Sarath Kannan

ഏകദേശം 2 മാസത്തിന് ശേഷമാണ് ഒരു സിനിമ FDFS കാണാൻ പോയത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം show നടക്കുമോ എന്നുള്ള ഭയത്താൽ തിയേറ്ററിൽ എത്തിപ്പെട്ട ഞാൻ ഒഴിഞ്ഞ കസേരകളുടെ നിരയാണ് കാണാൻ സാധിച്ചത്. Boxoffice ചെന്ന് ടിക്കറ്റ് വാങ്ങിച്ചതിനു ശേഷം അവിടുത്തെ ചേട്ടനുമായി Avatar ന്റെ ആവലാതിയെ കുറിച്ച് പരസ്പരം സംസാരിച്ച് കുറച്ച് നേരം അവിടെ ചിലവഴിക്കയുണ്ടായി. അങ്ങനെ വിരലിലെണ്ണാവുന്ന കുറച്ചു പേരുമായി സിനിമ ആരംഭിച്ചു..

ഓപ്പറേഷൻ ജാവ എന്ന ചിത്രമൊരുക്കിയ പുതുമുഖ സംവിധായകനായ തരുൺമൂർത്തിയുടെ പേരിലുളള വിശ്വാസമായിരുന്നു സൗദിക്ക് ടിക്കറ്റ് എടുക്കാനുളള ഏക കാരണം. ചിത്രത്തിലേക്ക് കടക്കുമ്പോൾ നിയമ സംവിധാനത്തിലെ നീട്ടി വെയ്ക്കലുകൾ ചർച്ച ചെയ്യുന്ന ചിത്രം 10 വർഷത്തിലധികം നിയമ പോരാടത്തിലൂടെ നീങ്ങുന്ന വെള്ളക്ക കേസിനെ ആസ്പദമാക്കിയാണ് അണിയിച്ചൊരുക്കിയത്.

ഇമോഷണലുകൾക്ക് പ്രാധ്യാനം നൽകി വളരെയധികം പതിയെ കഥ പറയുന്ന ശൈലിയാണ് ഈ ചിത്രം പിൻതുടരുന്നത്. പലപ്പോഴും ചടുലമായ താളത്തിലൂടെ സിനിമ സഞ്ചരിക്കണമെന്ന് ആദ്യ ഭാഗത്തിൽ തോന്നിയെങ്കിലും ചിത്രത്തിന്റെ പിന്നീടുളള സഞ്ചാരത്തിന് എന്തുകൊണ്ടും അനുയോജ്യമായ അവതരണ ശൈലിയാണ് ഇതെന്ന് പറയാം. പതിയെ നീങ്ങുന്ന ചിത്രത്തെ പതിൻമടങ്ങ് മികച്ചതാക്കുന്നത് അഭിനയ പ്രകടനങ്ങളാണ് ദേവി വർമ്മയും സുജിത്ത് ശങ്കറും ആ കൂട്ടത്തിൽ എടുത്തു പറയേണ്ട പേരുകളാണ്. ആയിഷാ റാവുത്തറും സത്താറും എന്നീ കഥാപാത്രങ്ങൾക്കു മേൽ ഇത്രയേറെ ഇമോഷണലി കണക്റ്റ് ചെയ്യാൻ സാധിക്കുന്നത് അവരുടെ പ്രകടനത്തിന്റെ മികവ് വിളിച്ചോതുന്നതാണ്.

കഥയും കഥാപശ്ചാത്തലവും പ്രേക്ഷകരുടെ മനസ്സിലേക്ക്‌ ആഴ്ന്നിറങ്ങാൻ സഹായിക്കുന്നത് പശ്ചാത്തല സംഗീതത്തിന്റെ കടന്നുവരവാണ് നിശബ്ദതയെ പോലും ഒപ്പിയെടുത്ത് അത്രയേറെ അടുപ്പിക്കുന്നുണ്ട് Background music .അതോടൊപ്പം കൂട്ടിചേർക്കേണ്ട ഒന്നാണ് ചിത്രത്തിലുടനീളം പിൻതുടരുന്ന സംഭാഷണങ്ങൾ പ്രത്യേകിച്ച് ഉമ്മിച്ചിയുടേത് ഒരോ വാക്കും നൽകുന്നത് വലിയൊരു ഇംപാക്ടാറ്റായിരുന്നു.

എളുപ്പം മനസ്സിലാവുന്ന കഥയെ യാതൊരുവിധ ട്രിസ്റ്റുകളോ ചടുലമായ താളമോ ഏതുമില്ലാതെ ഒരുപാട് ജീവിതങ്ങളിലൂടെ പതിയെ സഞ്ചരിക്കുകയാണ് സൗദി വെള്ളക്ക എന്ന ചിത്രം. അതോടൊപ്പം ഇത്രയേ ഉളളൂ മനുഷ്യൻ എന്നതിനു പകരം ഇത്രത്തോളം ഉണ്ടലോ മനുഷ്യൻ എന്നുകൂടിയുളള ഓർമ്മപ്പെടുത്തലുകൾ കൂടി ബാക്കി വെയ്ക്കുന്നുണ്ട്.ഹൃദയത്തിന്റെ ഭാഷയിലൂടെ സൗദി വെളളക്ക…

Leave a Reply
You May Also Like

വിപിൻ‌ദാസ് – ഫഹദ് ഫാസിൽ ചിത്രത്തിൽ എസ്.ജെ.സൂര്യയും, എസ്.ജെ.സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം

എസ്.ജെ.സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

മോഹൻലാൽ-മമ്മൂട്ടി ആരാധകരുടെ വഴക്കുകൾ തങ്ങളുടെ സിനിമയെ ബോക്‌സ് ഓഫീസിൽ പരാജയപ്പെടുത്തുന്നുവെന്ന് മലൈക്കോട്ടൈ വാലിബൻ്റെ നിർമ്മാതാക്കൾ

മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബൻ’ ജനുവരി 25 ന് തിയറ്ററുകളിൽ…

അഭിനേതാവ് എന്ന കരിയറിനോടൊപ്പം നിർമ്മാണത്തിലേക്കു കൂടി ചുവട് വെച്ച സുരാജ് വെഞ്ഞാറമൂട് നായകനായുള്ള ചിത്രം

സുരാജ് വെഞ്ഞാറമ്മൂടിന്റെ പിറന്നാൾ ദിനത്തിൽ എക്ട്രാ ഡീസന്റിന്റെ സ്പെഷ്യൽ പോസ്റ്റർ .

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

പുത്തൻ തലമുറയിലെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. കായംകുളം കൊച്ചുണ്ണിക്കു ശേഷം റോഷൻ…