Health
പെട്ടന്ന് നിങ്ങളുടെ തടി കുറഞ്ഞാല്‍ പണി കിട്ടും !
പെട്ടെന്നു തടി കുറയുന്നതിന്റെ ദോഷവശങ്ങള്‍ എന്തൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?
169 total views, 1 views today

പെട്ടെന്നു തടി കുറയുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതു കൊണ്ട് പല പ്രശ്നങ്ങളുമുണ്ടാകാന്‍ സാധ്യതയുണ്ട്.
പെട്ടെന്നു തടി കുറയുന്നതിന്റെ ദോഷവശങ്ങള്‍ എന്തൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?
1. ഗോള്‍ബ്ലാഡറില്‍ സ്റ്റോണ്‍ രൂപപ്പെടാന്‍ പെട്ടെന്നു തടി കുറയുന്നത് കാരണമാകും. കാരണം മിക്കവാറും പേര് ഭക്ഷണം ഉപേക്ഷിച്ചായിരിയ്ക്കും തടി പെട്ടെന്നു കുറയ്ക്കുക
2. പെട്ടെന്നു തടി കുറയുന്നത് രക്തത്തിലെ യൂറിക് ആസിഡ് തോത് വര്‍ദ്ധിപ്പിയ്ക്കും. ഇത് ഗൗട്ട് പോലുള്ള പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.
3. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറയ്ക്കാറുണ്ട്. എന്നാല്‍ ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അത്യാവശ്യമാണ്. ഇതിന#റെ കുറവ് ക്ഷീണത്തിന് ഇട വരുത്തും.
4. പെട്ടെന്നു തടി കുറയ്ക്കാന്‍ ഭക്ഷണത്തില്‍ കുറവു വരുത്തുന്നത് ധാതുക്കളുടെ അളവില്‍ കുറവു വരുത്തുന്നു. ഇത പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.
5. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്നു കുറയ്ക്കും. പ്രത്യേകിച്ചു പ്രമേഹരോഗികള്‍ക്ക് ഇത് വലിയ പ്രശ്നങ്ങളുണ്ടാക്കും.
6. പെട്ടെന്നു ബിപി കുറയാന്‍ തടി പെട്ടെന്നു കുറയ്ക്കുന്നത് ഇട വരുത്തും.
7. അനോറെക്സിയ, അതായത് വല്ലാതെ ശോഷിയ്ക്കുന്നതു പോലുള്ള അവസ്ഥയിലേയ്ക്കു ചിലര്‍ മാറും.
8. തടി പെട്ടെന്നു കുറയ്ക്കാനുള്ള ശ്രമം സ്ട്രെസിനുള്ള ഒരു കാരണവുമാകാറുണ്ട്. ശരീരത്തിനു മുഴുവന്‍ മര്ദമേറുകയാണ് ഇതുവഴി.
9. കുറുക്കുവഴികളുപയോഗിച്ചു പെട്ടെന്നു തടി കുറച്ചാല്‍ ഇത് ഏറെക്കാലം നില നില്‍ക്കണമെന്നില്ല. ഇവ ഉപേക്ഷിച്ചാല്‍ പോയ തടി തിരികെ വരും.
170 total views, 2 views today