Connect with us

ഷോ കാണിച്ച് കാര്യങ്ങൾ വഷളാക്കിയത് അബദ്ധമായി പോയി

E BULL JET എന്ന പേരിൽ യൂട്യൂബിൽ പ്രശസ്തരായ സഹോദരന്മാർ എബിനെയും ലിബിനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്.. കഴിഞ്ഞ മാസമോ മറ്റോ മൂന്നാല് ദിവസം

 136 total views,  1 views today

Published

on

ശൈലന്റെ fb പോസ്റ്റ്

E BULL JET എന്ന പേരിൽ യൂട്യൂബിൽ പ്രശസ്തരായ സഹോദരന്മാർ എബിനെയും ലിബിനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്.. കഴിഞ്ഞ മാസമോ മറ്റോ മൂന്നാല് ദിവസം കുത്തിയിരുന്ന്, അവരുടെ അതുവരെ ഉള്ള ഏറക്കുറെ എല്ലാ വ്ലോഗുകളും അടുപ്പിച്ച് അടുപ്പിച്ച് കണ്ടു, ആ ഇഷ്ടം കൊണ്ട്..ഫോണിൽ സിനിമയായാലും യൂടൂബ്‌ ആയാലും കാണുന്ന ശീലമില്ല. അതിനാൽ ടിവി സ്‌ക്രീനിൽ അവസരം കിട്ടുമ്പോ എല്ലാം കൂടി ഒന്നിച്ചു കാണുന്നതാണ് പതിവ്.

ഈ ബുൾ ജെറ്റിനെ മാത്രമല്ല, ഇന്ത്യയ്ക്ക് അകത്തും പുറത്തും പലഭാഷകളിലും ഉള്ള ട്രാവൽ/സിനിമ/ഫുഡ് വ്ലോഗുകളും ഒബ്സഷനോട് കൂടി തന്നെ ഫോളോ ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ നീയെന്താ യൂടൂബ്‌ ചാനൽ തുടങ്ങാത്തത് എന്ന ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരവും ഉണ്ട്. ഞാൻ ഒരു ചാനൽ തുടങ്ങിയില്ലെങ്കിലും ഇവരൊക്കെ ഉള്ളതിനാൽ ആ മേഖലയ്ക്ക് ഒരു അപര്യാപ്തതയും ഇല്ല.
അന്തംവിട്ടു യാത്ര ചെയ്യുന്നു എന്നത് തന്നെ സ്വാഭാവികമായും എബിനോടും ലിബിനോടുമുള്ള ഇഷ്ടത്തിന്റെ പ്രാഥമികകാരണം.. പിന്നെ അവരുടെ എനർജിലെവൽ, നിഷ്കളങ്കത, ഉത്സാഹം ഒക്കെയും..

എന്നാൽ അതിലൊക്കെ ഉപരിയായി അവരോട് തോന്നാറുള്ള അധിക ഇഷ്ടം, അവർ ചേട്ടാനിയന്മാർ തമ്മിൽ പരസ്പരമുള്ള അടുപ്പവും സൗഹൃദവും സ്നേഹവും അതിലെ ട്രാൻസ്പരൻസിയും തന്നെയാണ്.. ഏറെ കൊതിക്കുകയും ജീവിതത്തിൽ ഒരിക്കൽ പോലും ഉണ്ടാവാതെ പോവുകയും ചെയ്ത ഒന്നാണ് അത്..
എനിക്ക് മാത്രമല്ല, ഇതു വായിക്കുന്ന നല്ലൊരു ശതമാനം ആളുകൾക്കും ജീവിതത്തിൽ കിട്ടാതെ പോയ ഒരു ഭാഗ്യമാവും സഹോദരനുമായുള്ള/സഹോദരിയുമായുള്ള സൗഹൃദം.. സഹോദരന്മാരോ വീട്ടുകാരോ കൂടെയുള്ളപ്പോൾ മുഖംമൂടിയിട്ട് വേറൊരാളായി പെരുമാറുന്നവരാവും കൂടുതൽ. അവിടെയാണ് എബിനും ലിബിനും ഭാഗ്യവാന്മാരാകുന്നത്.. എനിക്ക് പ്രിയങ്കരരാവുന്നതും..
(ആ ഇഷ്ടത്തിന്റെ പേരിൽ ഞാൻ യുകെജി കിഡോ, സ്‌കൂൾ സ്റ്റുഡന്റോ ആയി മാറുന്നുവെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളൂ..)

മാസങ്ങളോളം ഒരു വണ്ടിയും കൊണ്ട്, ക്യാമറയും തുറന്ന് വച്ച് വായിട്ടലച്ച്‌, ഇൻഡ്യ മുഴുവൻ യാത്ര ചെയ്യുന്ന/രാത്രിയിൽ ആ വണ്ടിയിൽ തന്നെ ഒപ്പം കിടന്നുറങ്ങുന്ന/ദൈനംദിന ജീവിതം തന്നെ ആ വണ്ടിയിലാക്കിയ രണ്ടുപേർ.. ചേട്ടനും അനിയനും.. വേറൊരു മനുഷ്യൻ കൂടെയില്ല താനും.. അതൊരു ചെറിയ കാര്യമല്ല തന്നെ.. പലപ്പോഴും ഉള്ളു നിറഞ്ഞു തൂവാറുണ്ട് അവരുടെ യാത്രയിലെ ഇഴയടുപ്പം കണ്ട്.അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസത്തെ അവരുടെ അവസ്ഥയിൽ എനിക്ക് വിഷമം ഉണ്ട്.. പക്ഷെ, അവർ ചെയ്തതിനെ ന്യായീകരിക്കാൻ ഞാൻ ഒരുക്കമല്ല താനും.

ഇത്രകാലം അവർ ഉപയോഗിച്ചിരുന്ന വണ്ടി, മോട്ടോർ വെഹിക്കിൾ നിയമങ്ങളെ അത്രത്തോളം വയലേറ്റ് ചെയ്യാതിരുന്നത് കൊണ്ടുതന്നെയാണ്, അവർക്ക് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും അതുമായി മാസങ്ങൾ സഞ്ചരിക്കാൻ സാധിച്ചത്.അത്ര ഡെക്കറേഷൻ ഒക്കെ മതി ഒരു ഫോഴ്‌സ് ട്രാവലറിനെ കാരവൻ ആയി ആൾട്ടർ ചെയ്ത് വാൻലൈഫിന് ഉപയോഗിക്കുവാൻ എന്നിരിക്കേ, ഇപ്പോൾ അവർ വണ്ടിയുടെ പുറത്ത് ചെയ്ത് വച്ചിരിക്കുന്നത് കുറച്ചല്ല, കുറച്ചധികം തന്നെ over ആണെന്ന് ഒറ്റനോട്ടത്തിൽ അറിയാം.

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് കൈ കാണിക്കുന്നത് സ്വാഭാവികം. ഫൈൻ എഴുതുന്നതും സ്വാഭാവികം. നമ്പർ പ്ളേറ്റിൽ തന്റെ പേര് ദ്യോതിപ്പിക്കുന്ന വിധം AL1 എന്ന് എഴുതിയതിന് ഒരു സാദാ ബുള്ളറ്റ് ഉടമയ്ക്ക് എം വി ഡി ഈയിടെ 13,000₹ പിഴ എഴുതിയത് വാർത്തയിൽ കണ്ടിരുന്നു.. നിയമം ഉണ്ടായിട്ട് തന്നെയാണ് അത്.. പലപ്പോഴും നിയമം കൈകാര്യം ചെയ്യുന്നവർ ഫൈൻ എഴുതുന്നത് മാനുഷിക പരിഗണന വച്ച് മിനിമൈസ് ചെയ്താണ്. (അത് പലരും ഒരു അവകാശമായി കാണുന്നു..)

Advertisement

അത്യാവശ്യം സെലിബ്രിറ്റി സ്റ്റാറ്റസ് ഒക്കെ ആയ സ്ഥിതിക്ക് e bull സഹോദരന്മാർക്ക് എം വി ഡി പിഴയെ കുറച്ചുകൂടി പക്വമായി സമീപിക്കാമായിരുന്നു.. സമൂഹത്തിന്റെ വിവിധ ശ്രേണികളിൽ പെട്ടവർ അവർക്ക് വേണ്ടി സംസാരിക്കാനും ഇടപെടാനും ഉണ്ടാവും എന്നിരിക്കെ ഷോ കാണിച്ച് കാര്യങ്ങൾ വഷളാക്കിയത് അബദ്ധമായി പോയി.. ഒരു വക്കീലിനെ സമീപിച്ച് നൈസായി ഊരിപ്പോരാമായിരുന്നു..ഇപ്പോഴും സമയം വൈകിയിട്ടില്ല എന്ന് തോന്നുന്നു, എബിൻ-ലിബിൻ ബ്രോസ് പൊളപ്പനായി പുറത്ത് വന്നു അടിപൊളി എപ്പിസോഡുകളുമായി യൂടൂബിൽ നിറയട്ടെ..

 137 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement