സൗദി ടൂറിസം വെബ്സൈറ്റ് പ്രകാരം സൗദിയിൽ ഉള്ള ഒരാൾ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട 10 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയാണ്?

അറിവ് തേടുന്ന പാവം പ്രവാസി

1.സൗദിയിലെ മാലദ്വീപ് എന്ന പേരിലറിയപ്പെടുന്ന ഉംലുജ്: തബൂക്ക് പ്രവിശ്യയിൽ ഉൾപ്പെടുന്ന റെഡ് സീ പ്രൊജ്കറ്റിൻ്റെ ഭാഗമായ മനോഹരമായ തീരങ്ങളും, നിരവധി ദ്വീപുകളും,നാച്ചുർ റിസർവ് മ്യൂസിയം ഉൾക്കൊള്ളുന്ന സ്ഥലം

2. എഡ്ജ് ഓഫ് ദ എൻഡ് ഓഫ് ദ വേൾഡ്: റിയാദിൽ നിന്ന് ഒന്നര മണിക്കൂർ സഞ്ചാര ദൂരത്തിൽ ജബൽ തുവൈഖിൻ്റെ ഭാഗമായ ഫഹ്രീൻ മലയിൽ നിന്നുള്ള ദൃശ്യങ്ങൾ ഒരിക്കലും മറക്കാനാകില്ല.

3.അസീർ പ്രവിശ്യ: അബ്ഹ, അൽ നമാസ്, രിജാൽ ,അൽമഅ തുടങ്ങി തണുപ്പ് കാലാവസ്ഥയും, മനോഹരമായ പ്രകൃതി ഭംഗിയും പ്രദാനം ചെയ്യുന്ന നിരവധി പ്രദേശങ്ങൾ അസീർ പ്രവിശ്യയിലുണ്ട്.

4: വാദി ലജബ്: വടക്ക് കിഴക്കൻ ജിസാനിൽ സ്ഥിതി ചെയ്യുന്ന ‘മരുഭൂമിയിലെ സ്വർഗം’ എന്ന് വിദേശ സഞ്ചാരികൾ വിശേഷിപ്പിക്കുന്ന സ്ഥലം. സൗദിയിലെ മറ്റു താഴ്‌ വരകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ശുദ്ധ ജലം ലഭ്യമാകുന്ന സ്ഥലം.ശരീരത്തിനും ,മനസ്സിനും ഉന്മേഷവും , കുളിർമ്മയും നൽകുന്ന പ്രകൃതി മനോഹാരി തയാണ് ഇവിടുത്തെ പ്രത്യേകത

5.തബൂക്ക്: ഈജിപ്തിൽ നിന്ന് ഇസ്ലാമിക പ്രവാചകൻ മൂസാ നബി കടൽ കടന്നെത്തിയ സ്ഥലം എന്ന പേരിൽ അറിയപ്പെടുന്ന ത്വയിബ് ഇസ്മ് അടക്കം നിരവധി സ്ഥലങ്ങൾ തബൂക്കിൽ കാണാൻ സാധിക്കും.

6.അൽ അഹ്സ: ലോകത്തെ ഏറ്റവും വലിയ ഈന്തപ്പന മരുപ്പച്ചയെന്ന ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുള്ള സ്ഥലം ആണ് അൽ അഹ്സ.അതി മനോഹരമായ അനുഭവമായിരിക്കും സഞ്ചാരികൾക്ക് അൽ അഹ്സ പ്രദാനം ചെയ്യുക. രണ്ട് ലക്ഷത്തോളം വരുന്ന ഈത്തപ്പ നകൾക്ക് പുറമെ നാഷണൽ മ്യൂസിയം, ഗുഹകൾ എന്നിവയെല്ലാം കാണേണ്ട കാഴ്ചകൾ തന്നെയാണ്.

7.ഒബ്ഹുർ: ജിദ്ദയിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കടൽ തീരം. സന്ദർശകർക്ക് മനോഹരമായ അനുഭവമാണു ഒബ്ഹുർ നൽകുക.

8. ദൂമതുൽ ജന്ദൽ – അൽ ജൗഫ്: നിരവധി സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശം. ദൂമതുൽ ജന്ദൽ തടാകം അവയിൽ ഒന്ന്. പൈതൃക സ്ഥലം എന്നതിലുപരി ഇസ് ലാമിക ചരിത്രവുമായും ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശം. ഇസ്ലാമിലെ ആദ്യത്തെ മിനാരം നിർമ്മിച്ചത് ദൂമതുൽ ജന്ദലിൽ സ്ഥിതി ചെയ്യുന്ന ഉമർഖത്താബ് (റ) വിൻ്റെ മസ്ജ്ദിനാണെന്ന് പറയപ്പെടുന്നു.

9.ത്വാഇഫ് അൽ വഹ്ബ ക്രേറ്റർ : ഭൂഗർഭ സ്ഫോടനം മൂലമുണ്ടായ വലിയ ഗർത്തം ആണ് സഞ്ചാരികൾക്ക് ഇവിടെ നൽകുന്ന അനുഭവം. ത്വാഇഫിൽ നിന്ന് 250 കിലോമീറ്റർ ദൂരം.

10.ദീ ഐൻ ഗ്രാമം- അൽബാഹ: 400 വർഷം പഴക്കമുള്ള വീടുകളുടെ കേന്ദ്രം. ഇപ്പോൾ ചരിത്ര സ്മാരകമായി സംരക്ഷിക്കുന്നു. ഒരിക്കലും വറ്റാത്ത ഒരു നീരൊഴുക്ക് ഇപ്പോഴും ഇവിടെ നില നിൽക്കുന്നു.

💢 വാൽ കഷ്ണം💢

മുകളിൽ പരാമർശിച്ചവയ്ക്ക് പുറമെ അൽ ഉല- മദാഇൻ സ്വാലിഹ്, മദാഇൻ ശുഐബ്, ജിദ്ദ ഹിസ്റ്റോറിക്കൽ സിറ്റി തുടങ്ങി നൂറു കണക്കിനു ടൂറിസം കേന്ദ്രങ്ങൾ വേറെയും സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലായി സ്ഥിതി ചെയ്യുന്നുണ്ട്.

You May Also Like

കേര‌ളത്തിലെ പ്രശസ്തമായ ചില കള്ള് ഷാ‌‌‌പ്പുകള്‍

ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കള്ള് ചെത്തുന്നുണ്ട് എങ്കിലും അത് വ്യാവസായിക മായി നടത്തപ്പെടുന്നതും കള്ള് മദ്യമായി മാത്രം വിറ്റഴിക്കപ്പെടുന്നതും കേരളത്തിൽ മാത്രമാണ്‌.

മറുനാട്ടിൽ വാറ്റുന്ന മലയാളികൾ , മുരളി തുമ്മാരുകുടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

മറുനാട്ടിൽ വാറ്റുന്ന മലയാളികൾ , മുരളി തുമ്മാരുകുടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഹൈതിക്കും ഡൊമിനിക്കൻ റിപ്പബ്ലിക്കിനും…

നിങ്ങൾ കശ്മീരിലെ ദാൽ തടാകം സന്ദർശിക്കുകയാണോ ? സച്ചിൻ ടെണ്ടുൽക്കർ തൻ്റെ അവധിക്കാലത്ത് ആസ്വദിച്ച റബാബ് പാരായണം നഷ്ടപ്പെടുത്തരുത്, ദാൽ തടാകത്തിൽ ചെയ്യേണ്ട 5 കാര്യങ്ങൾ

“ദാൽ തടാകത്തിൽ ഒരിക്കലും മുഷിഞ്ഞ നിമിഷമില്ല. നമ്മുടെ രാജ്യത്ത് എല്ലായിടത്തും കഴിവുണ്ട്. അതിനായി ഒരു കണ്ണുണ്ടായാൽ…

ഈ ഹോട്ടലിൽ എത്ര മുറികൾ ഉണ്ടെന്നറിഞ്ഞാൽ ഞെട്ടും

7500 ഓളം റൂമുകൾ ഈ ഹോട്ടലിൽ ഉണ്ട് എന്നു പറയുമ്പോൾത്തന്നെ ഊഹിക്കാമല്ലോ ആ ഹോട്ടൽ എന്തു വലുതായിരിക്കുമെന്ന്