46000 വർഷമായി മഞ്ഞിൽ സമാധിയിൽ ഇരിക്കുന്ന പുഴുവിനെ പുനര്ജീവിപ്പിച്ചു ശാസ്ത്രജ്ഞർ

Anoop Nair 

ശിലാ യുഗത്തിൽ ജീവിച്ചിരുന്ന ഈ പുഴുക്കൾ ആർട്ടിക്കിൽ മഞ്ഞിനടിയിൽ ആണ് ഉണ്ടായത്. ജർമനിയിലെ ശാസ്ത്രജ്ഞരാണ് മരവിച്ച അവസ്ഥയിൽ പുഴുവിനെ കണ്ടെത്തിയത്. ഇവയെ തിരിച്ചു ജീവൻ വെപ്പിക്കാനും അവർക്കു സാധിച്ചു എന്നതാണ് അത്ഭുതം. മാത്രമല്ല ഇവ മുട്ടയിടുകയും അവരുടെ സ്പീഷീസിൽ പെട്ട തലമുറകളെ ഉണ്ടാക്കാനും സാധിച്ചു. ജനറ്റിക്സ് ജേർണലിൽ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സൈബീരിയയിൽ ഉപരിതലത്തിൽ നിന്ന് നാൽപ്പത് മീറ്റർ താഴെയായി ക്രിപ്‌റ്റോബയോസിസ് എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലായിരുന്നു പുഴുവെന്ന് പ്രൊഫസർ ടെയ്മുറാസ് പറഞ്ഞു. ജനിതക പരിശോധനയിൽ ഈ പുഴുക്കൾ ഒരു പുതിയ സ്പീഷിസിൽപ്പെട്ടതാണെന്നും കണ്ടെത്തി. പുഴുവിനെ വൃത്താകൃതിയിൽ മരവിച്ച അവസ്ഥയിലാണ്  കണ്ടെത്തിയത്.

എന്താണ് ക്രിപ്‌റ്റോബയോട്ടിക് അവസ്ഥ? ജീവികൾ ഈ അവസ്ഥയിലായിരിക്കുമ്പോൾ ജലത്തിന്റെയും ഓക്‌സിജന്റെയും അഭാവത്തെ അതിജീവിക്കുന്നു. ഉണർന്ന തണുപ്പും ഉയർന്ന ചൂടും അതി ജീവിക്കുന്നു. ഉപ്പ് നിറഞ്ഞ അവസ്ഥയും ഇവരുടെ ജീവൻ അപഹരിക്കില്ല. ഈ ഘട്ടത്തിൽ ജീവജാലങ്ങൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള പ്രത്യേക അവസ്ഥയിൽ ആയിരിക്കുമെന്ന് കുർസാലിയ വിശദീകരിച്ചു. ക്രിപ്റ്റോ ബയോട്ടിക് അവസ്ഥയിൽ ജീവികളുടെ ഉപാപചയ നിരക്ക് നിലച്ച അവസ്ഥയിൽ ആയിരിക്കും. പക്ഷെ ചില സാഹചര്യങ്ങൾ അനുകൂലമാകുന്നതോടെ ജീവിതത്തിലേക്ക് തിരിച്ചു വരാനും സാധാരണ ജീവിതം തുടരാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യനിലും ഇതൊക്കെ സാധിച്ചാൽ നല്ലതായിരിക്കുമോ ?

You May Also Like

ഇതിന്റെ ഒരില മതി ആരോഗ്യവാനായ ഒരു മനുഷ്യനെ കൊല്ലാൻ

വയറിന് അസ്വസ്ഥതയും, അനിയന്ത്രിതമായ വിയർപ്പുമെല്ലാം തുടർന്നുണ്ടാകും. ചുറ്റിലും നടക്കുന്നതൊന്നും തിരിച്ചറിയാനാകാത്ത വിധം ആശയക്കുഴപ്പത്തിലേക്കു വഴുതിവീഴാനും ഇവയുടെ വിഷം കാരണമാകും. ഇല്ലാത്ത കാഴ്ചകൾ കാണുന്നതിലേക്കും ഇവയുടെ വിഷം മനുഷ്യനെ നയിക്കും.

ടൈറ്റന്‍‍ ദുരന്ത കാരണം ഇങ്ങനെ, ആനിമേഷന്‍ വിഡിയോ വൈറൽ ; 7.3 മില്യണ്‍ കടന്ന് കാഴ്ചക്കാര്‍

ആഴക്കടലിൽ ടൈറ്റാനിക് വിസ്മയം കാണാൻ യാത്രപോയ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ടൈറ്റന്‍ അപകടത്തിന് പിന്നാലെ ടൈറ്റന്‍ സബ്മറൈന്‍…

കക്ഷ രോമങ്ങൾ കൊണ്ട് എന്താണ് പ്രയോജനം ? 

എങ്ങനെയാണ് ഇക്കിളി (Tickle ) അനുഭവപ്പെടുന്നത്? ഡോ. മനോജ് ഒരിക്കലെങ്കിലും ഇക്കിളി അനുഭവപ്പെടാത്തവർ കുറവായിരിക്കും .…

നമ്മുടെ ജീവിതം എളുപ്പമാക്കുന്ന 6 മികച്ച കണ്ടുപിടുത്തങ്ങൾ

ആവശ്യകതയാണ് കണ്ടുപിടുത്തത്തിൻ്റെ മാതാവ് എന്ന് അവർ പറയുന്നു. എന്നാൽ പല കണ്ടുപിടുത്തങ്ങളുടെ പകുതിയും ആകസ്മികമായി സംഭവിച്ചതാണെന്ന്…