ഹോളി ഫാദറിന് സത്യജിത് റേ പുരസ്‌കാരം. ബ്രൈറ്റ് സാം റോബിൻസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഹോളി ഫാദർ. ഈ ചിത്രം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ആർക് പുരസ്‌കാരം ഉൾപ്പെടെ മൂന്നു പുരസ്‌കാരങ്ങളാണ് നേടിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം രാജു തോട്ടവും മികച്ച നടിക്കുള്ള പുരസ്‌കാരം മെറീന മൈക്കിളിനും ലഭിച്ചു. ഹോളി ഫാദർ നിർമ്മിച്ചത് അമ്പിളി അനിൽകുമാർ ആണ്. കാക്കക്കരുത്ത് ആണ് രണ്ടാമത്തെ മികച്ച ചിത്രം . ഇതിന്റെ സംവിധായകൻ അന്തരിച്ച ഷാജി പാണ്ഡവത് ആണ്. ഏപ്രിൽ 10ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡുകൾ സമ്മാനിക്കും.
**