മലയാളത്തിലെ ആ സുവർണ്ണ കാലം ഓർമ്മയില്ലേ ? സത്യൻ അന്തിക്കാട്- ജയറാം കൂട്ടുകെട്ടിന്റെ സുവർണ്ണകാലം. എത്രയെത്ര സൂപ്പർ ഹിറ്റ് സിനിമകൾ ആണ് നമുക്ക് തന്നത്. ഭാഗ്യദേവതയ്ക്കു ശേഷം ആ കൂട്ടുകെട്ട് വീണ്ടും തിരിച്ചുവരുന്നു. ഞാൻ പ്രകാശൻ എന്ന സിനിമയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയുന്ന ചിത്രമാണ് മകൾ. ജയറാം, മീരാജാസ്മിൻ ആണ് പ്രധാന താരങ്ങൾ. മീരാജാസ്മിനും ഇതുപോലൊരു മുഖ്യധാരാ ചിത്രത്തിൽ അഭിനയിക്കുന്നത് ഒരു ഇടവേളയ്ക്കു ശേഷമാണ്. മകൾ ഏപ്രിലിൽ തിയേറ്ററിൽ എത്തും. സത്യൻ അന്തിക്കാട്-ജയറാം കൂട്ടുകെട്ട് വീണ്ടും വരുന്നതും മീരയുടെ തിരിച്ചുവരവും സിനിമാസ്വാദകർ പ്രതീക്ഷയോടെ നോക്കുകയാണ്.

ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു
ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പിടി