ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
✨സനത് ജയസൂര്യയുടെ ബാറ്റിനുള്ളിൽ സ്പ്രിങ് ഉണ്ട്. അതുകൊണ്ട് ബാറ്റിൽ മെല്ലെ ബോള് കൊണ്ടാൽ തന്നെ പന്ത് ബൗണ്ടറി കടക്കും.
✨നവജ്യോത് സിദ്ധു ഒരു അമ്പയറുടെ തലക്കു ബാറ്റു കൊണ്ടടിച്ചു കൊന്നിട്ടുണ്ട്.
✨സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ ഇരുന്നിടത്തു നിന്നു എണീറ്റാൽ സച്ചിൻ ഔട്ട് ആയിപ്പോകും.. അതുകൊണ്ട് വെള്ളം കുടിക്കാൻ വരെ ആരും എണീക്കാറില്ല.
✨പുസ്തകത്തിനുള്ളിൽ വെളിച്ചം കാണിക്കാതെ മയിൽപ്പീലി വച്ചാൽ മയിൽപ്പീലി പ്രസവിക്കും. അങ്ങനെ കുറെ കാലം വച്ചു ചെറിയൊരു കഷ്ണം പൊട്ടിയത് കാണിച്ചു മയിൽപ്പീലിടെ കുട്ടി ആണെന്നു പറഞ്ഞ കാലം ഒക്കെ പലർക്കും കാണും.
✨തണ്ണിമത്തന്റെ കുരു വിഴുങ്ങിയാൽ അതു വയറിൽ കിടന്നു മുളക്കും. അങ്ങനെ മുളക്കുമോ എന്നു പലരും ഭയ പ്പെട്ടിരുന്നു .
✨ബബിൾ ഗം വിഴുങ്ങിയാൽ ചത്തു പോകും.പണ്ട് പോപ്പി കുടയുടെ പരസ്യത്തിലെ കുട്ടി അങ്ങനെ ബബിൾഗം തൊണ്ടയിൽ കുടുങ്ങി മരിച്ചു പോയി എന്നൊക്കെ ധാരാളം കഥകൾ ആ കാലത്ത് ഉണ്ടായിരുന്നു.
✨സിനിമയിൽ നടനും, നടിയും ഒക്കെ തൊടുന്ന സീനുകൾ ഒക്കെ കമ്പ്യൂട്ടർ ഉപയോഗിച്ചു ചെയ്യുന്നതാണ് എന്നാണ് ചെറുപ്പത്തിൽ പലരും വിശ്വസിച്ചിരുന്നത്.
✨ഒരു മൈനയെ മാത്രമായി കണ്ടാൽ മോശമാണെന്ന് വിചാരിച്ചു 2 മൈനയെ കാണാൻ വേണ്ടി തിരഞ്ഞ
തിരച്ചിൽ ഒന്നും ചെറുതല്ല.. ആരോ പറഞ്ഞ പോലെ ഒരു മൈനയെ കണ്ടാൽ അടി കിട്ടും എന്നു കരുതി , രണ്ടാമത്തെ മൈനയെ തിരഞ്ഞു കണ്ടെത്തി ക്ലാസിൽ നേരം വൈകി എത്തി ടീച്ചറുടെ കയ്യിൽ നിന്ന് കിട്ടിയ അടി ആണ് പലരുടെയും അന്ധ വിശ്വാസത്തിനേറ്റ ആദ്യത്തെ തിരിച്ചടി.
✨പാല മരത്തിൽ അടിച്ച ആണി എങ്ങാൻ തൊട്ടാൽ പ്രേതം കൂടും. ഇങ്ങനെ അന്ധവിശ്വാസം പ്രചരിപ്പിക്കാൻ മാത്രം പാല മരത്തിൽ ആണി അടിക്കാറുണ്ട് പലരും.
✨വളരെ ചെറുപ്പത്തിൽ നമ്മൾ ഒക്കെ ഭൂമിയുടെ ഉള്ളിൽ ആണ് ജീവിക്കുന്നത് എന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. പിന്നെ ഭൂമിയുടെ മുകളിൽ ആണ് എന്നൊക്കെ പഠിച്ചു .
ഭൂമി കറങ്ങുന്നുണ്ട് എന്നു പിന്നീട് പഠിച്ചപ്പോൾ കുറച്ചു സമയം വായുവിൽ പൊങ്ങി നിന്നാൽ, നമുക്കു വേറെ സ്ഥലത്ത് ഇറങ്ങാം എന്നൊക്കെ വിശ്വസിച്ചിരുന്ന ഒരു ബാല്യം പലരിലും ഉണ്ടായിരുന്നു.