Sujith Kumar (സോഷ്യൽ മീഡിയയിൽ എഴുതിയത് )

ഈ ഹോളിവുഡ് സുന്ദരിയെ പരിചയമുണ്ടോ? ഇല്ലെങ്കിൽ പരിചയപ്പെടുത്താം. ഇതാണ്‌ ഹെഡി ലെമാർ. കാക്കത്തൊള്ളായിരം ഹോളിവുഡ് നടിമാരിൽ എന്താണ്‌ ഇവർക്ക് മാത്രമുള്ള പ്രത്യേകത എന്ന് സംശയം തോന്നുന്നില്ലേ? നാം ഇപ്പോൾ കാണുന്ന സദാചാര ആങ്ങളമാരുടെ അപ്പൂപ്പന്മാർ രഹസ്യമായി കാണുകയും പരസ്യമായി വിമർശിക്കുകയും ചെയ്ത ചിത്രമായിരുന്ന എക്സ്റ്റസിയിലെ നഗ്ന രംഗങ്ങളിലൂടെയായിരുന്നു ഹെഡി ലെമാർ ലോക പ്രശസ്തയായത്. നഗ്ന രംഗങ്ങൾ ഉൾക്കൊള്ളിച്ച ആദ്യ സിനിമ എന്ന ഒരു പ്രത്യേകത കൂടി ഇതിനുള്ളതിനാൽ നായികാ കഥാപാത്രം വലിയ ശ്രദ്ധ നേടുന്നതിൽ അത്ഭുതമില്ലല്ലോ. ധാരാളം ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഹെഡി ലെമാർ ശാസ്ത്ര-സാങ്കേതിക ലോകത്ത് മറ്റ് ചില കഴിവുകളുടെ പേരിലാണ്‌ അറിയപ്പെടുന്നത്. നമ്മൾ വൈഫൈയും ബ്ലൂ ടൂത്തും ഒക്കെ ഉപയോഗിക്കുമ്പോൾ ഒരു ബഹുമുഖ പ്രതിഭയായിരുന്ന ഈ ഹോളിവുഡ് സുന്ദരിയെക്കുറിച്ച് വെറുതേ എങ്കിലും ഒന്ന് ഓർത്തേക്ക്.

  അഭിനയത്തിനു പുറമേ കണ്ടുപിടുത്തങ്ങൾ നടത്തുന്നതായിരുന്നു ഹെഡി ലെമാറിന്റെ പ്രധാന ഹോബി. കണ്ടുപിടുത്തങ്ങൾ നടത്താൻ പ്രത്യേകിച്ച് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആവശ്യമൊന്നുമില്ലെന്നതിന്റെ ഉത്തമ ഉദാഹരണമായി ഇവരെ ചൂണ്ടിക്കാണിക്കാം. “ഫ്രീക്വൻസി ഹോപ്പിംഗ് സ്പ്രെഡ് സ്പെക്ട്രം ” സാങ്കേതിക വിദ്യയ്ക്ക് അടിത്തറ പാകിയത് ഈ സുന്ദരിയാണെന്ന് പറയുമ്പോൾ ഇതെന്ത് തേങ്ങയാണെന്നായിരിക്കും

രണ്ടാം ലോക മഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ ടോർപ്പിഡോകളെ സിഗ്നൽ ജാമിംഗ് സംവിധാനം ഉപയോഗിച്ച് അച്ചു തണ്ട് ശക്തികൾ വഴി തെറ്റിക്കുന്നത് നിത്യ സംഭവം ആയിരുന്നു . അങ്ങനെ സഖ്യകക്ഷികൾ വിക്ഷേപിക്കുന്ന ടോർപ്പിഡോ മിസൈലുകൾ ഒന്നും ലക്ഷ്യം കാണാതെ വന്നു. ടോർപ്പിഡോകളെ നിയന്ത്രിക്കുന്ന ഫ്രീക്വൻസികൾ മനസ്സിലാക്കി അതനുസരിച്ച് സിഗ്നൽ ജാമിംഗ് നടത്തുന്നതിൽ വിദഗ്ദരായിരുന്നു ജർമ്മനിക്കാർ. ജാമിംഗ് നടക്കുന്നതോടെ മിസൈലിന്റെ നിയന്ത്രണ സംവിധാനം തകരാറിലായി ലക്ഷ്യം തെറ്റുന്നു. ഈ പ്രശ്നത്തിനൊരു പരിഹാരമായി സ്വയം ഫ്രീക്വൻസി മാറ്റാൻ കഴിയുന്ന ഒരു സംവിധാനം ഹെഡി ലെമാർ രൂപകല്പന ചെയ്തു. അതായത് നിശ്ചിത ഇടവേളകളിൽ നിയന്ത്രണ സംവിധാനങ്ങളും മിസൈലും തമ്മിൽ ബന്ധിപ്പിക്കുന്ന ഫ്രീക്വൻസി സ്വയമേവ മാറിക്കൊണ്ടിരിക്കുന്ന ഒരു സൂത്രപ്പണി. ഇങ്ങനെ ഫ്രീക്വൻസി ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്നതിനാൽ ഏത് ഫ്രീക്വൻസിയിലുള്ള ജാമർ ആണ്‌ ഉപയോഗിക്കേണ്ടതെന്ന് മനസ്സിലാക്കാൻ കഴിയാത്തതിനാൽ ജാമിംഗ് ഫലവത്താകാതെ വരുന്നു. ഫ്രീക്വൻസി ഹോപ്പിംഗ് എന്ന പേരിൽ അറിയപ്പെടുന്ന ഈ സൂത്രവിദ്യ ഉണ്ടാക്കിയത് പിയാനോയുടെ ഭാഗങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചാണെന്ന് കേൾക്കുമ്പോൾ ഇവരെ പുല്ല് ആയുധമാക്കിയ വല്ലഭ എന്നു തന്നെ വിളിക്കേണ്ടേ? പിയാനോ ഇതിനായി എങ്ങിനെ ഉപയോഗിച്ചു എന്ന് പറയാം

ഓരോ കട്ടകൾ അമർത്തുമ്പോൾ വ്യത്യസ്ത ഫ്രീക്വൻസിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഒരു സംഗീതോപകരണം ആണല്ലോ പിയാനോ . ഇന്നത്തെപ്പോലെ മാഗ്നറ്റിക് റെക്കോഡിംഗ് സാങ്കേതിക വിദ്യകളും കമ്പ്യൂട്ടർ മെമ്മറിയുമെല്ലാം വരുന്നതിനു മുൻപ് റെക്കോഡിംഗ് സൗകര്യമുള്ള പിയാനോകളും ഉണ്ടായിരുന്നു. അതായത് പിയാനോയിൽ വായിക്കുന്ന സംഗീതം പേപ്പർ ടേപ്പുകളിൽ പ്രത്യേക ദ്വാരങ്ങളിട്ട് റെക്കോഡ് ചെയ്ത് സൂക്ഷിക്കുവാനും ആവശ്യമുള്ള സമയത്ത് ഈ ടേപ്പുകൾ വഴി റീ പ്ലേ ചെയ്യാനും ഇത്തരം പിയാനോകൾക്ക് കഴിയുമായിരുന്നു. അതായത് ഒരുതരം മെക്കാനിക്കൽ റെക്കോഡർ. ഹെഡി ലെമാറിന്റെ അമ്മ ഒരു പിയാനോ വിദഗ്ദ ആയിരുന്നതിനാൽ അവർക്ക് സ്വാഭാവികമായും പിയാനോയുടെ ഉള്ളുകള്ളികളെക്കുറിച്ച് അറിവുണ്ടായിരുന്നു. ട്രാൻസ്മിറ്ററിന്റേയും റിസീവറിന്റേയും ഫ്രീക്വൻസികൾ സ്വയം മാറ്റാൻ ഇത്തരത്തിലുള്ള പിയാനോ റെക്കോഡുകൾ കൊണ്ട് സാദ്ധ്യമാക്കുന്ന ഒരു യന്ത്രം ഇവർ ജോർജ് ആന്തേൽ എന്ന പിയാനോ വിദഗ്ദനായ ടെക്കിയുടെ സഹായത്താൽ രൂപകല്പന ചെയ്തു. അതായത് മിസൈലുകളുടെ നിയന്ത്രണ സംവിധാനത്തിലും മിസൈലിലും ഇത്തരത്തിൽ പേപ്പർ ടേപ്പുകളുടെ സഹായത്താൽ പിയാനോ സ്വിച്ചുകൾ സ്വയമേവ അമരുകയും അതനുസരിച്ച് വ്യത്യസ്ത ഫ്രീക്വൻസികളിൽ ട്യൂൺ ചെയ്യപ്പെടുകയും ചെയ്യുന്ന വിദ്യ തന്നെ. നിയന്ത്രണ സംവിധാനത്തിലും ടോർപ്പിഡോയിലും ഒരേ ഫ്രീക്വൻസി പാറ്റേൺ ഉപയോഗിക്കുന്നതിനാൽ ട്രാൻസ്മിറ്ററിന്റെ ഫ്രീക്വൻസി മാറുമ്പൊൾ അതനുസരിച്ച് റിസീവറിന്റെ ഫ്രീക്വൻസിയും സ്വയമേവ മാറ്റപ്പെടുന്നു. അങ്ങനെ ഏത് ഫ്രീക്വൻസി ഏത് സമയത്ത് ഉപയോഗിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാനാവാതെ മിസൈൽ ജാമിംഗ് സംവിധാനം പരാജയപ്പെടുന്നു.

പേറ്റന്റ് ചെയ്യപ്പെട്ട ഈ വിപ്ലവാത്മകമായ കണ്ടുപിടുത്തം ലോക ശ്രദ്ധയാകർഷിച്ചെങ്കിലും അത് ഉപയോഗപ്പെടുത്തിയില്ല. കാരണം അക്കാലത്ത് പുറമേ‌ നിന്നുള്ള കണ്ടുപിടുത്തങ്ങൾ അമേരിക്കൻ നാവിക സേന പ്രോത്സാഹിപ്പിച്ചിരുന്നില്ല, . ഫ്രീക്വൻസി ഹോപ്പിംഗ് എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ ഇന്ന് നമ്മുടെ നിത്യ ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളായി മാറിയ വൈഫൈ, ജി പി എസ്, ബ്ലൂ ടൂത്ത് തുടങ്ങിയ ആധുനിക ആശയ വിനിമയ സംവിധാനങ്ങളുടെ ആദ്യ രൂപമായി കണക്കാക്കപ്പെടുന്നു. മെക്കാനിക്കൽ ഫ്രീക്വൻസി ഹോപ്പിംഗിനു പകരം ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നു എന്നതൊഴിച്ചാൽ അടിസ്ഥാനപരമായി ഹെഡി ലെമാർ ഉണ്ടാക്കിയ പിയാനോ ഫ്രീക്വൻസി ഹോപ്പറുമായി ഇവയ്ക്ക് വ്യത്യാസങ്ങളൊന്നുമില്ല

Leave a Reply
You May Also Like

ഉറുമ്പിന്റെ പടം കൊടുത്തിട്ട് എട്ടുകാലിയുടെ കാര്യം പറയുന്നോ ? എന്നാൽ കേട്ടോളൂ

ഏറ്റവും മുകളിലെ ഉറുമ്പിനെ.. സോറി.. എട്ടുകാലിയെ നോക്കുക. അവൻ തൻറെ മുന്നിലെ രണ്ട് കാലുകൾ മറ്റുള്ള പ്രാണികളെ തെറ്റിദ്ധരിപ്പിക്കുവാനായി

Zombie- നടക്കുന്ന മരണം !

1981 ലെ ഒരു പ്രഭാതം . ഹെയ്തി എന്ന രാജ്യത്തെ L’Estère എന്ന സ്ഥലത്തെ ഒരു ചെറു മാര്‍ക്കറ്റ് ആണ് രംഗം. ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി ആ ചെറു മാര്‍ക്കറ്റിനെ ഞെട്ടിച്ചു . എയ്ജലീന നാര്‍സിസ് (Angelina Narcisse) എന്ന സ്ത്രീ എല്ലാ മാസത്തെയും പോലെ പഴങ്ങളും പച്ചക്കറികളും വാങ്ങുവാന്‍ വന്നതാണ്. പണ്ട് മരിച്ചു പോയ തന്റെ സഹോദരന്‍ തന്നെ വിളിച്ചിരുന്ന കളിയാക്കി പേര് തന്റെ മുന്‍പില്‍ നില്‍ക്കുന്ന ഒരു വൃദ്ധന്‍ വിളിച്ചത് കേട്ടാണ് എയ്ജലീന ഞെട്ടിയത്. വിളിച്ചയാളെ ഒന്നുകൂടി സൂക്ഷിച്ച് നോക്കിയ അവര്‍ ശരിക്കും ഞെട്ടി !

ശനി ഗ്രഹത്തെ വെള്ളത്തിൽ ഇട്ടാൽ അത് പൊങ്ങിക്കിടക്കുമോ ?

ഭൂമി ഒരു റോക്കി പ്ലാനറ്റ് ആണ്. അഥവാ.. കല്ലും, മണ്ണും ലോഹങ്ങളും ഒക്കെയായി ഏതാണ്ട് മുഴുവനായും നല്ല ഭാരമുള്ള വസ്തുക്കൾ

ലോകത്തെ മാറ്റിമറിച്ച ചില കണ്ടുപിടിത്തങ്ങൾ

ലോകത്തെ മാറ്റിമറിച്ച ചില കണ്ടുപിടിത്തങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി ലോകം ഇന്ന് വിരല്‍ത്തുമ്പിലാണ്. എവിടെയിരുന്നും…