ജനാധിപത്യ ഇന്ത്യയിൽ വംശവെറിയുടെ പൗരത്വ ബിൽ ഇന്ന് പാർലമെന്റിൽ

301

Sayeed Hamadany

ജനാധിപത്യ ഇന്ത്യയിൽ വംശ വെറിയുടെ പൗരത്വ ബില്ല്ല്ലിന് പാർലമെന്റിൽ ഇന്ന് അനുകൂല തീരുമാനമാനത്തിനായി അവതരിപ്പിക്കുകയാണ്. ആ ബില്ല് പാസാകുന്നതിലൂടെ ഇനി നമ്മളും ,ഞങ്ങളും ഇല്ല , പകരം ഹിന്ദുവും ,മുസ്ലിമും ,ക്രിസതിയാനിയും,പാഴ്സിയും,ജൈനനും ,സിഖും, ബുദ്ധിസ്റ്റും ആയി നാം വിഭജിക്കപ്പെടും , ആർ എസ് എസ്സും അത്രയേ ഉദ്ദേശിക്കുന്നുള്ളൂ , നമുക്ക് നമ്മളായി തുടരണമെങ്കിൽ ഭാരതം അഖണ്ഡമായി നിലനിൽക്കണമെന്നുണ്ടെങ്കിൽ , ഈ പൗരത്വ ബില്ലിനെതിരെ
മതേതര ജനാധിപത്യവിശ്വാസികൽ ശക്തമായി എതിർക്കുകയും, പ്രതിഷേധിക്കുകയും വേണം.

കേന്ദ്ര സർക്കാരിന്റെ ഇത് പോലെയുള്ള വംശീയ ആക്രണങ്ങൽ ആർ എസ് എസ് ഉദ്ദേശിക്കുന്ന കാര്യങ്ങളിലേക്ക് വളരെ അടുത്ത് എന്ന് തോന്നാമെങ്കിലും ഇന്ത്യ പോലുള്ള നാനാത്വത്തിൽ ഏകത്വം ഘോഷിക്കുന്ന ഒരു രാജ്യത്ത് അത് എത്രത്തോളം പ്രാവർത്തികമാകും എന്ന് വരും നാളുകളിൽ കൂടുതൽ വ്യക്തമാകും. നൂറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിക്കുന്ന ഒരു മതത്തിൽ പിറന്നവരെ മാത്രം തിരഞ് പിടിച്ച്‌ നാട് കടത്തുകയോ , കെട്ടി ഉണ്ടാക്കപ്പെട്ട ഗ്വായ്ണ്ടനാമോകളിൽ കുരുക്കിയിടപ്പെടുകയോ ചെയ്യുക എന്നത് എന്തിന്റെ സൂചനയാണ്.അതിനായി നിയമ നിർമാണം നടത്തുവാനല്ലവരുടെ തൊലിക്കട്ടി എത്രത്തോളമാണ്….!!!!

വ്യക്തമായ വംശീയ നിറം ചാർത്തി ഇത് പോലുള്ള ഒരു ബില്ല്ല്ല് അവതരിപ്പിച്ചു അംഗീകാരം നേടിയതിലൂടെ ജനാധിപത്യ ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തിൽ പരിഷ്കൃത സമൂഹതതിന്റെ കൂടി പ്രതിനിധികളായി എത്തിയവരെ മാത്രമല്ല ഇന്ത്യയെന്ന മഹത്തായ ഒരു ആശയത്തെ ബഹുമാനാധരങ്ങളോടെ നോക്കിക്കാണുന്ന ലോകത്തിലെ സർവ്വ ജനാധിപത്യ വിശ്വാസികളുടെയും ശിരസ്സ് താഴ്‍ന്നുപോകും. ഇൗ അടുത്ത് ഇന്ത്യയുടെ ഉന്നത തലങ്ങളിൽ കൊണ്ടാടപ്പെട്ട പല നിയമ തീരുമാനങ്ങളും ജനാധിപത്യപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.ലോകത്ത് ഇന്ത്യ എന്ന ഒറ്റ രാജ്യം മാത്രമേ ഉള്ളു എന്ന അധികാര ഉൻമത്ത മാടമ്പിമാരൂടെ ധാർഷ്ട്യവും ,ഹുങ്കും വർഗ്ഗിയതയാൽ പുഴുത്ത് നാറുന്നു മനസ്സും ഇനി ഇന്ത്യ ലോക രാഷ്ട്രങ്ങളിൽ ഒറ്റപ്പെടുന്ന ഒരവസ്ഥയിലേക്ക്‌ പരിണമിക്കുകകയാകും ഫലം.

അമേരിക്കയെന്ന ഒറ്റ അച്ചുതണ്ടിലേക്ക് ലോക രാജ്യങ്ങൽ ആവാഹിക്കപ്പെടുകയും , വംശീയതയുടെ കൂട്ടിക്കൊടുപ്പ്‌കാരായി ഇസ്രാഈൽ തുടർ ചലനങ്ങൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോഴാണ് , അവരുടെ അടിവസ്ത്രം അലക്കുകാരായി പല രാജ്യങ്ങളും വംശീയ കൊളോണിയൽ ഭരണാധികാരികളുടെ രഹസ്യമായ ഒത്താശയോടെ പരിവർത്തിക്കുന്നത്. അതിൽ വലിയൊരു വാണിജ്യ രഹസ്യവുമുണ്ട്. ഇതെല്ലാം തന്നെ സമയ സൂചിക യിലെ താൽക്കാലികമായ ചില പ്രവർത്തനങ്ങൽ എന്നതിനേക്കാൽ ശാശ്വതമായ തുടർച്ചകൽ ഉണ്ടാ കുവാൻ ഒരു സാധ്യതയുമില്ല എന്നത് ഒരു ചരിത്ര വസ്തുതയാണ്.

ജനാധിപത്യ മതേതര പൊതു സമൂഹം പ്രതിഷേധത്തിന്റെ ചിറക് ഒന്നനക്കിയാൽ പൊളിഞ്ഞു വീഴാവുന്ന കണ്ണുരുട്ടലും മസിൽ പിടുത്തവും മാത്രമേ ഇൗ ഏകാധി പതികൽക്കുള്ളൂ എന്നതാണ് യാഥാർത്ഥ്യം. മത വൈര്യം പ്രവഹിപ്പിച്ച് പടുത്തുയർത്തിയ ചീട്ട് കൊട്ടാരം.ജനാധിപത്യത്തെ മതങ്ങളുടെ കള്ളികളിലാക്കി സേവിപ്പിക്കുന്നതിനാലാണ് പല ജനാധിപത്യ ബോധദ്ദേഹങ്ങളുടെയും ‘വരി’ അവരറിയാതെ ഉടഞ്ഞ് പോകുന്നതും , അത് വിപ്ളവ വായാടികളായ ചിലരുടെതും അങ്ങനെത്തന്നെ.

എന്നാലും ഈ വർഗ്ഗീയ മത വംശീയ വേർതിരിവുകളിൽ നിന്നും കുതറി മാറി
ഏകാധിപതികളായ അധികാരികളുടെ തുറിച്ച് നോട്ടങ്ങളും ഭീഷണികളും മുഷ്ടി ചുരുട്ടിയും, അലറിവിളിച്ചും കലഹിച്ചും മുന്നേറുന്ന ഉള്ള് ശുദ്ധമായ ആത്മാർഥതയുള്ള മതേതര ജനാധിപത്യ വിശ്വാസികളായ ഒട്ടനവധി പൗരന്മാർ ഇന്ത്യ മഹാരാജ്യത്ത് അങ്ങോളമിങ്ങോളമുണ്ട് അവരെ ഒരുമിപ്പിക്കുക എന്നതാണ് ജനാധിപത്യത്തെ തിരിച്ച് പിടിക്കുവാനുള്ള ഒരേ ഒരു മാർഗ്ഗം അത് അഹിംസാത്മകമായി വളരെ എളുപ്പം നടപ്പാക്കാവുന്നതുമാണ്.പക്ഷേ അതിന് ആര് മുൻകൈയെടുക്കും എന്നതാണ് അഭിനവ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ചോദ്യം.