സുജിത് കുമാർ

“കഴിഞ്ഞ ആഴ്ച്ച മഹാരാഷ്ട്രയിലോ മറ്റോ ഒരാൾ യൂടൂബ് നോക്കി ഹെലിക്കോപ്റ്റർ ഉണ്ടാക്കി പറത്താൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായി മരണപ്പെട്ട വാർത്ത കണ്ടു. ഇത്തരത്തിലുള്ള പരിപാടികളെയൊക്കെ പ്രോത്സാഹിപ്പിക്കുന്നത് യൂടൂബേഴ്സും നമ്മുടെ മാദ്ധ്യമങ്ങളുമാണ്. ബൈക്കിൻ്റെ എഞ്ചിൻ വച്ചും ഓട്ടോറിക്ഷ എഞ്ചിൻ വച്ചും കാറിൻ്റെ എഞ്ചിൻ വച്ചുമൊക്കെ വിമാനവും ഹെലിക്കോപ്റ്ററുമൊക്കെ ഉണ്ടാക്കാനാകും. ഇതേ എഞ്ചിൻ കപ്പാസിറ്റിയൊക്കെയുള്ള ചെറു വിമാനങ്ങളും ഹെലിക്കോപ്റ്ററുകളുമൊക്കെ എത്രയോ വർഷങ്ങളായിത്തന്നെ നിലവിലുണ്ട്.

എഞ്ചിനോട് ഒരു പ്രൊപ്പല്ലർ ഘടിപ്പിച്ചാൽ അത് കറങ്ങും. ശരിയായ ത്രസ്റ്റ് കിട്ടിയാൽ പൊങ്ങുകയും ചെയ്യും. പക്ഷേ അതിനെ നിയന്ത്രിക്കുക, സ്വയം അപകടമുണ്ടാകാതെയും മറ്റുള്ളവരെ അപകടപ്പെടുത്താതെയും അത് പറപ്പിക്കുകയും നിലത്തിറക്കുകയുമൊക്കെ ചെയ്യുന്നത് പരിശീലനം കിട്ടിയവർക്ക് മാത്രമേ സാധിക്കൂ.

ഒരു എഞ്ചിനും പ്രൊപ്പല്ലറും കുറെ ഇരുമ്പു കഷണങ്ങളും വെൽഡ് ചെയ്ത് അപകടകരമായ രീതിയിൽ ആരെങ്കിലുമൊക്കെ വിമാനങ്ങൾ ഉണ്ടാക്കിയാൽ അതിന് അനാവശ്യമായ മാധ്യമ ശ്രദ്ധയും പ്രോത്സാഹനവും നൽകുന്നത് അപകടം ക്ഷണിച്ചു വരുത്തും. ഇതുകൊണ്ട് ആർക്കും ഒരു പ്രയോജനവുമുണ്ടാകാൻ പോകുന്നില്ല. ഇതിൽ ഒരു കൗതുകവും ഇല്ലതാനും. ഇന്നും കണ്ടു ഒരു യൂടൂബ് ചാനലിൽ മലയാളി വിമാനം ഉണ്ടാക്കിയതിൻ്റെ വാർത്തയും അതിനു കിട്ടുന്ന വലിയ പ്രോത്സാഹനവും. ഇന്ത്യയിലായതു കാരണം ശ്രദ്ധിക്കപ്പെടില്ല, അമേരിക്കയിലായിരുന്നേൽ നാസ കൊണ്ടുപോയേനേ എന്ന ലൈനിലൊക്കെയാണ് അഭിപ്രായങ്ങൾ. പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് ജീവൻ അപകടത്തിലാകുമ്പോൾ ഇവരൊന്നും കൂടെ ഉണ്ടാകില്ല.”

You May Also Like

വാഹനത്തിന്റെ പിന്നിലിടിച്ചാൽ കുറ്റം ആർക്ക് ?

വാഹനത്തിന്റെ പിന്നിലിടിച്ചാൽ കുറ്റം ആർക്ക് ? അറിവ് തേടുന്ന പാവം പ്രവാസി ????പലപ്പോഴും വാഹനത്തിനെ പിറകിൽ…

എന്തുകൊണ്ട്‌ ഇന്ത്യയിൽ വാഹനാപകടങ്ങൾ പുലർച്ചെ രണ്ടിനും, അഞ്ചിനും ഇടയിൽ കൂടുതലായി നടക്കുന്നു?

എന്തുകൊണ്ട്‌ നിർത്തിയിട്ട ലോറികൾക്കു പിറകിലും ട്രെയിലറുകൾക്കും പിന്നിൽ ഇടിച്ച്‌ ചെറുകാറുകളിലെയും, ബൈക്കുകളിലേയും ആളുകൾ മരിക്കുന്നു…? എന്തുകൊണ്ട്‌ വാഹനാപകടമരണം രാത്രി രണ്ടു മണിക്കും, പുലർച്ചെ അഞ്ച്‌ മണിക്കും ഇടയിൽ കൂടുതലായി നടക്കുന്നു…? ചിന്തിച്ചിട്ടുണ്ടോ…?

ചിത്രീകരണത്തിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് സാമന്തയും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്.

ഷൂട്ടിംഗിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് വിജയ് ദേവർകൊണ്ടയ്ക്കും സാമന്തയ്ക്കും പരിക്ക്

ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

ബൈക്കിൽ സഞ്ചരിക്കവെ അജ്ഞാത വാഹനമിടിച്ച് ബിന്ദു പണിക്കരുടെ സഹോദരൻ ബാബുരാജ് അന്തരിച്ചു. 52 വയസ്സായിരുന്നു. ജോലി കഴിഞ്ഞു മടങ്ങവേ കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു അപകടം.