട്സ് ഡ്രാമ ജോണറുകൾ ഇഷ്ടപ്പെടുന്നവരെ ചിത്രം നിരാശപ്പെടുത്തില്ല. പകരം നിങ്ങൾ ഒരു Pa. Ranjith മൂവിക്ക് വേണ്ടിയാണു 3 മണിക്കൂർ നൽക്കുന്നതെങ്കിൽ അത് ചിലപ്പോൾ നഷ്ടമായേക്കും.
246 total views, 1 views today