fbpx
Connect with us

Entertainment

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Published

on

രാജേഷ് ശിവ

PELLO MEDIA യുടെ ബാനറിൽ കിഷോർ പന്തീരാൻകാവ്, സിന്ധുമേനോൻ, റഫീഖ് റാസ്‌ എന്നിവർ നിർമ്മിച്ച്  ജയകുമാർ മേനോൻ
സംവിധാനം ചെയ്ത  ‘Scent (Smell Of Life) ‘ വളരെ വലിയൊരു ആശയം സെന്റ് മണത്തിൽ പൊതിഞ്ഞു അവതരിപ്പിച്ച ഷോർട്ട് മൂവിയാണ്. 23 മിനിറ്റിലേറെ ദൈർഘ്യമുള്ള ഈ സിനിമ തുടക്കം മുതൽ ഉണ്ടാക്കുന്ന ഒരു ത്രില്ലിങ് അനുഭവത്തിൽ നിന്നും മാറി അതിന്റെ ക്ളൈമാക്സിൽ നമ്മുടെ കണ്ണുകളെ ഈറൻ അണിയിക്കുന്നു. എടുത്തുപറയേണ്ട മറ്റൊരുകാര്യം സിനിമയിൽ കഴിവ് തെളിയിയിച്ച നിർമ്മൽ പാലാഴിയുടെ മനോഹരമായ അഭിനയമാണ്. ഇതിനോടകം ഒട്ടനവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ ഈ ഷോർട്ട് മൂവി ജീവിതത്തിന്റെ കയ്‌പേറിയ ചില യാഥാർഥ്യങ്ങൾ തുറന്നുകാട്ടുന്നതാണ്. സ്വയം ഉരുകിയും മറ്റുള്ളവർക്ക് വെളിച്ചമാകുന്ന ചില മനുഷ്യർ ഈ ലോകത്തുണ്ട്. ഇവിടെ ഒരച്ഛൻ തന്റെ കുടുംബത്തോടുള്ള അകമഴിഞ്ഞ സ്നേഹം കൊണ്ട് കൂടിയാണ് സെന്റ് പൂശുന്നത് എന്ന് പറയുമ്പോൾ നിങ്ങൾ വിസ്മയിച്ചേയ്ക്കാം അല്ലെ? അല്ലെങ്കിൽത്തന്നെ ജീവിതത്തിനും സെന്റിനും തമ്മിൽ എന്തുബന്ധമാണ് ? ജീവിതത്തെയും സെന്റിനെയും ബന്ധിപ്പിക്കാൻ സാധിക്കുന്ന ഒരേയൊരു ഘടകം കല മാത്രമാണ്. അതാണ് കലയുടെ മാജിക് .

സെന്റ് ബൂലോകം ടീവിയിൽ ആസ്വദിക്കാം
സുഗന്ധത്തെ നമ്മൾ ഇഷ്ടപ്പെടുകയും ദുർഗന്ധത്തെ അത്രമാത്രം വെറുക്കുകയും ചെയ്യുന്നു. ഒരുപക്ഷെ ഈ രണ്ടു ഗന്ധങ്ങൾക്കും ഇടയിലെ പാലമാണ് ജീവിതം എന്ന് തോന്നിയിട്ടുണ്ട് . ദുർഗന്ധം വഹിക്കുന്ന ചെളിയിൽ നിന്നാണ് ഭംഗിയുള്ള താമരപ്പൂക്കൾ ഉയർന്നു വിടരുന്നത്. അതാണ് ജീവിതത്തിന്റെ മറ്റൊരു വശം. ചീഞ്ഞഴുകുന്നതും മൂക്കുപൊത്തുന്ന ദുർഗന്ധങ്ങൾ വമിപ്പിക്കുന്നതുമായ പ്രതലങ്ങളിൽ നിന്നും ഒരു വസന്തം തന്നെ ഉണ്ടായേക്കാം. അങ്ങനെ സ്വയം ദുർഗന്ധമണിഞ്ഞു കൊണ്ട് കുടുംബത്തെ സുഗന്ധത്തിലേക്കു മാത്രം കൈപിടിച്ച് നടത്തുന്ന ഒരച്ഛൻ ആണ് ഈ കഥയിലെ നായകൻ. അപ്പോഴും അയാൾ ശ്രദ്ധിക്കുന്നത് താൻ ആരാണെന്നു തന്റെ മകൾ അറിയരുത് എന്നാണ്. എക്സിക്യൂട്ടിവ്‌ ലുക്കിൽ മാത്രം അച്ഛനെ കണ്ടിട്ടുള്ള മകൾക്കു അവളുടെ അച്ഛനൊരു അഭിമാനവുമാണ്.

നഗരപരിഷ്കാരത്തിന്റെ വിസർജ്ജ്യങ്ങൾ ഒഴുകുന്ന ഓടകൾ നഗരാസൂത്രണത്തിന്റെയും ശുചിത്വബോധത്തിന്റെയും പരാജയമാണ്. അത്തരം ഓടകളിലും സെപ്റ്റിക് ടാങ്കിലും ഇറങ്ങി ജോലിചെയുന്നവരുടെ ജീവിതത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? അവരും നമ്മെ പോലുള്ള മനുഷ്യർ ആണെന്നും ചിന്തിച്ചിട്ടുണ്ടോ ? നമ്മെ പോലെ അവർക്കും വലിയ വലിയ സ്വപ്നങ്ങളുണ്ട്. അത് അവരെ കുറിച്ച് കാണുന്നതല്ല, മറിച്ചു തന്റെ കുടുംബത്തെ കുറിച്ച്. ഇന്നും തോട്ടിപ്പണി നിലനിൽക്കുന്ന രാജ്യമാണിത് എന്നോർക്കുമ്പോൾ ഒട്ടും ആശ്വസിക്കാൻ വകയില്ല. സമൂഹത്തിന്റെ ഉപരിമണ്ഡലത്തിന്റെ പളപളപ്പുകൾ കൊണ്ടുമാത്രം വികസനത്തിന്റെ സൂചി തിരിക്കുന്നവർ അധോമണ്ഡലത്തിന്റെ ദുർഗന്ധങ്ങൾ അറിയാറില്ല. വിഐപികളുടെ കണ്ണിൽ പെടാതിരിക്കാൻ മതില് കെട്ടി മറച്ചു ചേരികളെ അദൃശ്യമാക്കുമ്പോൾ നാം സത്യത്തിൽ എന്താണ് നേടിയത് ?

ഈ ഷോർട്ട് മൂവിയിലെ സന്തോഷിനെ പോലുള്ള പിതാക്കന്മാർ ത്യാഗനിധികളാണ് എന്ന് വിലയിരുത്തുമ്പോൾ തന്നെ അവർക്ക് എന്തുകൊണ്ട് മ്റ്റൊരു ജോലി ലഭിക്കുന്നില്ല ? തന്റെ വിക്കിൽ അയാൾ സ്വയം പഴിചാരുമ്പോൾ മാലിന്യത്തിൽ മുങ്ങി കിടക്കുകയോ പോംവഴി ? ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി എന്തുജോലിയും ചെയ്യാൻ ആളുള്ളപ്പോൾ അവിടെ മാറിനിന്നാൽ എങ്ങനെയാണ് അയാൾക്ക് തന്റെ മകളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിക്കാൻ സാധിക്കുന്നത് ? അതെന്താ ചെളിയിൽ ജോലിചെയുന്നവന്റെ മകൾക്കു ഉന്നത വിദ്യാഭ്യാസം വേണ്ടേ ? അവർക്കെന്താ സ്വപ്‌നങ്ങൾ ഇല്ലേ ? ഇതൊക്കെ നമ്മുടെ സാമൂഹ്യാവസ്ഥയോടും രാഷ്ട്രീയക്കാരോടും ഒരുപോലെ ചോദിക്കേണ്ട കാര്യമാണ്. ഒരു തൊഴിലും മോശമല്ല എന്ന് ചിലർ ഉത്തരംകിട്ടാതെ പറഞ്ഞേക്കാം. എന്നാൽ അങ്ങനെയല്ല, ചില തൊഴിലുകൾ മോശം തന്നെയാണ്. അതിലൊന്നാണ് ഓടകളിലും സെപ്റ്റിക് ടാങ്കുകളിലും പണിയെടുക്കേണ്ടിവരുന്നത്. മലം തിന്നാൻ, ഇത് മനുഷ്യരാണ് പന്നികൾ അല്ല എന്ന് ഓർമ്മവേണം. ഈ കഥ ഒരു ത്യാഗത്തിൻെറയാണ് മറ്റൊന്നും പറയരുത് എന്ന് പറഞ്ഞാൽ പോലും എങ്ങനെ പറയാതിരിക്കാൻ പറ്റും ?

Advertisement

സന്തോഷ് ഒരു പ്രതീകമാണ്. ഒരു ട്രെയിനേജിലോ ഓടയിലോ ദുർഗന്ധവായു ശ്വസിച്ചു ഒരുപക്ഷെ അയാൾ ഒരു ദിവസം ഇല്ലാണ്ടായേക്കാം. അതറിഞ്ഞുകൊണ്ടുള്ള ഈ ജോലി എന്തിനാണ് ? കുടുംബത്തിന് മുന്നിൽ താൻ പൂശുന്ന സെന്റിന്റെ ആ മണമുണ്ടല്ലോ… ആ സൗരഭ്യം സദാസമയവും നിറയുന്നതാകണം തന്റെ മകളുടെ ഭാവിജീവിതം എന്ന ആഗ്രഹത്തിന്റെ പുറത്താണ്. എന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാൻ വലിയ ഫീസ് മുടക്കി പ്രൈവറ്റ് സ്‌കൂളിൽ തന്നെ പഠിപ്പിക്കണം എന്നുണ്ടോ ? നമ്മുടെ പൊതുവിദ്യാഭ്യാസ സമ്പ്രദായം ഒരുപാട് മാറിക്കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന സർക്കാർ സ്‌കൂളുകൾ തലയെടുപ്പുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അവിടെ ഇംഗ്ലീഷ് മീഡിയം ഉണ്ട്. സന്തോഷിനെ പോലെ പാവപ്പെട്ടവർക്ക് വേണ്ടി നമ്മുടെ സിസ്റ്റം കുറെയൊക്കെ മാറിയിട്ടുണ്ട്. അല്ലെങ്കിൽ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്.

Jayakumar Menon

Jayakumar Menon

എലൈറ്റ് ക്ലാസിന്റെ പഞ്ചപുച്ഛങ്ങൾക്കും ജീവിത നാട്യങ്ങൾക്കും അനുസരിച്ചു എല്ലാരും ആ വേഷം കെട്ടേണ്ടതില്ല. നമുക്ക് വേണ്ടത് ലക്ഷ്യങ്ങൾ നേടുക എന്നതുമാത്രമാണ്. നല്ല വിദ്യാഭ്യാസം, നല്ല തൊഴിൽ , നല്ല ജീവിതം . സന്തോഷിന്റെ വർത്തമാനകാലജീവിതത്തിലെ ദുർഗന്ധം നാളത്തെ സുഗന്ധത്തിനു വഴിമാറുക തന്നെ ചെയ്തേയ്ക്കാം. അയാളുടെ മകൾക്കു അന്ന് അഭിമാനത്തോടെ പറയാൻ ആ അച്ഛന്റെ ആത്മാർപ്പണത്തിന്റെ കഥയും ഉണ്ടായിരിക്കാം. ആ കഥ കേട്ട് ഒരു സദസ് മുഴുവൻ കയ്യടിച്ചേയ്ക്കാം ..പക്ഷെ ആ സദസിൽ ഒരാളാകാൻ സന്തോഷിനെ അന്നും ആവശ്യമുണ്ട്. ഒരു സന്തോഷിനെ മാത്രമല്ല…ഒരുപാട് സന്തോഷുമാരെ അന്ന് ആവശ്യമുണ്ട്. പരിഷ്കാരത്തിന്റെ ക്ളോസറ്റുകൾ ആകരുത് നമ്മുടെ നഗരങ്ങൾ. നഗരങ്ങൾ ഒരു പെർഫ്യൂം ഷോപ് പോലെ സുഗന്ധപൂരിതമാകാണാം. എല്ലാ മനുഷ്യർക്കും ഒരേ സുഗന്ധമുള്ള ലോകം. ക്ലാസിലും സമൂഹത്തിലും ഔദ്യോഗിക ജീവിവത്തതിലും ഫസ്റ്റ് നേടി അഭിമാനത്തിന്റെ ട്രോഫികൾ ഉയർത്തിപ്പിടിച്ചുകൊണ്ടു സന്തോഷുമാരുടെ മക്കൾ തലപൊക്കി തന്നെ നിൽക്കട്ടെ.

സെന്റ് ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/scent_aoMV4LHJfLBXKkY162.html

അച്ഛൻ ഉദ്ഖനിക്കുന്ന രാഷ്ട്രപുനര്നിര്മ്മാണത്തിന്റെ അസ്തിവാരങ്ങളിൽ നിന്നുകൊണ്ട് ഐശ്യര്യ തന്റെ ട്രോഫി ഉയർത്തിപ്പിടിക്കുമ്പോൾ ഒരേ സമയം അഭിമാനവും അപമാനവും കൊണ്ട് നാടിൻറെ ശിരസ് ‘ത്രിശങ്കുവിൽ’ തുടരുകയാണ്. അതുപാടില്ല, നമുക്ക് തല ഉയർത്തിതന്നെ പിടിക്കേണ്ടതുണ്ട്. അതിനു വേണ്ടി സന്തോഷും സന്തോഷിക്കണം. അയാൾക്ക് സെന്റ് അടിക്കാതെ(യും) ജീവിക്കാൻ സാധിക്കണം. അയാളുടെ മകൾക്കു സ്വന്തം അച്ഛനെയെന്നല്ല..ഓടകളിൽ ഒരു മനുഷ്യനെയും കാണാൻ സാധിക്കാതിരിക്കണം. മികച്ച നാഗരാസൂത്രണം കൊണ്ട് ഓടകളെ ഇല്ലായ്മ ചെയ്യണം.

മാത്രമല്ല ഐശ്വര്യമാർ മനസിലാക്കേണ്ട ചില കാര്യങ്ങളുമുണ്ട്. തങ്ങളുടെ വർത്തമാനകാല സുഖസമൃദ്ധികളും ഉന്നത വിദ്യാഭാസ സൗകര്യങ്ങളും എങ്ങനെ ഉണ്ടാകുന്നു എന്ന്. തങ്ങൾക്കു സാധിക്കാത്ത ലക്ഷ്യങ്ങൾ മക്കൾക്ക് സാധിക്കണമെന്ന മാതാപിതാക്കളുടെ നിസ്വാർത്ഥമായ സ്നേഹതാത്പര്യങ്ങളാണ് അതിനു പിന്നിൽ. ഐശ്യര്യമാർ വളർന്നു വലിയ ഉദ്യോഗങ്ങൾ നേടുമ്പോൾ കടന്നുവന്ന വഴികൾ മറക്കാതെ മാതാപിതാക്കളെ ചേർത്ത് പിടിക്കേണ്ടതായുണ്ട്. നിർഭാഗ്യവശാൽ ഇത്തരം മൂല്യബോധങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു തലമുറയാണ് ഇന്നിന്റെ ശാപം. അതിലേക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചെറിയ സിനിമ. അങ്ങനെ ഒരു ചിത്രത്തിലൂടെ അനവധി കാര്യങ്ങൾ സമൂഹത്തിനു മുന്നിൽ വയ്ക്കാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല.

Advertisement

ഇവിടെ ഒരച്ഛന്റെ ത്യാഗം നൽകുന്ന നൊമ്പരത്തെക്കാൾ ഇതെഴുതുന്ന എന്നിൽ ധാർമ്മികരോഷത്തിന്റെ ഹൈ വോൾട്ടേജ് ആണ് തെളിഞ്ഞത്… കുറ്റബോധത്തിന്റെ തലകുനിക്കൽ ആണ് സംഭവിച്ചത്. . കാരണം ത്യാഗങ്ങൾ കണ്ടു നാം കരയുമ്പോൾ തന്നെ പൊട്ടിചിരിച്ചുകൊണ്ടു അനുസ്യൂതം ദുർഗന്ധക്കൂനകൾ സൃഷ്ടിക്കുന്നവരുടെ പ്രതിനിധികൾ കൂടിയാകുന്നു നാം . ഒരർത്ഥത്തിൽ സന്തോഷിനെയും കൂട്ടരെയും ആ ഓടയിലേക്കു തള്ളിയിട്ടത് നമ്മളാണ്. ഐശ്യര്യയുടെ ആ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ.

കലാപരമായ ഏതൊരു സൃഷ്ടിയും ജനമനസുകളിൽ അടയാളപ്പെടുത്തലുകൾ ഉണ്ടാകുമ്പോഴാണ് അവിടെ അത് വിജയിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഈ സൃഷ്ടി ഇവിടെ വിജയിച്ചിരിക്കുന്നു..കയ്‌പേറിയ ഒരു യാഥാർഥ്യം ആദ്യന്തം ബോറടിപ്പിക്കാതെ പറയാൻ സാധിച്ച അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

സെന്റ് സംവിധാനം ചെയ്ത Jayakumar Menon ബൂലോകം ടീവിയോട് സംസാരിക്കുന്നു

[zoomsounds_player artistname=”BoolokamTV Interview” songname=”Jayakumar Menon” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/sss.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

Advertisement

Scent (Smell Of Life) which portrays a humble father’s never-ending efforts to provide the best education to his deserving daughter even though it is beyond his capacities. He would have to be very discreet about his trade by any means. This short film has won 16 international awards.

Story & Direction : Jayakumar Menon
Produced by: Kishore Pantheerankave, Sindhu Menon
Starring : Nirmal Palazhi, Jipsa Beegum, Theja Lakshmi
Script : Sushil
DOP : Sajeesh Raj
Editor : Sheril Koala
Music : Bijibal
Creative Head : Shanavas Kannanchery
Associate Director : Shyju Devadas
Costume : Jerisa Aluva
Makeup : Shiju Feroke
Sound Design : Shefin Mayan (Sound Man)
Art : C. Mon Kalpetta
Design : Sanoop Thanu
Colourist : Liju Prabhakar (Rangrays Media Works)
Copyright & Publishing : Muzik247

Awards & Recognitions
Best Indian Short Film – Banaras International Short Film Festival
Honorable Jury Mentioned Award – Delhi Short Film Festival
Best Director – Out Standing Achievement – World Film Carnival (Singapore)
Best Director – 1st Himachal Short Film Festival
Best Editor – 1st Himachal Short Film Festival
Best Short Film – Honorable Jury Mention – 10th Kolkata Shorts International Film Festival 2021
Official Selection – Indian Panorama International Film Festival 2021
Best Actor – Out Standing Achievement – World Film Carnival (Singapore)
Best Screen Play – Goa International Film Festival
Best Colourist – Goa International Film Festival
Best Sound Mixing – Goa International Film Festival
Second Runner Up – Goa International Film Festival
Best Director (Indian Short Film) – Port Blair International Film Festival 2021
Best Indian Short Film – Port Blair International Film Festival 2021
Best Producer Short Film – Havelock International Film Festival 2021
Best Actor Short Film – Havelock International Film Festival 2021
Best Director Short Film – Havelock International Film Festival 2021
Best Short Film – Indo French International Film Festival 2021
Honorable Jury Mention – 11th Dada Saheb Phalke Film Festival 2021
Honorable Jury Mention – 5th Indian World Film Festival 2021
Best Concept Award – Indian International Short Film Awards 2021
Best Child Artist – Bangalore International Short Film AWards 2021
Best Short Film First Runner Up – Bangalore International Short Film AWards 2021
Best Concept – Mumbai International Short Film Awards 2021
Best Short Film Third Runner Up – Cochin International Film Awards 2021
Outstanding Achievement – Madras Independent Film Festival 2021
Best Child Artist – Madras Independent Film Festival 2021
Official Selection – Bharat International Film Festival 2021
Best Short Film Third Runner Up – Indian International Film Festival IIFF 2021
Best Cinematographer – Indian International Film Festival IIFF 2021
Best Sound Mixing – Indian International Film Festival IIFF 2021
Best Child Artist – Indian International Film Festival IIFF 2021

സെന്റ് ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/scent_aoMV4LHJfLBXKkY162.html

Advertisement

 4,237 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment11 mins ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Science31 mins ago

നിങ്ങൾ ഇപ്പോൾ കാണുന്ന പ്രകാശം എട്ട് മിനിറ്റുകൾക്ക് മുൻപ് സൂര്യനിൽ ഉണ്ടായതല്ല, മറിച്ച് ലക്ഷകണക്കിന് വർഷങ്ങൾക്ക് മുൻപ് സൂര്യന്റെ കേന്ദ്രത്തിൽ ഉണ്ടായതാണ്

Entertainment53 mins ago

“കൊറോണയ്ക്ക് ശേഷം ആദ്യമായാണ് ഹൌസ്ഫുള്ളായ തിയറ്ററിൽ കേറുന്നത്”, അഡ്വ ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ കുറിപ്പ്

Entertainment1 hour ago

തല്ലിനെ ട്രെൻഡ് ആക്കുന്നവരാണ് ചെറുപ്പക്കാർ എന്ന് ഇവരോട് ആരാണ് പറഞ്ഞത് ?

house2 hours ago

മെയിൻ റോഡിന്റെ സൈഡിൽ വീടുവച്ചു കടത്തിൽ മുങ്ങിച്ചാകുന്ന മലയാളികൾ

Entertainment3 hours ago

വ്യഭിചാരിയും റൗഡിയുമായിരുന്ന മംഗലശ്ശേരി നീലകണ്ഠന് ഭാനുമതിയെപ്പോലെ ‘പതിവ്രത’, എന്നാൽ ഒരു വ്യഭിചാരിണിക്ക് പത്‌നീവ്രതനായ പുരുഷനെ കിട്ടുമോ ?

Entertainment4 hours ago

“അവളുടെ ആ ഒരു ആഗ്രഹം സാധിച്ചുകൊടുക്കാൻ എനിക്കായില്ല”, ഭാര്യയുടെ ഓർമകളിൽ വിതുമ്പി ബിജുനാരായണൻ

Entertainment4 hours ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment5 hours ago

താക്കൂർ ബൽദേവ് സിംഗിന്റ പകയുടെയും പോരാട്ടത്തിന്റെയും കഥ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടു 47 വര്ഷം

SEX14 hours ago

കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ 5 മാര്‍ഗങ്ങള്‍

Entertainment14 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment14 hours ago

നമ്മുടെ ഓണവും പൂജയും ഇത്തവണ മലയാള സിനിമ കൊണ്ട് പോകുന്ന ലക്ഷണം ആണ്

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 hours ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment14 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment15 hours ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment16 hours ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment1 day ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment2 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment3 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment3 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured3 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment4 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment4 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Advertisement
Translate »