സൌദി രാജകുമാരന്റെ കൊട്ടാരത്തെ വെല്ലുന്ന വിമാനം; ചിത്രങ്ങള്‍

0
1113

aero

സൗദിയിലെ രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലാലിന്റെ ആഡംബര വിമാനം നിങ്ങള്‍ ഒന്ന് കാണണം.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആഡംബര വിമാനം തന്നെയാണ് അത്.

കാഴ്ച്ചയാല്‍ വിമാനമാണെങ്കിലും ഇത് ഒരു വന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ സൗകര്യമാണ് ഇതിന്റെ അകത്തളത്തിലുള്ളത്. 600 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 300 എന്ന എയര്‍ബസ് മോഡല്‍ വിമാനമാണ് അത്യാധുനിക സജീകരണങ്ങളൊരുക്കി ആഡംബര വിമാനമാക്കി മാറ്റിയിരിക്കുന്നത്.

യാത്ര വിമാനത്തിലാണെങ്കിലും തന്റെ പ്രിയപ്പെട്ട റോള്‍സ് റോയ്‌സ് കാറും രാജകുമാരന്‍ വിമാനത്തിനകത്ത് എത്തിച്ചിട്ടുണ്ട്. വിമാനത്തിനകത്ത് പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഗാരേജിലാണ് കാറ് സൂക്ഷിക്കുക. വിമാനം ലാന്‍ഡ് ചെയ്യുന്നിടത്തു നിന്ന് ഈ കാറിലാണ് രാജകുമാരന്‍ സഞ്ചരിക്കുക.

ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളെ വെല്ലുന്ന സജീകരണങ്ങളാണ് വിമാനത്തില്‍ ഒരുക്കിയിരിക്കുന്നത്. വിശാലമായ മുറികളും സൗകര്യങ്ങളും ഉണ്ട്.  പ്രാര്‍ഥനയ്ക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മുറി എപ്പോഴും മെക്കയുടെ ദിക്കിലേക്ക് സ്വയം മുഖം തിരിച്ചു നില്‍ക്കും.

ആഡംബരം ഒട്ടു കുറയാത്ത കിടപ്പുമുറി, വിശാലമായ ഡൈനിംഗ് ഹാള്‍ അങ്ങനെ പലതും ഇതിനെ വ്യത്യസ്തമാക്കുകയാണ്…

05

029

033

042

0110