ഈ കൊവിഡ് കാലത്ത് കേരളം കണ്ട ഉറവ വറ്റാത്ത നന്മകളാണിത്

  61

  Satheesh Kumar

  കോവിഡ് ബാധിതനെന്ന വ്യാജ പ്രചാരണം നടത്തി നാട്ടുകാര്‍ അകറ്റിനിര്‍ത്തി അപമാനിതനായ പാചകവാതക വിതരണത്തൊഴിലാളി രാമചന്ദ്രനെ ചേര്‍ത്തുപിടിച്ച് ചെമ്മലശ്ശേരി അങ്ങാടിയിലൂടെ നടന്ന പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഹനീഫ.

  കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ അണലിയുടെ കടിയേറ്റ ഒന്നരവയസ്സുകാരിയെ മാറോടു ചേര്‍ത്ത് ആശുപത്രിയിലെത്തിച്ച് സ്വയം ക്വാറന്റൈനില്‍ പോയ സിപിഐ(എം) കാസര്‍ഗോഡ് വട്ടക്കയം ബ്രാഞ്ച് സെക്രട്ടറി ജിനിന്‍ മാത്യു.

  ഹരിയാനയില്‍ നഴ്‌സിംഗ് ജോലി ചെയ്യുന്ന അച്ഛനും അമ്മക്കും കൊവിഡ് പൊസിറ്റീവായപ്പോള്‍ 6 മാസം പ്രായമായ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുകയും അമ്മയെപ്പോലെ പരിചരിക്കുകയും കുഞ്ഞിനെ തിരികെ ഏല്‍പ്പിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് മറ്റുള്ളരില്‍ പോലും സ്‌നേഹത്തിന്റെ കണ്ണീര്‍ തുള്ളികള്‍ അടര്‍ത്തിയ ഡോ. മേരി

  ഈ കൊവിഡ് കാലത്ത് കേരളം കണ്ട ഉറവ വറ്റാത്ത നന്മകളാണിത്. ഈ നന്മകള്‍ക്കു മുകളിലാണ് ഒരു മൃതദേഹത്തോടു പോലും പകതീരാത്ത വിദ്വേഷം വച്ചു പുലര്‍ത്തിക്കൊണ്ട് സംഘപരിവാര്‍ നേതൃത്വത്തില്‍ ഒരു വക ആളുകള്‍ ആക്രോശിക്കുന്നതും നാം കാണുന്നത്.

  പരേതനായ ഔസേപ്പ് ജോര്‍ജ്ജെന്ന വൃദ്ധന്‍ ക്രിസ്ത്യാനിയാണത്രേ..മുട്ടമ്പലം സംഘപരിവാരം സ്വപ്‌നം കാണുന്ന ഹിന്ദുരാഷ്ട്രത്തിന്റെ മിനിയേച്ചറാണ്. പൊതുശ്മശാനം എങ്ങനെയാണ് ഹിന്ദുശ്മശാനം ആകുന്നതെന്ന യുക്തിയുടെ ചോദ്യത്തിന് അവര്‍ മറുപടി പറയില്ല. മതേതര ഇന്‍ഡ്യയെത്തന്നെ ഹിന്ദുരാഷ്ട്രമായി കാണുന്ന ഹിന്ദുത്വ വര്‍ഗ്ഗീയവാദികളെ സംബന്ധിച്ചിടത്തോളം മുട്ടമ്പലം പൊതുശ്മശാനമൊന്നും ഒരു പ്രശ്‌നമേയല്ല. പൗരത്വബില്ലിലൂടെ തല പൊക്കിയ ‘പുറത്താക്കലിന്റെ’ മറ്റൊരു വേര്‍ഷനാണ് മുട്ടമ്പലം പൊതുശ്മശാനത്തില്‍ കണ്ടത്. കാണാനിരിക്കുന്നത് അതിലും കെട്ടകാലമാണ്.

  Advertisements
  Previous articleപ്രപഞ്ചത്തിന്റെ അതിരുകൾ
  Next articleഹോമിയോപ്പതി: അനുഭവങ്ങൾ, പാളിച്ചകൾ
  ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.