Faisal K Abu

പത്രപ്രവർത്തകയും ക്രൈം റിപ്പോട്ടറും ആയിരുന്ന ജിഗ്ന വോറയുടെ Behind The Bars In Byculla: My Days in Prison എന്ന അനുഭവ കഥയെ ആധാരം ആക്കി ഹൻസൽ മെഹ്ത ഒരുക്കിയ ലിമിറ്റഡ് സീരീസ് ആണ് Scoop… നെറ്റ്‌ഫ്ലിക്സിൽ ഏകദേശം 50-55 മിനുട്ട്‌ നീളം ഉള്ള 6 എപ്പിസോഡുകൾ ആയിട്ടാണ് സീരീസ് സ്ട്രീം ചെയ്യുന്നത് … Scam 1992 എന്ന ഇന്ത്യൻ വെബ് സീരീസുകളിലെ ഏറ്റവും മികച്ചതു ഒരുക്കിയ ഹൻസൽ മെഹ്ത സംവിധാനം ചെയ്ത സീരീസ് എന്നത് തന്നെ ആയിരുന്നു ഇത് കാണുവാൻ ഉള്ള പ്രചോദനം.

പത്രത്തിന്റെ ഫ്രണ്ട് പേജിൽ തന്റെ പേരിൽ ഒരു scoop വരിക എന്നതിനു തന്നെ ആണ് ഏതൊരു ജേർണലിസ്റ്റും എപ്പോഴും കിണഞ്ഞു ശ്രമിക്കാറുള്ളത്… അവിടെ പലപ്പോഴും തെളിവുകൾക്കും സത്യങ്ങൾക്കും അപ്പുറം മുൻ‌തൂക്കം വരുന്നത് ഊഹങ്ങൾക്കു തന്നെ ആണ്… അങ്ങിനെ ഒരു ഊഹാപോഹങ്ങൾക്ക് ഇടയിൽ പെട്ട് പോകുന്ന ഒരു ക്രൈം റിപ്പോർട്ടറുടെയും അവർക്കു ചുറ്റും ഉള്ളവരുടെയും കഥയാണ് scoop പറയുന്നത്… താൻ കൂടെ ചേർന്ന് കുഴിച്ച കുഴിയിലേക്ക് കൂടെ ഉള്ളവരും , താൻ വിശ്വസിച്ചവരും ചേർന്ന് തള്ളിയിടപ്പെട്ട ജാഗ്രുതി പാഠകിന്റെ കഥ .

കരിഷ്മ തന്ന , ഹർമൻ ബവേജ , സീഷാൻ അയ്യൂബ് എന്നിവരുടെ ഗംഭീര പ്രകടനങ്ങളും , ഹൻസൽ മേഹ്തയുടെ മികച്ച അവതരണവും സീരീസിനെ ഒരു bing watch ഐറ്റം ആക്കി മാറ്റുന്നുണ്ട് … യഥാർത്ഥ അനുഭവ കഥ ആയതു കൊണ്ട് തന്നെ അവർക്കു അറിവുള്ള / സംശയം ഉള്ള കാര്യങ്ങളെ കുറിച്ച് മാത്രമേ സീരീസ് പറയുന്നൊള്ളു …അത് കൊണ്ട് തന്നെ ഒരു ഓപ്പൺ എൻഡിങ് ആണ് സീരീസിന് ഉള്ളത് … ചിലപ്പോൾ എല്ലാവർക്കും അത് ദഹിക്കണം എന്നില്ല …

അധോലോകവും മുംബൈ പോലീസും തമ്മിൽ ഉള്ള അവിശുദ്ധ ബന്ധം പരസ്യമായ രഹസ്യം ആണ് … അതിന്റെ ഭാഗമായി പലപ്പോഴും നടക്കുന്ന ഗാങ്‌ വാറുകൾ പോലീസ് കൂടി പങ്കാളികൾ ആയി നടക്കുന്നവ ആണ് എന്നൊരു കോർ തീമിൽ നിന്നും ആണ് സീരീസ് സംസാരിക്കുന്നതു … അതോടു ഒപ്പം മാദ്ധ്യമങ്ങളിൽ സർക്കാരിന് ഉള്ള സ്വാധീനവും സീരീസ് ചർച്ച ചെയ്യുന്നുണ്ട് … കോൺസ്പിരസി തിയറികൾ എന്ന് പൊതുവിൽ ലേബൽ ചെയ്യാൻ കഴിയുന്ന കുറച്ചു കാര്യങ്ങളെ പറ്റി കൂടി സീരീസ് പറഞ്ഞു വയ്ക്കുന്നുണ്ട്… കേൾക്കുമ്പോൾ അമ്പരന്നു പോകുന്ന സംഗതികൾ …പക്ഷെ അതിനെ എല്ലാം ഒരു സ്പെക്കുലേഷൻ എന്ന രീതിയിൽ കാണികളുടെ വിവേചനത്തിന് വിട്ടു കൊണ്ടാണ് സീരീസ് അവസാനിക്കുന്നത് ..

Leave a Reply
You May Also Like

സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ് ” എന്ന ചിത്രത്തിന്റെ സെക്കന്റ് പോസ്റ്റർ

“ചാള്‍സ് എന്‍റര്‍പ്രൈസസ് ” രണ്ടാമത്തെ പോസ്റ്റർ. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന…

‘വളൈയോസൈ’ പാട്ടിലെ ‘രാഗങ്കൾ താളങ്കൾ നൂറ്, രാജാ ഉൻ പേർ സൊല്ലും പാര്’ – ആ പ്രയോഗം കമൽ ഹാസനെക്കുറിച്ചാണെങ്കിലും ചേരും

രാഹുൽ റാവേൽ സംവിധാനം ചെയ്ത് സണ്ണി ഡിയോളും ഡിമ്പിൾ കപാഡിയയും അഭിനയിച്ച അർജുൻ എന്ന ഹിന്ദി…

മമ്മൂട്ടി @ 72, പിറന്നാളാശംസകൾ മമ്മുക്കാ…

മമ്മുട്ടി @ 72 Muhammed Sageer Pandarathil ചലച്ചിത്രതാരവും നിർമ്മാതാവുമായ മുഹമ്മദ്കുട്ടി ഇസ്മയിൽ പണിപ്പറമ്പിൽ എന്ന…

കുടുംബ ബന്ധങ്ങളിലെ നിഗൂഢത, ഫാന്റസി, വഞ്ചന, സത്യം, എന്നിവയെക്കുറിച്ചുള്ള നിരവധി കാര്യങ്ങൾ ഈ സിനിമ ചർച്ച ചെയ്യുന്നു

Dream Lover (1993)???????????????? ഒരു കിടിലൻ റൊമാൻറിക് ത്രില്ലർ സിനിമ പരിചയപ്പെടാം. ഒരു കോടതി ഡൈവോഴ്സ്…