ഫോസിൽ തപ്പിയപ്പോൾ കിട്ടിയത് നാട്ടുകാരന്റെ അപ്പൂപ്പനെ !

Anoop Nair

ഇംഗ്ലണ്ടിൽ ആണ് സംഭവം. 1903 ൽ ഒരു ഫോസിൽ കിട്ടി. പതിനായിരം വർഷം മുന്നേ ജീവിച്ചിരുന്ന ഒരു ജനസമൂഹത്തിലെ ഒരാളുടേതായിരുന്നു അത്. വേട്ടയാടി ഭക്ഷണം തേടിയിരുന്നു ഗ്രൂപ്പായിരുന്നു ഇവർ. കിട്ടിയ ഫോസിൽ ദൂരെയുള്ള നാച്ചുറൽ ഹിസ്റ്റോറിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചു വെക്കുകയും ചെയ്തു. പിന്നെ എല്ലാവരും അതു വിട്ടു.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു പുരാവസ്തു ഗവേഷക വീണ്ടും ഇതിലേക്ക് ശ്രദ്ധ തിരിക്കുകയും കൂടുതൽ പഠിക്കാനും ശ്രമിച്ചു. കൗതുകം തോന്നിയ അവർ ഫോസിലിൽ നിന്നും കിട്ടിയ പല്ലിലെ ജൈവ അവശിഷ്ടം ജീനോം സീക്വന്സിങ് ചെയ്തു നോക്കാൻ അയച്ചു. അങ്ങനെ വന്ന റിസൽറ്റുപയോഗിച്ചു അവർ മുഖം കമ്പ്യൂട്ടറിന്റെ സഹായത്താൽ പുനർസൃഷ്ടിക്കാൻ ശ്രമിച്ചു. അവസാനം അതു ലഭിക്കുകയും ചെയ്തു.

ഇനിയാണ് ട്വിസ്റ്. ആ ഫോസിൽ കിട്ടിയ ഭാഗത്തുള്ള ചിലരുമായി മുഖ സാമ്യം തോന്നിയ അവർ ആ ഏരിയയിൽ ഉള്ളവരുടെ ഡി എൻ എ ശേഖരിക്കാൻ ആരംഭിച്ചു. സമയം ഏറെ എടുത്താണെങ്കിലും അവർ സംശയമുള്ള ഓരോരുത്തരെയും അരിച്ചു പെറുക്കി. അങ്ങനെ ഒരു അണ്ണനെ കണ്ടെത്തി. അഡ്രിയൻ എന്ന 62 വയസുകാരൻ. ഡി എൻ എയിൽ 99% സാമ്യം! ലോട്ടറി! അതായത് ആ കിട്ടിയ ഫോസിൽ മനുഷ്യന്റെ അമ്മയും അഡ്രിയന്റെ അമ്മയും ഒരേ പരമ്പരയിൽ എന്നാൽ വ്യത്യസ്ത തലമുറയിൽ പെട്ട സ്ത്രീകൾ ആയിരുന്നു.

അതായത് സ്വന്തം അമ്മയുടെ ആയിരം തലമുറ മുന്നേയുള്ള അപ്പൂപ്പനെ ആണ് കിട്ടിയത്. അതും താമസിക്കുന്ന വീടിന്റെ വെറും രണ്ടു കിലോമീറ്റർ അകലെ വെച്ചും. വിവരം അറിഞ്ഞ പ്രൊഫസർ ആയ അഡ്രിയൻ സന്തോഷത്തോടെ പ്രതികരിച്ചതിങ്ങനെ. “ജീവിതത്തിനു ഇപ്പോൾ കൂടുതൽ അർത്ഥം തോന്നുന്നു”. വിറ്റാമിൻ ഡി യുടെ ലഭ്യതയിൽ വന്ന മാറ്റം കാരണം ത്വക്ക് നിറത്തിൽ വന്ന മാറ്റവും കണ്ടെത്തി. “മൂക്കും നീല ഛായയുള്ള കൃഷ്ണമണികളും സാമ്യമുള്ളതയായി കണ്ടപ്പോൾ സന്തോഷം തോന്നി” അഡ്രിയൻ പറഞ്ഞു.

Leave a Reply
You May Also Like

തനിക്കൊപ്പം നീന്തുന്ന മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുന്ന ഹംസം, അത്ഭുതകരമായ വീഡിയോ !

തനിക്കൊപ്പം നീന്തുന്ന മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുന്ന ഹംസം, സ്നേഹത്തിന്റെ ഉദാത്ത മാതൃക. ഇത്തരം സംഭവങ്ങൾ നാം…

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ ???? ഇവർ, ഇങ്ങനെ മരിച്ചുപോയി…

ഈ റെസ്റ്റോറന്‍റില്‍ ഭക്ഷണം പാഴാക്കിയാല്‍ 50 രൂപ പിഴ, മുഴുവന്‍ കഴിച്ചാല്‍ 10 രൂപ ഇളവ്

ഈ റെസ്റ്റോറന്‍റില്‍ ഭക്ഷണം പാഴാക്കിയാല്‍ 50 രൂപ പിഴ, മുഴുവന്‍ കഴിച്ചാല്‍ 10 രൂപ ഇളവ്…

പുനർജ്ജനിക്കുന്ന തവളകൾ, വിശ്വാസമാകുന്നില്ലേ ? സത്യമാണ് !!

ഒരു മനുഷ്യൻ ഐസുകട്ടയായി ഉറഞ്ഞുപോയാൽ എന്താണ് സംഭവിക്കുക…? രക്തയോട്ടം, ശ്വസനം, ഹൃദയമിടിപ്പ്, തലച്ചോറിന്റ പ്രവർത്തനം എന്നിവ നിലച്ച്