നമ്മൾ മുതൽ ജിന്ന് വരെ- സിദ്ധാർത്ഥ് ഭരതന്റെ 20 വർഷങ്ങൾ
Satheesh Eriyalath
2002 ഡിസംബർ 20നാണ് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രം പുറത്തിറങ്ങുന്നത്. അന്നാണ് സിദ്ധാർത്ഥ് ഭരതനെ മലയാളി അടുത്തറിയുന്നത്. ആദ്യ ചിത്രമിറങ്ങി 20 വർഷം പൂർത്തിയാകുമ്പോൾ സിദ്ധു എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന സിദ്ധാർത്ഥ് നടൻ എന്ന നിലയിൽ നിന്നും മാറി സംവിധായകൻ എന്ന നിലയിൽ വളർന്നു നിൽക്കുന്നു. വളറെ കുറച്ച് ചിത്രങ്ങളിലെ അദേഹം അഭിനയിച്ചിട്ടുള്ളൂ. അഞ്ച് ചിത്രങ്ങളെ സംവിധാനം ചെയ്തിട്ടുള്ളൂ. പക്ഷെ നമ്മൾ സിദ്ധുവിന്റെ അച്ഛനെപ്പറ്റി പറയാറുള്ള ഭരൻ ടച്ച് പോലെ ഒരു സിദ്ധാർത്ഥ് ഭരതൻ ടച്ച് കൊണ്ടുവരാൻ കഴിഞ്ഞ 5 സിനിമകൾകെണ്ട് അദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയ പക്ഷം അവസാനം ഇറങ്ങിയ ചതുരത്തിലും ഇപ്പോൾ ഇറങ്ങാൻ പോകുന്ന ജിന്നിലും ആ ടച്ച് ഉണ്ടെന്ന് ഉറപ്പാണ്.
കരിയറിൽ ഉയർച്ച താഴ്ച്ചകൾ സിദ്ധുവിന് ഉണ്ടായിട്ടുണ്ട്. മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. അവിടേ നിന്നും അമ്മയുടെ കൈയ്യും പിടിച്ച് പൊരുതി വന്ന വ്യക്തിയാണ് അദേഹം. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ വെറ്റിലേറ്ററിൽ ജീവന് വേണ്ടി മല്ലടിക്കുമ്പോൾ കൂടെ മലയാളിയും പ്രാർത്ഥിച്ചു. തിരിച്ചു വന്ന സിദ്ധാർത്ഥ് ഇനി മലയാളിക്ക് പകരം നൽകേണ്ടത് മികച്ച സിനിമകളാണ്. വർണ്യത്തിൽ ആശങ്കയും, ചതുരവും അല്ല അതിനും മുകളിൽ നിൽക്കുന്ന ചിത്രങ്ങൾ. ജിന്ന് അത്തരത്തിൽ ഒന്നായിരിക്കും എന്നു തന്നെയാണ് പ്രതീക്ഷ. സൗബിൻ, ഗിരീഷ് ഗംഗാധരൻ, രാജേഷ് ഗോപിനാഥൻ, പ്രശാന്ത് പിള്ള തുടങ്ങിയവരുടെ സാന്നിധ്യം വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
ഒരു ക്രിസ്മസ്- ന്യൂ ഇയർ കാലത്തെ ഹിറ്റാണ് നമ്മൾ. രണ്ടു പതിറ്റാണ്ടിന് ശേഷം മറ്റൊരു ക്രിസ്മസ്- പുതുവൽസര കാലത്ത് സിദ്ധുവിന്റെ ജിന്ന് വരുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും നമ്മൾ ആഗ്രഹിക്കുന്നില്ല. ലളിത ചേച്ചിയെ ഒരു പക്ഷെ നമ്മൾ ബിഗ് സ്ക്രീനിൽ അവസാനമായി കാണുന്നതും ജിന്നിലായിരിക്കും. മകന്റെ ചിത്രത്തിലൂടെ അവസാനമായി വെള്ളിത്തരയിൽ എത്തുക എന്നത് ആ അമ്മക്ക് കാലം കാത്തുവച്ച നിയോഗമായിരിക്കും.