വസ്തുക്കളെ പൂർണമായും ഊർജം ആക്കാൻ സാധിക്കുമോ ?

294

Baiju Raju (ബൈജു രാജുവിന്റെ ശാസ്ത്ര പോസ്റ്റ് )

E = mc^2 എന്ന സൂത്രവാക്യം മിക്കവാറും എല്ലാവരും കേട്ടിരിക്കും. ഒരു വസ്തുവിന്റെ മാസിനു അനുസരിച്ചു അതിൽ ഉള്ള ഊർജം കണക്കാക്കുന്നതിനുള്ള സൂത്രവാക്യം ആണിത്. ‘ energy-mass equivalence equation ‘ എന്നാണ് ഇതിനെ പറയുക. ഐൻസ്റ്റീൻ ആണ് ഈ സൂത്രവാക്യം ഉണ്ടാക്കിയത്.

Baiju Raju

E = energy (measured in joules)
m = mass (measured in kilograms)
c = the speed of light (186,300 miles per second, or 3 x 108 ms-1)

ഇവിടെ c = the speed of light വളരെ വലിയ സംഖ്യ ആയതുകൊണ്ട് ആ വില യുടെ സ്‌കോയാർ ( c^2 ) എടുക്കുമ്പോൾ E ( energy ) എന്നത് വളരെ വളരെ വലിയ വില ആവുന്നു !

* ഈ കണക്കുവച്ചു ‘ 1 ഗ്രാം ‘ വസ്തുവിനെ പൂർണമായും ഊർജം ആക്ക്കി മാറ്റിയാൽ 26 ലക്ഷം ലിറ്റർ പെട്രോൾ കത്തിക്കുന്നതിനു തുല്യമായ ഊർജം ആണ് ഉണ്ടാവുക !!
അത്ര ഭീമമായ ഊർജമാണ് ഓരോ ഗ്രാം വസ്തുക്കളിലും അടങ്ങിയിരിക്കുന്നത് !!!

എന്നിട്ട് എന്തുകൊണ്ട് നമുക്ക് വസ്തുക്കളെ ഊർജ്ജമാക്കി മാറ്റി ഉപയോഗിക്കാത്തത് ??

കാര്യം എന്താണെന്ന് വച്ചാൽ.. വസ്തുക്കളെ പൂർണമായും ഊർജം ആക്കി മാറ്റുവാനുള്ള ടെക്‌നോളജി ഒന്നും നമുക്ക് ഇപ്പോൾ ഇല്ല.

വലിയ ആറ്റോമിക് മാസ്സ് ഉള്ള യുറേനിയം പോലുള്ള വസ്തുക്കളെ വിഘടിപ്പിച്ചു ചെറിയ ആറ്റോമിക് മാസ്സുകൾ ആക്കുവാൻ നമുക്ക് ഇപ്പോൾ അറിയാം. ഇങ്ങനെ രണ്ട് ചെറിയ ആറ്റോമിക് മസ്സുകൾ ആവുമ്പോൾ ആ ഉണ്ടായ വസ്തുക്കൾ കൂട്ടി നോക്കിയാൽ അലപം മാസ്സ് നഷ്ട്ടപ്പെട്ടിരിക്കുന്നതായി കാണാം. ആ മാസ്സ് എവിടെ പോയി ?? yes .. ആ നഷ്ടപ്പെടുന്ന വളരെ ചെറിയ മാസ്സ് E = mc^2 എന്ന കണക്കിൽ ഊർജം ആയി മാറുന്നു !. അതാണ് ഫിഷൻ റിയാക്ഷൻ.
ആറ്റം ബോംബിലും, ആണവ റിയാക്ടറിലും ഇങ്ങനെ ആണ് ഊർജം ഉണ്ടാക്കുന്നത്.

വലിയ ആറ്റോമിക് മാസ്സ് ഉള്ള വസ്തുക്കളെ കുറച്ചു ഊർജം നൽകി എളുപ്പം വിഘടിപ്പിക്കാം. എന്നാൽ ചെറിയ ആറ്റോമിക് മാസ്സ് ഉള്ള വസ്തുക്കളെ വിഘടിപ്പിക്കാൻ കൂടുതൽ ഊർജം വേണം. അതിൽനിന്നു നമുക്ക് ലഭിക്കുന്നതിൽ കൂടുതൽ ഊർജം അങ്ങോട്ട് കൊടുത്താലേ അത് വിഘടിക്കൂ. അപ്പോൾ ഊർജം നഷ്ടം ആണ് ഉണ്ടാവുക. ലാഭം അല്ല.

എന്നുവച്ചാൽ ഒരു ഗ്രാം ഇരുമ്പിനെ പൂർണമായും ഊർജം ആക്കി മാറ്റണമെങ്കിൽ 26 ലക്ഷം ലിറ്റർ പെട്രോൾ കത്തിക്കുമ്പോൾ ഉണ്ടാവുന്ന ഊർജത്തേക്കാൾ കൂടുതൽ ഊർജം വേണം !

Advertisements
Previous article‘പുലർച്ചെ 3.40ന് ഒറ്റ റിങ്ങിൽ ഫോണെടുക്കുന്ന മന്ത്രി’
Next articleഇറ്റ്സ് വെരി സിമ്പിൾ!
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.