സൗദിയിൽ നിന്നും ലിംഗനീതിയുടെ മറ്റൊരു സന്തോഷ വാർത്ത
ഇനിമുതൽ റെസ്റ്റോറന്റുകളിലേക്ക് സ്ത്രീക്കും പുരുഷനും ഒരു ഗേറ്റിലൂടെ കടന്നു ചെല്ലാം; ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം.
ഭരണഘടനാ മൂല്യങ്ങൾക്കുമപ്പുറം വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കുന്ന വർത്തമാന ഇന്ത്യക്ക് ചിലത് പഠിക്കാനുണ്ട് സൗദിയിൽ നിന്നും; സൽമാൻ രാജകുമാരനിൽ നിന്നും.
സൗദിയിൽ ഇനിമുതൽ റെസ്റ്റോറന്റുകളിൽ സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം കടന്നു ചെല്ലാം, സ്ത്രീകൾക്ക് പ്രത്യേകമായി ഗേറ്റുകൾ വേണ്ട എന്ന് തീരുമാനം. കൂടാതെ റെസ്റ്റോറന്റുകളിൽ പുരുഷന്മാരോടൊപ്പം ഇരിക്കാനും അനുവാദം നൽകി ഉത്തരവായി. നേരത്തെ പ്രത്യേകമായുണ്ടാക്കിയ സ്ഥലങ്ങളിൽ മാത്രമേ സ്ത്രീകൾക്ക് ഇരിപ്പിടം അനുവദിച്ചിരുന്നുള്ളൂ. സൗദി അറേബ്യാ മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്സ് മന്ത്രാലയമാണ് ലിംഗനീതി ഉറപ്പാക്കികൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സൗദി അറേബ്യയുടെ അടുത്ത കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ വിപ്ലവകരമായ തീരുമാനങ്ങളിൽ ഒന്നാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഒറ്റയ്ക്കുവരുന്ന പുരുഷന്മാർക്കായും, കുടുംബത്തിനാണ് വ്യത്യസ്തത ഗേറ്റുകൾ വേണമെന്ന നിബന്ധന സൗദി അറേബിയയിൽ നിലനിന്നിരുന്നു. പ്രസ്തുത ബിൽഡിങ് ചട്ടങ്ങൾക്കും ഇതോടെ ഇളവ് അനുവദിക്കും.
നേരത്തെ സൗദിയിലെ സ്ത്രീകകൾക്ക് നിഷിദ്ധമായിരുന്നു സ്പോർട്ട്സ് സ്റേഡിയങ്ങളിലുള്ള സന്ദർശനവും, യുവതികൾക്ക് സ്കൂളുകളിൽ, നിഷിദ്ധമായിരുന്നു സ്പോർട്ട്സും, ഫിസിക്കൽ എജുക്കേഷനുമുള്ള നിരോധനം നീക്കിയിരുന്നു. കൂടാതെ സൗദി അറേബിയക്കാരല്ലാത്തവർക്ക് വിവാഹിതരാളെങ്കിലും ഹോട്ടലുകളിൽ ഒരുമിച്ചു താമസിക്കാനുള്ള അനുവാദം നൽകുന്ന തീരുമാനവും അടുത്തിടെ സ്വീകരിച്ചിരുന്നു. സിനിമ തിയേറ്ററിലെ സ്റ്റേജ് കൺസേർട്ടുകൾക്കും സ്ത്രീകൾക്കും പുസ്രുഷന്മാർക്കും പോകാൻ സാധിക്കുന്ന നിയമവും, മത പോലീസിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന നടപടികൾ സ്വീകരിച്ചു നവോത്ഥാന പാതയിലേക്ക് സൗദിയെ കൈപിടിച്ച് നടത്തുന്ന സൽമാൻ രാജകുമാരന്റെ തീരുമാനത്തിന് ലോകം മികച്ച പിന്തുണയാണ് നൽകുന്നത്.
സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി ടെലിവിഷനിൽ വാർത്ത വായിച്ച് വിയാം അൽ ദഖീൽ കഴിഞ്ഞ വർഷം ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള സൗദി ടി.വി. ചാനൽ ഒന്നിലായിരുന്നു അൽ ദഖീലിന്റെ വാർത്ത വായന. മുൻ CNBC അറേബ്യാ റിപ്പോർട്ടറും പ്രീസെന്ററുമായിരുന്നു. ഒരു വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്കുള്ള വാർത്തയാണ് ചരിത്രസംഭവമായത്. വാർത്താവതാരകനായ ഒമാർ അൽ നഷ്വാനൊപ്പമായിരുന്നു വിയാം അൽ ദഖീലിന്റെ അവതരണം.
വാർത്ത അവതരണത്തിന് പുറമെ വാഹനമോടിക്കാനും, ഫുട്ബോൾ കളിക്കാനും ഉൾപ്പെടെ സ്ത്രീകളെ അനുവദിക്കുന്ന മാറ്റങ്ങൾ അടുത്തിടെയാണ് ഉണ്ടായത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയുള്ള സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030 ന്റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങളിലൂടെ ലോകത്തിലെ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ അഞ്ചാമത്തെ രാജ്യം സഞ്ചരിക്കുന്നത്.
വാൽ : ആർത്തവത്തിന്റെ അശുദ്ധിയാണ് ഭരണഘടനാ മൂല്യങ്ങൾക്കും മുകളിൽ എന്ന് പ്രഖ്യാപിക്കുകയും, ഭരണഘടനാ വിരുദ്ധമായും ക്രിമിനൽ കുറ്റവും ചെയ്തവർക്ക് ക്ഷേത്രം നിർമ്മിക്കാൻ അനുമതിയും, ഇരയാക്കപ്പെട്ടവർക്ക് അഞ്ചേക്കറും നൽകി കോമ്പ്ളിമെൻറ്സ് നീതി നടപ്പിലാക്കുകയും ചെയ്ത ശേഷം തിരുപ്പതിയിൽപോയി ധ്യാനമിരിക്കുന്ന ഇന്ത്യൻ ന്യായാധിപരും , കോടതികളും സൗദിയിൽ നിന്നും പഠിച്ചു തുടങ്ങണം ലിംഗനീതിയും, നവോത്ഥാനവും