ഇത്രയും മൂഢരായ സമൂഹം ഉള്ളതിലും നല്ലത് നശിച്ചു പോകുന്നതാണ്

182
Satheesh Cholakkal
മനുഷ്യൻ ഒരു സാമൂഹ്യ ജീവി ആണ്. സമൂഹത്തിനോടും ചുറ്റുപാടും ഉള്ള സഹ ജീവികളോടും പ്രതിബദ്ധത ഉള്ള സാമൂഹ്യ ജീവി. ഇന്ത്യയിൽ ഉള്ള എത്ര പേർക്ക് സാമൂഹ്യ പ്രതിബദ്ധത ഉണ്ട് എന്ന് ചോദിച്ചാൽ നമ്മൾ തലകുനിച്ചു പോകും. ഇത്രയും മൂഢരായ സമൂഹം ഉള്ളതിലും നല്ലത് നശിച്ചു പോകുന്നതാണ്. (ഇങ്ങനെ ഒക്കെ വിഷമം കൊണ്ട് പറയേണ്ടി വരുന്നതാണ്.)
അടിസ്ഥാന വിദ്യാഭ്യാസം ഇല്ലായ്മ, പെറ്റു പെരുകുക എന്നതൊഴിച്ച് വേറെ ഒരു കാഴ്ചപ്പാടും ഇല്ലാത്ത ഒരു കൂട്ടം ജനങ്ങൾ. നൂറ്റി മുപ്പതു കോടി ജനങ്ങൾ ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. കൊറോണ ഏറ്റവും നാശം വിതക്കാൻ പോകുന്നത് ഇൗ രാജ്യത്തെ തന്നെ ആകും. പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഏറ്റവും അനുയോജ്യം ആയവ നിലനിൽക്കും അല്ലാത്തവ നശിച്ചു പോകും.മരണ നിരക്ക് ഉയരുമ്പോൾ പേരുകൾ എല്ലാം നമ്പറുകൾ മാത്രം ആവും. നമ്പറുകളിൽ ഇടം പിടിക്കാതെ ഇരിക്കുക.ഓർക്കുക സ്വന്തം ജീവനിൽ കവിഞ്ഞു മൂല്യം ഉള്ളതായി ഇൗ ലോകത്ത് ഒന്നും തന്നെ ഇല്ല. നിങ്ങൾക്ക് ജീവനുണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ പേരുപോലും ഉള്ളൂ.