രാജൻപിള്ള ശിക്ഷി ക്കപ്പെടണം എന്നു വാശി ഉള്ളവർ ഉണ്ടായിരുന്നു, ഭീകരനെ വക വരുത്തുന്നത് പോലെ വധിച്ചു, ജന്മനാട്ടിൽ, രാജൻ പിള്ളയെ

81

Sasi Kurup

കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായി ആയിരുന്നു ജനാർദനൻപിള്ള.മൂത്തമകനായ രാജൻപിള്ള ടികെഎം എൻജിനീയറിങ് കോളജിൽനിന്നു ബിരുദം നേടിയ ശേഷം വ്യവസായ രംഗത്തേക്കു കടന്നു. അച്ഛന്റെ ആഗ്രഹപ്രകാരം വ്യവസായസംരംഭം എന്ന ആശയുമായി 1973ൽ സിംഗപ്പൂരിൽ എത്തി.രാജൻപിള്ള യുടെ സാമ്പത്തികത്തെ കുറിച്ചല്ല ഇവിടെ പരാമർശിക്കുന്നത്.ഒരു പൗരനെ തടവിൽ ആക്കി, ക്രൂരമായി മർദിച്ചു വൈദ്യസഹായം അനുവദിക്കാതെ കൊലപ്പെടുത്തിയതിനെ കുറിച്ചാണ്‌.

“ഒന്നു ഞാൻ പറയാം, എന്റെ രാജൻപിള്ളയുടെ മരണത്തിനു പിന്നിലെ നിർണായക തെളിവുമായി എന്നെങ്കിലും ഒരാൾ വരും. അതുവരെ നീതിക്കു വേണ്ടി ഞാൻ പോരാടിക്കൊണ്ടിരിക്കും. എന്റെ മരണം വരെയെങ്കിൽ അങ്ങനെയും..” നീന പിള്ള

“ഞാന്‍ കരുണാകരനെ കണ്ടു. അദ്ദേഹമന്ന് കേന്ദ്രമന്ത്രിസഭയില്‍ വലിയ സ്വാധീനമുള്ള വ്യവസായമന്ത്രിയാണ്.’എല്ലാംദൈവനിശ്ചയം’ അതുംപറഞ്ഞ് ലീഡര്‍ കൈയൊഴിഞ്ഞു. എസ്.കൃഷ്ണകുമാറിനെ പലവട്ടം ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന് മറുപടി പറയാന്‍പോലും സമയമുണ്ടായിരുന്നില്ല.കൃഷ്ണകുമാറിനെ കൊല്ലത്ത് മത്സരിപ്പിക്കുന്നതിലും രണ്ടുവട്ടം ജയിപ്പിക്കുന്നതിലുമെല്ലാം രാജന് വലിയപങ്കുണ്ടെന്ന് ഓര്‍ക്കണം.”

ലോകമെങ്ങും ‘ബിസ്കറ്റ് രാജാവ്’ എന്നു പേരെടുത്ത രാജൻപിള്ള ഡൽഹി തിഹാർ ജയിലിൽ മരിച്ചിട്ട് ഇന്ന് 25 വർഷമാകുന്നു.ബ്രിട്ടാനിയ ബിസ്കറ്റ് കമ്പനി ചെയർമാനായിരുന്ന രാജൻപിള്ള തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ 1995 ജൂലൈ ഏഴിനാണ് മരിച്ചത്. രാജൻപിള്ളയുടെ മരണം ആസൂത്രിത കൊലപാതകമാണെന്നു പാർലമെന്റിൽ വരെ ചർച്ചയായിട്ടും ,അന്വേഷണം എങ്ങുമെത്തിയില്ല . അവിടെ ട്വന്റിയത്ത് സെഞ്ചുറി ഫുഡ് കമ്പനിയുമായി ചേർന്ന് ആദ്യ ഉദ്യമത്തിനിറങ്ങിയ പിള്ള ചുരുങ്ങിയ കാലത്തിനുള്ളിൽ ബിസ്കറ്റ് രംഗത്തെ അതികായൻ ആയി. ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ചെയർമാനായിരിക്കെ കമ്പനിയുടെ പണം മറ്റു കമ്പനികളിലേക്കു മാറ്റിയെന്ന കേസിനെത്തുടർന്നു സിംഗപ്പൂർ വിടേണ്ടി വന്ന അദ്ദേഹത്തെ 1995 ജൂലൈ 4നു ഡൽഹിയിലെ ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്യകയായിരുന്നു. കരൾരോഗം ഉണ്ടായിരുന്ന അദ്ദേഹം വിദഗ്ധ ചികിത്സയ്ക്ക് അപേക്ഷ നൽകിയെങ്കിലും ജയിലിൽ കൊടിയ പീഡനത്തിനിരയായി മൂന്നാം നാൾ മരിച്ചു.രാജനെ ചികിൽസിക്കുന്നതിൽ ജയിൽ അധികൃതരും ഡോക്ടർമാരും ഗുരുതര അനാസ്ഥ കാട്ടിയെന്നു മരണം അന്വേഷിച്ച ലീലാ സേത്ത് കമ്മിഷൻ കണ്ടെത്തിയിരുന്നു.ഇന്ത്യയിലെ വൻ വ്യവസായി , പിള്ള ക്കു എതിരായി. അയാൾ Congress Party യുടെ സ്വന്തം ആൾ.

തനിയെ ആരും സഹായതിനില്ലാതെ കേസ് നടത്തി, നീന പിള്ള. രാജൻ പിള്ളയുടെ സഹായം പലപ്പോഴും സ്വീകരിച്ച ആരും നീന യെ സഹായിച്ചില്ല.Kollam Parliament consistency yil , Krishnakumar കോൺഗ്രസ് candidate ആയി മ ത്സരിച്ചു 1996 ൽ. നീന ബിജെപി സ്ഥാനാർഥിയായി, കൃഷ്ണകുമാറിന് എതിരെ മത്സരിച്ചു. നീന വിജയിച്ചില്ല എങ്കിലും കൃഷ്ണകുമാർ പരാജപ്പെട്ടു.കൃഷ്ണകുമാർ മാവേലിക്കര ലോക് സഭാ മണ്ഡലത്തിൽ ബിജെപി candidate ആയി നിന്ന്, കൊല്ലം ആവർത്തിച്ചു !

രാജൻപിള്ള ഇന്ത്യക്കെതിരെ പ്രവർത്തിച്ച ആൾ ആയിരുന്നില്ല.കൊന്നില്ല, ലഹരി കടത്തിയില്ല, ഇന്ത്യ യുടെയോ വിദേശ രാജ്യത്തിലെയോ സമ്പത് വ്യവസ്ഥ താറുമാറാക്കിയില്ല.തന്റെ നാട്ടിൽ തനിക്കു നീതി കിട്ടും എന്ന വിശ്വാസത്തിൽ ഇന്ത്യ യിൽ വന്നു.പക്ഷേ, രാജൻപിള്ള ശിക്ഷി ക്കപ്പെടണം എന്നു വാശി ഉള്ളവർ ഉണ്ടായിരുന്നു.ഭീകരനെ വക വരുത്തുന്നത് പോലെ വധിച്ചു, ജന്മനാട്ടിൽ , രാജൻ പിള്ളയെ.