സത്യൻ അന്തിക്കാടും ജയറാമും മീര ജാസ്‍മിനും ഒന്നിക്കുന്ന ‘മകളു’ടെ ട്രെയ്‌ലർ പുറത്തിറങ്ങി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
381 VIEWS

സത്യൻ അന്തിക്കാട് സംവിധാനം ചെയുന്ന മകൾ എന്ന സിനിമയുടെ പ്രത്യകത മീരാജാസ്മിൻ വീണ്ടും മുഖ്യധാരാ സിനിമയിലേക്ക് മടങ്ങി വന്നു എന്നതുതന്നെയാണ്. ജയറാം ആണ് നായകൻ. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിനും സത്യനും വീണ്ടും ഒന്നിക്കുന്നത്. ഡോ. ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. ജൂലിയറ്റ് എന്ന കഥാപാത്രമായി മീര എത്തുന്നു. ഞാൻ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയും ഇതിൽ പ്രധാന കഥാപാത്രമാണ് . ഇന്നസെന്റ്, ശ്രീനിവാസൻ, ശ്രീലത, സിദ്ദിഖ്, അൽത്താഫ്, നസ്‌ലിൻ, ദേവിക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എസ്. കുമാർ ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം. മനു ജഗദ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. ‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമാതാക്കൾ.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി .

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ