മോഹൻലാൽ ആണ് അഭിനയസിമ്മം എന്നും ബാക്കി ഭാഷകളിലെ ജോർജ് കുട്ടിമാരെല്ലാം വെറും പോഴന്മാരെന്നും ചിന്തിക്കുന്നവർക്കായി

371

Schzylan

“ദൃശ്യ”ത്തിലെ ജോർജ്കുട്ടിയുടെ ആറുഭാഷകളിലായുള്ള സ്റ്റിൽ ഫോട്ടോ വച്ചുള്ള ഒരു കമ്പാരിസൺ ഇന്നലെ നമ്മുടെ ഗ്രൂപ്പിലും മറ്റുപല ഗ്രൂപ്പുകളിലും കണ്ടിരുന്നു. മോഹൻലാൽ ആണ് അഭിനയസിമ്മം എന്നും ബാക്കി ഭാഷകളിലെ ജോർജ് കുട്ടിമാരെല്ലാം വെറും പോഴന്മാർ ആണ് എന്നും അരക്കിട്ടുറപ്പിക്കാനുള്ള ഒരു ഐറ്റം ആയിരുന്നു അത്.

പക്ഷെ, ആ സ്റ്റില്ലുകളിൽ, എന്റെ മനസ്സിൽ തറഞ്ഞ് കയറി മുറിവേല്പിച്ചത് ചൈനീസ് ഭാഷയിലെ Xiao Yang എന്ന നടന്റെ ദുഃഖം കാർമേഘം പോലെ ഘനീഭവിച്ചു കിടക്കുന്ന ജോർജ്കുട്ടിയുടെ മുഖമാണ്.. അതുകൊണ്ട് തന്നെ Wu sha (the sheep without a shepherd) എന്ന ചൈനീസ് സിനിമ ആ നിമിഷം തന്നെ കാണാൻ അതിയായ ആഗ്രഹം തോന്നി..

ഒരു നിശ്ചലദൃശ്യത്തിന് മനസിനെ ഉലയ്ക്കാൻ കഴിയുമെങ്കിൽ ആ സിനിമ എങ്ങനെയുണ്ട് എന്നറിയാതെ പോവുന്നത് ശരിയല്ലല്ലോ.തൊട്ടടുത്ത നിമിഷം തന്നെ ഞാൻ എന്നെ “ഷീപ്പ് without a ഷെപ്പേർഡ്” ലേക്ക് കട്ട് ചെയ്തു. കണ്ട് തുടങ്ങിയതും അദ്‌ഭുതമായി.. ആവേശമായി.. ആഹ്ലാദമായി.. ആനന്ദമായി.കാരണം, Sam Quah ഡയറക്റ്റ് ചെയ്ത ഈ ചൈനീസ് #ദൃശ്യം ഒരു സെക്കന്റ് പോലും ഒഴിവാക്കാനില്ലാത്ത ഒരു അതിഗംഭീരൻ കാഴ്ചാനുഭവമാണ്. ഒരു remake സിനിമയുടെ യാതൊരുവിധ പരിമിതികളും പരാധീനതകളും ഭൂതക്കണ്ണാടി വച്ച് നോക്കിയാൽ പോലും ഇതിൽ കണ്ടെത്താനാവില്ല.

ജീത്തു ജോസഫിന്റെ തിരക്കഥയുടെ ഒഫീഷ്യൽ മൊഴിമാറ്റം ആണെങ്കിലും ആറ് എഴുത്തുകാർ ചേർന്ന് ബ്രില്യന്റായി ക്രോപ്പ് ചെയ്തിട്ടുണ്ട് ഷീപ്പ് without a ഷെപ്പേർഡിനെ. വെറും ക്രോപ്പിംഗ് മാത്രമല്ല ദുർബലമെന്ന് തോന്നിപ്പിക്കാവുന്ന ഇടങ്ങളിൽ എക്സ്ട്രാ ബൂസ്റ്റിങ് നൽകാൻ കൂടി ഇവർക്കായിട്ടുണ്ട് എന്നതാണ് സിനിമയുടെ ഹൈലൈറ്റ്.ഉദാഹരണത്തിന്, ഷീപ്പ് without shepherd ലെ varun ആയ suchat ന്റെ അമ്മ പോലീസ് ചീഫ് ആണെന്നതിനൊപ്പം അച്ഛൻ മേയർ candidate ആയ ഒരു സെനറ്റർ കൂടി ആണ്.

അടുത്തുവരുന്ന മേയർ സ്ഥാനത്തെക്കുള്ള ഇലക്ഷന്റെ പ്രചരണം കൊണ്ടുപിടിച്ച് നടക്കുന്നതിനിടെ ആണ് suchat ന്റെ മിസ്സിംഗ്.ഒരു പാവം കുടുംബത്തെ മകന്റെ തിരോധനവുമായി ബന്ധപ്പെട്ട് ഭാര്യ മേധാവി ആയിട്ടുള്ള പോലീസ് സേന ചോദ്യം ചെയ്യലിന്റെ പേരിൽ ഭേദ്യം ചെയ്യുന്നത് അയാൾക്ക് ക്ഷീണം വരുത്തിവെക്കും. അതിനാൽ തന്നെ കുടുംബസമേതം ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിന് മുൻപ് ജോർജ്കുട്ടി അളിയന് ചാനലുകളുടെ നമ്പർ നൽകുന്നതിന് പകരം ഇവിടെ നായകൻ കൊടുക്കുന്ന നമ്പർ മേയർ തെരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥി യുടെ നമ്പർ ആണ്.. ഹെവി !!!

അതുപോലെ വരുണിന്റെ ഡെഡ്ബോഡി കണ്ടെടുക്കാൻ വരുമ്പോൾ അതൊരു സാമൂഹിക പ്രശ്നം ആയി മാറുന്നത്, ബോഡി ഒളിപ്പിച്ചത് വീടിനടുത്തുള്ള പൊതുശ്മശാനത്തിൽ മറ്റൊരാളുടെ കല്ലറയിൽ ആണ് എന്നതുകൊണ്ടാണ്. പ്രശ്നം സാമൂദായികമാകുന്നു. സംഘർഷമാകുന്നു. ഒടുവിൽ കലാപം തന്നെയാവുന്നു.. നോ ലൂപ്പ് ഹോൾസ്.നായകന്റെ കളക്ഷനിൽ ഉള്ള ത്രില്ലർ മൂവികൾ മുഴുവൻ പരിശോധിച്ച്, ഏത് സിനിമയിലെ ഐറ്റംസ് ആണ് ടിയാൻ ഇവിടെ ഇമ്പ്ലിമെന്റ് ചെയ്തിരിക്കുന്നത് എന്ന് പോലീസ് കണ്ടെത്തുന്നതും മലയാളത്തിൽ ഇല്ലാത്ത ഒരു ലോജിക്കൽ നീക്കമാണ്..

പടത്തിലെ ഏറ്റവും ബ്രില്യൻറ് എന്നുപറയാവുന്ന മാറ്റം വരുത്തിയിരിക്കുന്നത്, ക്ളൈമാക്സിൽ ആണ്. ഒരു മോഹൻലാൽ ചിത്രത്തിൽ ഒരിക്കലും സാധ്യമല്ലാത്ത ട്വിസ്റ്റോട് കൂടി അന്ത്യഭാഗത്തെ തിരുത്തിയെഴുതി ഷീപ്പ് അതിന്റെ shepherd നെ വീണ്ടെടുക്കുകയും പടത്തിനെ വേറെ ക്ലാസിലേക്ക് ഉയർത്തുകയും ചെയ്യുന്നു..

ത്രില്ലർ എന്ന നിലയിൽ മലയാളം ദൃശ്യം ഒന്നൊന്നര ആണെങ്കിൽ , ക്‌ളാസിക് ആയ മറ്റൊരു അന്ത്യം കൊണ്ടാണ് ചൈനീസ് ദൃശ്യം സംഭവമാകുന്നത്. കാണാൻ ആഗ്രഹമുള്ളവർ ഉണ്ടാവുമെന്നതിനാൽ തുറന്നെഴുതുന്നില്ല.കുടുംബബന്ധങ്ങളിലെ വൈകാരികത മലയാളത്തിലെ പോലെ ഇൻഡ്യയിലെപ്പോലെ മറ്റെവിടെയെങ്കിലും വിലപ്പോവുമോ എന്നൊരു സംശയം സിനിമ കണ്ടുതുടങ്ങുമ്പോൾ എനിക്കും ഉണ്ടായിരുന്നു. എന്നാൽ മനുഷ്യൻ എന്നാൽ ആത്യന്തികമായി എല്ലായിടത്തും ഒന്നു തന്നെയാണെന്നു സിനിമ അടിവരയിടുന്നു.നായകനും മകളും തമ്മിലുള്ള ബന്ധം വേറൊരു ഡയമെൻഷനിൽ കുറെ കൂടി ഇന്റൻസ് ആയി ഡെവലപ്പ്‌ ചെയ്തതിന്റെ റിസൾട്ട് ആണ് മാറ്റിയെഴുത്തപ്പെട്ട ക്ളൈമാക്സിന്റെ ഡബിൾ എഫക്റ്റ്. ചോദ്യം ചെയ്യലിനിടയിൽ അമ്മമാർ തമ്മിൽ മുഖാമുഖം ഉള്ള വൈകാരികസന്ദർഭങ്ങൾ ഹൃദയസ്പൃക്കും മലയാളത്തിൽ ഇല്ലാത്തതും ആണ്.

ഞാൻ ഈ സിനിമ കാണാൻ ഇടയായ സ്റ്റില്ലിലെ Xiao Yang ന്റെ natural പെർഫോമൻസ് സിനിമയുടെ നട്ടെല്ലാണ്. വൈകാരികതയുടെ ഏത് ഉത്തുംഗഗരിമകളും ആശാന്റെ മുഖത്തും ഉടലിലും ഭദ്രമാണ്. ലാലേട്ടനെ മഹത്വപ്പെടുത്താൻ വേണ്ടി കമന്റ് ബോക്സുകളിൽ അഴിഞ്ഞാടുന്നവർ കഥയറിയാതെ ആട്ടം കാണുകയാണല്ലോ എന്നോർക്കുമ്പോൾ സഹതാപം ഉണ്ട്.സ്‌ക്രീനിൽ വരുന്ന ആരും രസംകൊല്ലികളാകുന്നില്ല . മകൻ നഷ്ടപ്പെട്ട പോലീസ് ചീഫ് ആയിവരുന്ന joan chen ആശാ ശരത്തിന്റെ ഒക്കെ കിലോമീറ്റേഴ്‌സ് പിന്നിലാക്കുന്നുണ്ട്. നായകനൊപ്പം അവരുടെ മുഖവും വിടാതെ പിടികൂടുന്നു.സംവിധായകൻ sam quah നെ മുത്തുമണി എന്നല്ലാതെ വേറൊന്നും വിളിക്കാനാവില്ല. ഉള്ളടക്കപരമായി മാത്രമല്ല visualy ആയാലും technicaly ആയാലും സിനിമ another ആണ്..
Valuable experience എന്ന് പേഴ്‌സണൽ അഭിപ്രായം.