പുതുതലമുറയിലെ യുവാക്കളുടെ സൌഹൃദത്തിന്റെ കഥ പറയുന്ന ആഘോഷ ചിത്രം ആണ് സാറ്റര്‍ഡേ നൈറ്റ്. കായംകുളം കൊച്ചുണ്ണിക്കു ശേഷം റോഷന് ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിച്ച ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. വി ആര് ഓള് ബബിള്‍സ് എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അബ്രു മനോജ് ആണ്. ജേക്സ് ബിജോയിയും ജെയിംസ് തകരയും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് തകരയാണ്.സൌഹൃദങ്ങള്‍ക്ക് ഏറെ വില കല്‍പ്പിക്കുന്ന സ്റ്റാന്‍ലി എന്ന കഥാപാത്രമായി നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി. നവീൻ ഭാസ്കര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുബൈ, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍.

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?
സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.