സ്വന്തം കണ്ടുപിടിത്തങ്ങളാല്‍ മരിച്ച ശാസ്ത്രഞ്ജര്‍

234

ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ എല്ലാം ഒരു സുപ്രഭാതത്തില്‍ വന്നവയല്ല. അതിനു പിന്നില്‍ ഒരുപാട് പേരുടെ പരിശ്രമവും കുറെ പേരുടെ ജീവനും ബലി കൊടുക്കേണ്ടി വന്നിട്ടുണ്ട് . അങ്ങനെ സ്വന്തം കണ്ടു പിടിത്തങ്ങള്‍ക്ക് വേണ്ടി ജീവന്‍ കൊടുത്ത കുറച്ച് ശാസ്ത്രന്ജരെ പരിചയപ്പെടാം

ഫ്രാന്‍സ് റിഷെ 

1

ഫ്രാന്‍സ് റിഷെ ആസ്ട്രിയ യില്‍ ജനിച്ച് ഫ്രാന്‍‌സില്‍ വളര്‍ന്ന ഒരു തയ്യല്‍ക്കരനായിരുന്നു. വെറുതെ കിട്ടുന്ന സമയത്ത് അദ്ദേഹം പൈലറ്റു മാര്‍ക്ക് ധരിക്കാവുന്ന പാരച്ചുട്ട് ഡിസൈന്‍ ചെയ്യുമായിരുന്നു. ആദ്യകാല ഡിസൈനുകള്‍ ഡമ്മി ഉപയോഗിച്ചായിരുന്നു പരീക്ഷിച്ചിരുന്നത്. ഡമ്മി പരീക്ഷണം വിജയകരമായത്തിനു ശേഷം സ്വന്തമായി ധരിച്ചു പരീക്ഷിക്കാന്‍ മുതിര്‍ന്നു. ഇഫല്‍ ടവറില്‍ നിന്നും 187 അടി ഉയരത്തില്‍ നിന്നും ചാടിയ ചാട്ടം പിഴച്ചു. പാരച്ചുട്ട് വിടരാതെ അദ്ദേഹം തറയില്‍ തലയിടിച്ചു വീണു തല്‍ ക്ഷണം മരിച്ചു .

ഹോറാസ് ലൌസന്‍ ഹാന്‍ലി 

ഹോറാസ് ലൌസന്‍ ഹാന്‍ലി ഒരു വക്കീലായിരുന്നു . അദ്ദേഹം മുങ്ങിക്കപ്പലിന്റെ മൂന്ന് വ്യത്തസ്ത  മോഡല്‍ ഡിസൈന്‍ ചെയ്ത് നിര്‍മിച്ചു. ആദ്യത്തെ പരീക്ഷണത്തില്‍ മുങ്ങിക്കപ്പല്‍ വെള്ളം കയറി മുങ്ങിപ്പോയി. അത് വീണ്ടെടുത്ത് നടത്തിയ പരീക്ഷണത്തില്‍ ആളുകള്‍ ജീവന്‍ നിലനിര്‍ത്തുകയും ഒരു കപ്പല്‍ ആക്രമിക്കുവാനും സാധിച്ചു. അടുത്ത പരീക്ഷണത്തില്‍ അദ്ദേഹവും പങ്കാളിയായി പക്ഷെ ആ മുങ്ങിക്കപ്പല്‍ ആര്‍ക്കും കണ്ടുപിടിക്കുവാന്‍ സാധിക്കാത്ത തരത്തില്‍ കടലിന്‍റെ അഗാധതയില്‍ മുങ്ങിപ്പോയി .

മാഡം ക്യുറി 

മാഡം ക്യുറി എന്നറിയപ്പെടുന്ന മേരി ക്യുറി ഒരു നോബല്‍ പ്രൈസ് ജേതാവാണ്‌ . റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ കണ്ടുപിടിത്തത്തിനാണ് അവര്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചത് . അവര്‍ റേഡിയോ ആക്ടിവ് മുലകങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന മാരകമായ അവസ്ഥ സ്വന്തം ജീവന്‍ കൊണ്ടാണ് ലോകത്തിന് കാണിച്ചു കൊടുത്തത്.

തുടരും ……