Faizal Jithuu Jithuu
മലയാളികളുടെ ജനപ്രിയ സംവിധായകനാണ് സത്യൻ അന്തിക്കാട് . ഞാൻ ഇവിടെ പറയാൻ പോകുന്നത് സത്യനും ഇഷ്ട നായികമാരും എന്ന വിഷയത്തെ കുറിച്ചാണ്. സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് ഉർവശിയാണ്. ഉർവശിയുടെ അഭിനയം കണ്ട് സത്യൻ അന്തിക്കാട് തന്നെ അവരുടെ ഒരു ആരാധകനായി മാറി എന്ന് പറയുന്നു. ആദ്യമായി സതൃന്റെ പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയിലാണ് ഉർവശി അഭിനയിച്ചത്.
ഒരു അഭിമുഖത്തിൽ സത്യൻ അന്തിക്കാട് തന്നെ പറഞ്ഞിട്ടുണ്ട് ഉർവശിയെ വളരെ നാളത്തെ ഇടവേളക്ക് ശേഷം അഭിനയിക്കാൻ വിളിച്ചപ്പോൾ ആദ്യം അദ്ദേഹത്തിന് ഒരു ചെറിയ ധൈര്യകുറവ് ഉണ്ടായിരിന്നു. സിനിമയിൽ മീരാ ജാസ്മിന്റെ അമ്മയായി അഭിനയിക്കണം എന്നാണ് അദ്ധേഹം അവരോട് പറഞ്ഞത്. അവർ ഒരു മറുപടിയും കൂടാതെ പറഞ്ഞു. അതിനെന്താ സത്യേട്ടാ… സത്യേട്ടന്റെ പടത്തിൽ എന്നെ വിളിച്ചാൽ ഞാൻ സുകുമാരി ചേച്ചിയുടെ അമ്മയായിട്ട് വേണമെങ്കിൽ അഭിനയിക്കാം. ഒരു സംവിധായകന്റെ ഏറ്റവും മികച്ച കെഡ്രിറ്റാണ് ഉർവശി അന്ന് ആ പറഞ്ഞത്. ആ ചിത്രത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് സ്വന്തമാക്കി. പിന്നീട് മഴവിൽ കാവടി , തലയണമന്ത്രം, സ്നേഹ സാഗരം, കനൽക്കാറ്റ്, മൈഡിയർ മുത്തച്ഛൻ, എന്നീ സത്യൻ അന്തിക്കാട് സിനിമകളിലും ഉർവശി അഭിനയിച്ചു.
രണ്ടാം സ്ഥാനം നിൽക്കുന്നത് രണ്ട് മികച്ച നടികളാണ്. ശോഭനയും, മീരാ ജാസ്മിനും . T. P ബാലഗോപലൻ M. A. , നാടോടിക്കാറ്റ്, സസ്നേഹം, കളിക്കളം, ഗോളാന്തര വാർത്ത , എന്നീ ചിത്രങ്ങളിലും ശോഭന അഭിനയിച്ചു. ആദ്യത്തെ രണ്ട് ചിത്രങ്ങളിൽ മോഹൻലാലും, മൂന്നാമത്തെ ചിത്രത്തിൽ ബാലചന്ദ്ര മേനേനും, അവസാന രണ്ട് ചിത്രങ്ങളിൽ മമ്മുട്ടിയും നായകനടനായി അഭിനയിച്ചു.
മീരാ ജാസ്മിന്റെയും ഇഷ്ടസംവിധായകനാണ് സത്യൻ അന്തിക്കാട്. മീര പല പരിപാടികളിലും അത് പറഞ്ഞിട്ടുണ്ട്. സത്യൻ അങ്കിളിന്റെ ലൊക്കേഷനിൽ കിട്ടുന്ന സ്വാതന്ത്ര്യം വേറേ എവിടെയും കിട്ടില്ല എന്ന്. സത്യൻ അന്തിക്കാട് – മീരാ ജാസ്മീൻ കൂട്ടുകെട്ട് നാല് സൂപ്പർ ഹിറ്റുകൾ തുടരെ തുടരെ പ്രേക്ഷകർക്ക് സമ്മാനിച്ചു. അവസാനം ഇറങ്ങിയ മകൾ സിനിമയിലും ജയറാമിന്റെ നായിക ആവാൻ സത്യൻ മീരയെ തന്നെ വിളിച്ചു. തുടർന്നുള്ള സത്യൻ അന്തിക്കാട് സിനിമകളിലും ഈ നടികളെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു