ഓപ്പറേഷന് ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങിയ സൗദി വെള്ളക്കയുടെ ഒഫീഷ്യൽ ട്രെയ്ലർ റിലീസ് ചെയ്തു. ചിത്രം ഡിസംബര്‍ രണ്ടിന് തീയ്യേറ്ററുകളിലെത്തും. ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (IFFI ) പ്രദർശിപ്പിച്ചിരുന്നു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ബിനു പപ്പു, ലുക്മാൻ അവറാൻ , സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്, റിയ സെയ്റ, ധന്യ, അനന്യ എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൽ 50-ലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. ഉർവ്വശി തിയേറ്ററിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കൗതുകം നിറഞ്ഞ ഒരു കേസും അതിന് പിന്നിലുള്ള നിരവധി പേരുടെ യാത്രയുമാണ് ഒരു സോഷ്യല്‍ ഡ്രാമ ജോണറിൽപ്പെടുന്ന ചിത്രത്തിന്റെ പ്രമേയം. തരുണ്‍ മൂര്‍ത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും
ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന