ശാന്തിവനം സംരക്ഷണം പ്രതിഷേധം ശക്തമാകുന്നു

0
787
Sunil Elayidom എഴുതുന്നു

വടക്കൻ പറവൂർ വഴിക്കുളങ്ങരയ്ക്കടുത്ത് രണ്ട് ഏക്കറോളം വിസ്തൃതിയുള്ള ‘ശാന്തി വനം ‘ എന്ന വനഭൂമി വലിയ വെല്ലുവിളി നേരിടുകയാണ്.ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിന്റെ നാനാഭാഗത്തുള്ള പരിസ്ഥിതി പ്രവർത്തകർ ഇപ്പോൾ സമരമുഖത്താണ്.

Sunil P. Ilayidom
Sunil P. Ilayidom

കേരളത്തിലെ ആദ്യകാല പരിസ്ഥിതി പ്രവർത്തകരിൽ ഒരാളായ രവീന്ദ്രനാഥമേനോൻ തന്റെ സ്വകാര്യ ഭൂമിയിൽ അനവധി പതിറ്റാണ്ടുകൾ കൊണ്ട് വളർത്തിയെടുത്തതാണ് ശാന്തിവനം. നൂറ്റാണ്ടിലധികം പ്രായം ചെന്ന വൃക്ഷങ്ങളുടെയും , നിത്യഹരിതവനമേഖലകളിൽ കാണുന്ന അപൂർവ സസ്യങ്ങളുടെയും, നാനാതരം ചിത്രശലഭങ്ങളുടെയും ഒട്ടനവധി പക്ഷികളുടെയും ആവാസകേന്ദ്രമാണ് ഇപ്പോൾ ആ വനഭൂമി.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിത്തുകേന്ദ്രങ്ങളിലൊന്നായി അത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

ഇത്രമേൽ പ്രാധാന്യമുള്ള ഹരിതമേഖലയുടെ നടുവിലൂടെ , അതിനാകെ കോട്ടം വരുത്തുകയും തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്ന നിലയിൽ 110 കെ.വി. ലൈൻ വലിക്കാനും ടവർ സ്ഥാപിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. KSEB യുടെ ഈ നടപടി ശാന്തിവനത്തിന്റെ നിലനിൽപ്പിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
വനഭൂമിക്ക് കോട്ടം തട്ടാത്ത വിധത്തിൽ ആൾട്ടർനേറ്റീവ് റൂട്ടിലൂടെ 110 കെ.വി. ലൈൻ വലിക്കുന്നതിന് സ്ഥലം നൽകാൻ ശാന്തിവനത്തിന്റെ ഉടമാവകാശികൾ തയ്യാറായിരുന്നുവെങ്കിലും അത് പരിഗണിക്കാതെ ശാന്തിവനത്തിന് നടുവിലൂടെ ലൈൻ വലിക്കാനാണ് കെ.എസ്. ഇ.ബി. തീരുമാനിച്ചത്. ഇത് ആ വനഭൂമിയെ വലിയ തോതിൽ ഇല്ലാതാക്കാനും തകർക്കാനും വഴിവയ്ക്കുന്ന നടപടിയാണ്.

ഒരു പ്രദേശത്തിനാകെ ജീവവായുവും ജലവും നൽകിപ്പോരുന്ന ഒന്നാണ് ശാന്തിവനം. രണ്ടേക്കറോളം വരുന്ന ഈ വനഭൂമിയുടെ പാരിസ്ഥിതികമായ പ്രാധാന്യമോ,എത്രയോ വലിയ വില ലഭിക്കുന്ന നഗരമധ്യത്തിലെ തങ്ങളുടെ സ്വകാര്യഭൂമി പൊതുസമൂഹത്തിനാകെ ഉപയോഗപ്രദമാകുന്ന നിലയിൽ ഇക്കാലമത്രയും വനഭൂമിയായി നിലനിർത്തുകയും പരിപാലിക്കുകയും ചെയ്ത അതിന്റെ ഉടമാവകാശികളുടെ പാരിസ്ഥിതികമായ സമർപ്പണമോ ഒന്നും പരിഗണിക്കാതെ ശാന്തിവനത്തെ ഇല്ലാതാക്കുന്ന നടപടികൾ സ്വീകരിക്കുന്നത് അംഗീകരിക്കാവുന്നതല്ല.

ശാന്തിവനത്തിന്റെ നടുവിലൂടെ ലൈൻ വലിക്കുന്നത് നിർത്തിവച്ച്, ആ വനഭൂമിയുടെ നിലനിൽപ്പിനെയും ഭാവിയെയും തകർക്കാത്ത ബദൽറൂട്ട് ഉടമസ്ഥരുമായി ചർച്ച ചെയ്ത് കെ.എസ്.ഇ.ബി. കണ്ടെത്തണം.

അവശേഷിക്കുന്ന പച്ചത്തുരുത്തുകൾ പരിപാലിക്കാൻ കെ.എസ്. ഇ. ബി. അടക്കമുള്ളവർക്ക് ഒരു പോലെ ബാധ്യതയുണ്ട്.

========

ശ്യാംശീതളിന്റെ ഈ പോസ്റ്റ് വായിക്കൂ…കെ.എസ്.ഇ.ബി ചെയർമാന്റെ മകന്റെ ഭൂമിയെ സംരക്ഷിക്കാൻ എങ്ങനെയാണ് ശാന്തിവനത്തെ ദോഹിക്കുന്നതെന്നു മനസിലാക്കാം

Syam Seethal

Syam Seethal
Syam Seethal

എറണാംകുളം ജില്ലയിലെ നോർത്ത് പറവൂർ വഴിക്കുളങ്ങരയിലാണ് മൂന്നു കാവുകളും മൂന്നു കുളങ്ങളും അടങ്ങുന്ന ശാന്തിവനം സ്ഥിതിചെയ്യുന്നത്.. KSEB 110KV ക്കുള്ള ടവർ ശാന്തിവനത്തിനു നടുവിലാണ് സ്ഥാപിക്കാൻ പോകുന്നത്. ശാന്തിവനത്തെ നശിപ്പിക്കാതെ നടപ്പിലാക്കാൻ മറ്റു വഴികൾ ഉണ്ടെന്നിരിക്കെ
ശാന്തിവനത്തിന്റെ ഉടമ മീന ചേച്ചിയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും അഭ്യർത്ഥനകളെ തള്ളി കളഞ്ഞുകൊണ്ട് KSEB ഇതിനായുള്ള പണികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു . മരങ്ങൾ അനവധി മുറിച്ചുമാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇനിയും എത്രയെത്ര മരങ്ങൾ മണ്ണടിയാനിരിക്കുന്നു. ജൈവ വൈവിധ്യം നിറഞ്ഞ, ആ നാടിന്റെ ജലസംഭരണിയായും ശ്വാസകോശമായും വർത്തിക്കുന്ന ശാന്തിവനവും അതുപോലുള്ള അവശേഷിക്കുന്ന പച്ചത്തുരുത്തുകളും സംരക്ഷിക്കേണ്ടത് നമ്മുടേത് മാത്രമല്ല, ഇനി വരുന്ന തലമുറയുടെ കൂടി ആവശ്യമാണ്.. അതിനാൽ ശാന്തിവനത്തിനു വേണ്ടിയുള്ള ഓരോ വിരലനക്കങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.
ഞങ്ങൾ വികസന വിരോധികൾ അല്ല

എന്താണ് ശാന്തിവനം നേരിടുന്ന പ്രശ്നം??

താഴെ കാണുന്ന ചിത്രം നിങ്ങൾക്കു ചില കാര്യവും കഥയും പറഞ്ഞു തരും

Kseb യുടെ 110kv പവർ ലൈൻ ശെരിക്കും പോകേണ്ടത് നേരെയാണ് പക്ഷെ ശാന്തിവനത്തിനടുത് എത്തിയപ്പോൾ മാത്രം ഒരു വഴിത്തിരിവ്……

ശെരിയായ മാർഗവും, ചിലവ് കുറഞ്ഞ മാർഗവും നേരെ തന്നെയാണ് എന്നിരിക്കെ എന്തിനാണ് kseb ചിലവ് കൂടിയ വളഞ്ഞ മാർഗം തിരഞ്ഞെടുത്തത്??

എന്തുകൊണ്ട് അതീവ ജൈവ സമ്പത്തുള്ള ഈ പ്രദേശം സംരക്ഷിക്കാൻ അധികൃതർ തയ്യാറാവുന്നില്ല???
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോയി #SaveSanthivanam എന്ന് ടൈപ്പ് ചെയ്ത് kseb യുടെ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുക.

https://m.facebook.com/story.php?story_fbid=2034807666630456&id=232962946814946

Image may contain: text