അതെ.. ഇനി വേണ്ടത് സമരങ്ങളാണ്..  ഇനി വേണ്ടത് നേരിട്ടുള്ള പ്രതിഷേധങ്ങളാണ്..

532

 

സേവ് ആലപ്പാട് സ്റ്റോപ്പ്‌ മൈനിങ് എന്ന ഹാഷ് ടാഗും അതിലൂടെ നാം മുന്നോട്ട് വച്ച പ്രതിഷേധവും ഏകദേശം.. എല്ലായിടത്തും എത്തിക്കഴിഞ്ഞു.. ജനശ്രദ്ധ നേടി കഴിഞ്ഞു..

എന്നിട്ടും.. അന്ധത അഭിനയിക്കുന്ന മൂഢരാവുന്ന അധികാരികൾക്ക് മുന്നിൽ ഇനി നമുക്ക് വേണ്ടത് സോഷ്യൽ മീഡിയ പ്രതിഷേധങ്ങളല്ല..

ഇത്രയേറെ ട്രോളുകളും ഒച്ചപ്പാടുകളും ഹാഷ് ടാഗുകളുമുണ്ടായിട്ടും കണ്ണ് തുറക്കാത്ത സാമൂഹിക വാർത്ത മാധ്യമങ്ങൾക്ക് മുന്നിൽ ഇനി വേണ്ടത് സൈബർ പ്രതിഷേധങ്ങളല്ല…

ഇനി വേണ്ടത് സമരങ്ങളാണ്..
വില്ലേജ് ഓഫീസിന് മുന്നിലും, കരിമണൽ ഖനനം ചെയ്യുന്ന കമ്പനികൾക്ക് മുന്നിലും സമരം ചെയ്യുന്ന ആലപ്പാട്കാർക്കോപ്പം നമ്മളൊന്നിച്ച് നിന്നുള്ള ശക്തമായ പ്രതിഷേധങ്ങളാണ്..
ആലപ്പാടുകാരെന്ന കുറച്ചു പേരുടെ മാത്രം കാൽപ്പാടുകൾ പതിഞ്ഞ ആ സമരമുഖങ്ങളിൽ കേരളത്തിന്റെ നാനാഭാഗത്തു നിന്നുള്ളവരുടെ കാല്പാടുകൾ പതിഞ്ഞതൊരു വലിയ സമര പോർക്കളമാവട്ടെ…
അവിടങ്ങളിൽ മാത്രം കേട്ടിരുന്ന അവരുടെ മുദ്രവാക്യങ്ങൾക്കൊപ്പം കേരള ജനതയുടെ മൊത്തം ശബ്ദവും ചേർന്ന് അത് ആകാശങ്ങൾ കേൾക്കുമാറുച്ചത്തിലുള്ള ഗർജ്ജനങ്ങളാവട്ടെ…
അത് കേട്ട് അധികാരത്തിരിക്കുന്നവരുടെ സിംഹാസനങ്ങൾ പോലും കിടുകിടാ വിറക്കട്ടെ…കേരളം ഞെട്ടിതരിക്കട്ടെ.. മേലേക്കുയരുന്ന മുദ്രവാക്യങ്ങളാലുള്ള മുഷ്ടികൾ കണ്ട് ആകാശം പോലും..അത്ഭുതം കൊള്ളട്ടെ. . സമരങ്ങൾ കത്തി പടരട്ടെ..

എന്നാലേ മീഡിയകൾ അവിടേക്ക് വരുകയുള്ളൂ എന്നാലേ അവരുടെ വാർത്തകളിൽ ആലപ്പാടിന് സ്ഥാനം ലഭിക്കുകയുള്ളൂ…
എന്നാലേ അധികാരികളുടെ കണ്ണ് തുറക്കുകയുള്ളൂ..
എന്നാലേ ഇതിനൊരു പരിഹാരമുണ്ടാവുള്ളൂ..

ഇത് ആലപ്പാടുകാരുടെ മാത്രം പ്രശ്നമല്ല .. ഇത് കേരളത്തിന്റെ മൊത്തം പ്രശ്നമാണ്.. കാരണം ഇതൊരു നിലനില്പിനുള്ള പോരാട്ടമാണ്… ജനിച്ചു വീണ മണ്ണിൽ തന്നെ അന്തിയുറങ്ങാനുള്ള അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരമാണ്…ഇതിൽ നമ്മളും അണിചേർന്നില്ലയെങ്കിൽ നാളെ നമുക്കും ഈ ഗതി വരും..കുത്തക മുതലാളിമാർ, വൻകിട കമ്പനികൾ നാളെ നമ്മളെയും പിടിച്ചടക്കും.. ആലപ്പാട് കരിമണൽ ഖനനം വഴിയാണെങ്കിൽ നമുക്കിടയിൽ
മറ്റു പല രീതികളിൽ..
അത് കൊണ്ട് പ്രതിഷേധം ആളിക്കത്തിക്കണം
പ്രതിരോധം കൊണ്ടൊരു മതില് തീർക്കണം..
അവരുടെ സമരങ്ങൾ വിജയത്തിലെത്തിക്കണം

ഈ പ്രതിഷേധങ്ങൾ പരാജയപ്പെട്ടാൽ അത് മറ്റു പല കുത്തകകൾക്കും നമുക്കിടയിൽ വളരാനുള്ളൊരു വളമൊരുക്കലാവും..
അവർക്ക് നമ്മിലേക്ക്‌ ചൂഴ്ന്നിറങ്ങാനുള്ളൊരു അവസരമൊരുക്കലാവും..

അത് കൊണ്ടാണ് പറയുന്നത് ഇനി വേണ്ടത് സമരങ്ങളാണെന്ന്..
ശ്രീജിത്തിന് വേണ്ടി കേവലം സോഷ്യൽ മീഡിയയുടെ പിൻബലത്തിൽ പതിനായിരങ്ങളെ അണിനിരത്തി സമരം ചെയ്ത നമുക്കെന്തേ അതിന് സാധിച്ചു കൂടാ…
എന്തിനാണെന്ന് പോലുമറിയാതെ കേരളം മൊത്തം വനിതകളാലുള്ളൊരു മതില് തീർത്ത നമുക്കെന്തേ ഈ നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിന് മുന്നിട്ടിറങ്ങിക്കൂടാ..

ഹർത്താലുകളുടെ പേരിൽ തെരുവുകളിൽ താണ്ഡവമാടിയ യുവത്വമേ.. നമുക്കെന്തേ.. ജനിച്ചു വീണ മണ്ണിനു വേണ്ടിയുള്ള സമരത്തെ വിജയിപ്പിച്ചു കൂടാ..

നമ്മളൊക്കെ സമരങ്ങൾ കൊണ്ട് സ്വാതന്ത്രം നേടിയ പൂർവികരുടെ പിന്മുറക്കാരല്ലേ..
നമ്മളൊക്കെ പ്രതിഷേധങ്ങൾ കൊണ്ട്… പ്രതികരണം കൊണ്ട് ചരിത്രം തീർത്ത ധീര യോദ്ധാക്കളുടെ പിൻ വഴിക്കാരല്ലേ…

അതെ.. ഇനി വേണ്ടത് സമരങ്ങളാണ്..
ഇനി വേണ്ടത് നേരിട്ടുള്ള പ്രതിഷേധങ്ങളാണ്

യുവത്വമേ.. മുന്നിട്ടിറങ്ങുക..
മുഷ്ടികളെ ചുരുട്ടി മുദ്രവാക്യങ്ങൾ മുഴക്കുക..രാഷ്ട്രീയ പാർട്ടികളുടെ കൊടിനിറം നോക്കാതെ മത ജാതി വിവേചനം നോക്കാതെ
സമരങ്ങൾകൊണ്ടൊരു ഘോഷയാത്ര തീർക്കുക..

വേണ്ടത് അക്രമങ്ങളല്ല..ആർത്തിരമ്പുന്ന ജനങ്ങലാലുള്ളൊരു സമരങ്ങളാണ്.. അഭിനിവേശ പോരാട്ടങ്ങളാണ്..

മുഴങ്ങട്ടെ പാരിൽ പോരാട്ടങ്ങളുടെ മുദ്രാവാക്യങ്ങൾ
ഇംകുലാബ് സിന്താബാദ്.. മലയാള മണ്ണ് സിന്താബാദ്

Facebook post By Arif Ev Anakkara

Advertisements