ഭിക്ഷ തെണ്ടാന്‍ ഇറങ്ങിയ സൌദിയിലെ കോടീശ്വരന്‍ അറസ്റ്റില്‍..!!!

656

saudi-beggar

1.2 ദശലക്ഷം സൗദി റിയാലും ആഡംബര കാറുമുള്ള അറബിയാണ് സൌദിയില്‍ പിച്ച തെണ്ടാന്‍ ഇറങ്ങിയത്..!!!

ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ രണ്ട് കോടി രൂപയുടെ ബാങ്ക് ബാലന്‍സ് ഉള്ള സൌദിയിലെ ഈ വേദനിക്കുന്ന കോടീശ്വരന്‍ എന്തിനാണ് ഈ പണിക്ക് ഇറങ്ങിയത് എന്ന് ഇനി പോലീസ് ചോദിക്കും. യാന്‍ബു തുറമുഖത്തിന് സമീപമുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിന് മുന്‍പില്‍ വച്ച് ഭിക്ഷ യാചിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

ഈ ഭിക്ഷക്കാരന്‍ താമസിക്കുന്നത് ആഡംബര ഫ്‌ലാറ്റിലാണ്. ഭിക്ഷ യാചിക്കാന്‍ വിമാനം പിടിച്ചു സകല ഗള്‍ഫ് രാജ്യങ്ങളിലും പോവുകയും ചെയ്യും..!!! ഇയാളുടെ പേരുവിവരങ്ങള്‍ സൗദി പോലീസ് പുറത്തുവിട്ടിട്ടില്ല.