Entertainment
ഗോകുൽ സുരേഷ് തന്റെ അഭിനയജീവിതത്തിൽ ഇതുവരെ ചെയ്ത വേഷങ്ങളിൽ ഏറ്റവും ഗംഭീര പെർഫോമൻസ്

Afsal Ks
ഒരു കേന്ദ്ര സർക്കാർ പ്രോഗ്രാമിനെ വിഷയം ആക്കി ആണ് സിനിമ മുന്നോട്ടു പോകുന്നത് വിദ്യാഭ്യാസ രംഗത്തെ അഴിമതികൾ ചൂണ്ടിക്കാണിച്ച് വളരെ പ്രധാനപെട്ട ഒരു കഥ ആണ് ഡയറക്ടർ അരുൺ ചന്ദു ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചത് അത് ഒരു പരിധി വരെ ഗംഭീരം ആവുകയും ചെയ്തു അതോടൊപ്പം തന്നെ നല്ല കെട്ടുറുപ്പുള്ള തിരക്കഥയും ഡയറക്ടർ അരുൺ ചന്ദുവും സഹയെഴുത്തുകാരനായ സച്ചിൻ R ചന്ദുവും കയ്യടി അർഹിക്കുന്നു അത്രയും ഗംഭീരം ആയ ഒരു വിഷയം ഒരു മടുപ്പും കൂടാതെ പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചതിന്. അതുപോലെ തന്നെ പ്രശാന്ത് പിള്ളയുടെയും ശങ്കർ ശർമ്മയുടെയും മ്യൂസിക് ഒരു രക്ഷയും ഇല്ലായിരുന്നു അത്ര ഗംഭീരം ആയി ആണ് അവർ രണ്ടു പേരും ചെയ്തിരിക്കുന്നത് അതുപോലെ തന്നെ ശരത്തിന്റെ ഛായാഗ്രഹണവും മികവ് പുലർത്തി. ഗോകുൽ സുരേഷ് തന്റെ അഭിനയജീവിതത്തിൽ ഇതുവരെ ചെയ്ത വേഷങ്ങളിൽ ഏറ്റവും ഗംഭീര പെർഫോമൻസ് ഈ സിനിമയിൽ കാണാം. ഇനിയും മികച്ച കഥാപാത്രങ്ങൾ ഗോകുലിന്റെ കൈയിൽ ഭദ്രമാകുമെന്ന് ഉറപ്പാണ്. മൊത്തത്തിൽ തിയേറ്റർ പോയി തന്നെ കാണണ്ട ഒരു നല്ല സിനിമ ആണ് സായാഹ്ന വാർത്തകൾ.
**
1,244 total views, 48 views today