കഴുതപ്പുലിയെ കുറിച്ച് എന്തറിയാം ?

146

Schzylan Sailendrakumar

ഹയാനിഡേ എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്ന ജീവികളുടെ സാമാന്യനാമമാണ് കഴുതപ്പുലി (ഹയിന). മുഖ്യമായും ആഫ്രിക്കയിലേയും ഏഷ്യയിലേയും പരിസ്ഥിതിവ്യൂഹങ്ങളിലും ഭക്ഷ്യശൃംഖലകളിലും കണ്ടുവന്നിരുന്ന ജന്തുസമൂഹമാണ് കഴുതപ്പുലികളുടേത്. ഇപ്പോൾ ഇന്ത്യയിൽ ഒട്ടാകെയും കേരളത്തിൽ സവിശേഷമായും ഇവയെ ധാരാളമായി കണ്ടുവരുന്നുണ്ട്
വംശീയമായി മാർജ്ജാരന്മാരോടും വെരുകുകളോടും അടുത്തുനിൽക്കുന്നുവെങ്കിലും ഇര തേടുന്ന വിധം, അവയിൽ നിന്നും വ്യത്യസ്തമാണ്.

കാട്ടിലെ ഏറ്റവും കൊനഷ്ടു ബുദ്ധിയുള്ള, ചതി സ്വഭാവ മേറിയ മൃഗങ്ങളാണെന്നാണ് ഇവയെ കുറിച്ച് പറയപ്പെടു ന്നത്, ജീവനോടെ ഇരയെ ഭക്ഷിക്കുന്ന ഏക മൃഗം, മാത്രമല്ല തന്റെ സ്വന്തം വർഗ്ഗത്തിനെ വരെ അത് ഭക്ഷിക്കും, കുഞ്ഞുങ്ങളെപ്പോലും ! പ്രളയത്തിലും മറ്റും ചത്തുചീഞ്ഞ ശവങ്ങൾക്ക് വേണ്ടിയുള്ള ഇവയുടെ കാത്തിരിപ്പ് കുപ്രസിദ്ധമാണ്… ചില കഴുതപ്പുലിക്കുഞ്ഞുങ്ങൾ പാല് വലിച്ചു കുടിച്ചു സ്വന്തം വരെ തള്ളകളെ കൊല്ലാറുണ്ട് എന്നതിൽ നിന്നും മനസിലാക്കാം ഇവയുടെ സ്വഭാവത്തിലെ പൈശാചികത.

ഒറ്റക്കാണെങ്കിൽ ഏറ്റവും ഭീരുക്കളും കൂട്ടമാണെങ്കിൽ ഏറ്റവും അപകടകാരികളു മാണവ. ദുർബ്ബലരായ മൃഗ ങ്ങളെയാണ് സ്വയം വേട്ട യാടാറ്. ഏറിയ സമയവും മറ്റു മൃഗങ്ങൾ വേട്ടയാടി കഴിച്ചതിന്റെ എച്ചിൽ ആണ് പ്രധാന ഭക്ഷണം (എല്ലിൻ കഷ്ണം വരെ). കഴിവുള്ള മൃഗങ്ങൾ ഇവയെ ഏഴയലത്തു കണ്ടാൽ ഓടിക്കും. കൂട്ടത്തിൽ വേട്ടയാടുന്നവനെ, ആട്ടിയോടിച്ച് ചിലപ്പോൾ തിരിച്ചു വേട്ടയാടിക്കളയും, അതുകൊണ്ട് യാതൊരു വിധ പരസ്പര വിശ്വാസവും ഇവയ് ക്കില്ല.

ജന്തുവർഗ്ഗത്തിലെ തികത്ത അവസരവാദി കളാണ് ഇവ .. സ്ഥിതി അല്പം മോശമാകുമ്പോൾ ഇവ വേട്ടക്കായി ചെന്നായ്ക്കളുടെ കൂട്ട് കൂടും. രാത്രി ഉറങ്ങുമ്പോൾ പതിയെ വന്നു ചെന്നായയുടെ മുഖം വരെ കടിച്ചു കീറാൻ മാത്രം ക്രൂരത ഉള്ളിലുണ്ടവയ്ക്ക്. ഇന്ത്യക്കാരുടെ വിശ്വാസ പ്രകാരം ദുർമ്മന്ത്രവാദികളുടെ വാഹനമാണവ. കാണാൻ പട്ടിയെപ്പോലിരിക്കുമെങ്കിലും അവർ പ്രത്യേക/ തനതായ വർഗ്ഗത്തിൽ പെട്ടവയാണ്.

ഇത്രയും കോംപ്ലിക്കേറ്റഡും നിഷ്ടൂരവുമായ ആയ ഈ ജന്തു എന്നാൽ ഭാവത്തിലോ, എപ്പോഴും ചുമ്മാ ചിരിച്ചോണ്ടിരിക്കും (ഹി ഹി ഹീ..കളിയാക്കി ചിരി), കൂടുതൽ അപകടകാരിയാവും നേരം അവ ഉച്ചത്തിൽ ചിരിക്കും, സഹജീവികളുടെ പോലും ജീവന്മരണ പോരാട്ടം ഇവർ ചിരിച്ചോണ്ട് ആസ്വദിക്കും, ജീവി ചത്തു എന്ന് ഉറപ്പാവു മ്പോൾ അവസാനമായി ഒന്നു ഉള്ളിൽ ഊറിച്ചിരിക്കും, പിന്നെ ഇറച്ചിക്ക് വേണ്ടി കടിപിടിയാണ്…. അതെ, അഹന്തയും വൈരാഗ്യവും നിറഞ്ഞ ഒരു തരം ഭീകര ചേഷ്ട..