അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ പൂർണമായും നശിക്കില്ലേ?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടുണ്ട്.നോര്‍വെയിലെ ഡൂംസ്ഡേ നിലവറയിൽ ലോകത്തെ എല്ലാ ഭാഗത്തു നിന്നുള്ള അപൂര്‍വവും , അല്ലാത്തതുമായ സസ്യങ്ങളുടെ വിത്തിനങ്ങൾ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാലും ഭൂമിയിലെ സസ്യവിഭാഗങ്ങളുടെ വിത്തിനങ്ങള്‍ സുരക്ഷിതമായിരിക്കുകയെന്ന ലക്ഷ്യത്തില്‍ 2008ലാണ് ഇത് ആരംഭിച്ചത്. എന്നാൽ ജീവജാലങ്ങളെ സംരക്ഷിക്കാനുള്ള സംരംഭങ്ങൾ നിലവിൽ ചെയ്തിട്ടില്ല. അത് പരിഹരിക്കാനായി ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് മൊത്തത്തില്‍ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍ ഇപ്പൊൾ. ഇതിനായി ചന്ദ്രനില്‍ ബൈബിളിലെ നോഹയുടെ പേടകം പോലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഒരു പേടകം നിര്‍മിക്കുകയാണ് ശാസ്ത്ര ലോകം.
ഭൂമിയിലെ ഓരോ ജീവജാലങ്ങളുടേയും , 67 ലക്ഷത്തോളം വരുന്ന വിത്തുകളും ,മുട്ടകളും , ഭ്രൂണങ്ങളും ചേര്‍ത്തായിരിക്കും ഈ പേടകം നിര്‍മിക്കുക.നോര്‍വെയിലെ ലോകാവസാന നിലവറയില്‍ സസ്യങ്ങളുടെ വിത്തുകള്‍ മാത്രമാണെങ്കില്‍ ചന്ദ്രനിലെ നിലവറയിൽ ജീവജാലങ്ങളുടെ മൊത്തം വിത്തു -ഭ്രൂണങ്ങളാകും സൂക്ഷിക്കുക.
ഭൂമിയില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും ദുരന്തം സംഭവിച്ചാലും ജീവനു പിന്നെയും തിരിച്ചുവരവ് നടത്താന്‍ വേണ്ടിയുള്ള ‘ഇന്‍ഷുറന്‍സായാണ്’ ശാസ്ത്രലോകം ഈ ആശയത്തെ അവതരിപ്പിക്കുന്നത്.
✨ഗുരുതര പകര്‍ച്ചവ്യാധികള്‍,
✨ബഹിരാകാശ ഗോളങ്ങളുമായുള്ള കൂട്ടിയിടി,
✨ആണവയുദ്ധം,
✨വരള്‍ച്ച തുടങ്ങി പല കാരണങ്ങള്‍
ഭൂമിയിലെ ജീവനു വെല്ലുവിളിയായേക്കാം. ഭാവിയിൽ ശീതീകരിച്ച 67 ലക്ഷത്തോളം വരുന്ന മുട്ടകളും , ഭ്രൂണങ്ങളും , വിത്തുകളുമെല്ലാം പലഘട്ടങ്ങളായി ചന്ദ്രനിലെത്തിക്കും . പൂര്‍ണമായും ഇവ ചന്ദ്രനിലെത്തിക്കണമെങ്കില്‍ ഏതാണ്ട് 250 തവണ ഭൂമിയില്‍ നിന്നും പേടകങ്ങൾ പോകേണ്ടി വരുമെന്ന് കണക്കുകൂട്ടുന്നു. ചന്ദ്രന്റെ ഉപരിതലത്തിനു അടിയിലായിട്ടായിരിക്കും ഇവ സൂക്ഷിക്കുക. ഇവ നശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ട ഊര്‍ജ്ജം സോളാര്‍ പാനലുകള്‍ വഴി ശേഖരിക്കാനാകും.